വില എട്ടുലക്ഷത്തില്‍ താഴെ, മൈലേജോ 23 കിമിക്കും മീതെ!

By Web Team  |  First Published Oct 17, 2023, 3:52 PM IST

ഈ സെഗ്‌മെന്റിലെ രണ്ട് അഞ്ച് സീറ്റർ കാറുകളാണ് മാരുതി ഫ്രോങ്ക്‍സും ഹ്യുണ്ടായി വെന്യുവും. ഈ രണ്ട് വാഹനങ്ങളുടെയും വിലയും മൈലേജും അറിയാം.


ട്ട് ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾക്ക് ഇന്ത്യൻ കാർ വിപണിയിൽ വലിയ ഡിമാൻഡാണ്. ഉയർന്ന മൈലേജിനൊപ്പം ഈ കാറുകൾ ലക്ഷ്വറി ഫീൽ നൽകുന്നു. ഈ സെഗ്‌മെന്റിലെ രണ്ട് അഞ്ച് സീറ്റർ കാറുകളാണ് മാരുതി ഫ്രോങ്ക്‍സും ഹ്യുണ്ടായി വെന്യുവും. ഈ രണ്ട് വാഹനങ്ങളുടെയും വിലയും മൈലേജും അറിയാം.

മാരുതി ഫ്രോങ്ക്സ്
7.46 ലക്ഷം രൂപയാണ് ഈ കാറിന്റെ എക്‌സ് ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് കമ്പനി നൽകുന്നത്. ഈ മികച്ച കാർ സിഎൻജി പതിപ്പിലും വരുന്നു. ഈ കാർ സിഎൻജിയിൽ 28.52 കിലോമീറ്റർ മൈലേജ് നൽകുന്നു. 100 ബിഎച്ച്പി കരുത്താണ് വാഹനത്തിനുള്ളത്. 100 ബിഎച്ച്പി കരുത്താണ് വാഹനത്തിനുള്ളത്. ഒമ്പത് ഇഞ്ച് സ്മാർട്ട്പ്ലേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഈ കാറിനുള്ളത്.

Latest Videos

undefined

മാരുതി ഫ്രോങ്ക്‌സിന് 6 സ്പീഡ് ഗിയർബോക്‌സ് ലഭിക്കും. ഇതിന് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. കാറിന്റെ നീളം 3,995 എംഎം ആണ്. ഇതിന്റെ മുൻനിര മോഡൽ 10 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് ലഭ്യമാണ്. ഇത് 5 സീറ്റർ എസ്‌യുവി കാറാണ്, ഇതിന് 98.5 എൻഎം ടോർക്ക് ലഭിക്കുന്നു. റിവേഴ്‌സ് പാർക്കിംഗ് സെൻസറിന്റെ സവിശേഷതയാണ് വാഹനത്തിലുള്ളത്. സുരക്ഷയ്ക്കായി എയർബാഗുകൾ നൽകിയിട്ടുണ്ട്.

40 കിമി മൈലേജ് മാത്രമോ? ഇതാ പുത്തൻ സ്വിഫ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഹ്യുണ്ടായ് വെന്യു
7.77 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയിലാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിൽ 165 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. E, S, S+/S(O), SX, SX(O) എന്നീ അഞ്ച് വേരിയന്റുകളാണ് ഈ എസ്‌യുവി കാറിൽ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്. ആഡംബര കാറിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (ADAS) സുരക്ഷയാണ് കാറിന് നൽകിയിരിക്കുന്നത്. സെൻസറിൽ നിന്ന് ചക്രങ്ങളെ സ്വയമേവ നിയന്ത്രിക്കുന്നതിന് ഈ സവിശേഷത സഹായകമാണ്.

1.2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഈ എഞ്ചിൻ 83 പിഎസ് കരുത്തും 114 എൻഎം ടോർക്കും നൽകുന്നു. ഓട്ടോമാറ്റിക് എസിയും പവർഡ് ഡ്രൈവർ സീറ്റും കാറിലുണ്ട്. എട്ട് ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് ഈ കാറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ വലിയ കാറിന് പരമാവധി മൈലേജ് ലിറ്ററിന് 23.4 കിലോമീറ്റർ വരെ ലഭിക്കും. പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ ഫീച്ചറുകൾ കാറിൽ ലഭ്യമാണ്. റിയർ വ്യൂ ക്യാമറ, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ നൂതന ഫീച്ചറുകളാണ് ഇതിനുള്ളത്.

youtubevideo

click me!