ടെസ്‍ലയെ മലർത്തിയടിച്ച് ചൈനീസ് കമ്പനി!

By Web Team  |  First Published Jan 3, 2024, 5:36 PM IST

പക്ഷേ 2023ലെ കലണ്ടര്‍ മറിക്കുമ്പോള്‍ പക്ഷെ കണക്കുകള്‍ മാറി മറിഞ്ഞിരിക്കുന്നു. 2023ന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങളാണ് ടെസ്ല വിറ്റത്. അതേ സമയത്ത്  5,26,406  ഇലക്ട്രിക് കാറുകളാണ് ബിവൈഡി വിറ്റഴിച്ചത്. 


മേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയെ എതിരാളികളായ ചൈനീസ് കമ്പനി മറികടന്നു .  ചൈനീസ് കമ്പനിയായ ബിവൈഡി ലോകത്തിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി മാറി. ലോകത്തെ ഇലക്ട്രിക് വാഹന വിപണി ഭരിച്ചിരുന്നത് ടെസ്ലയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ ഏറ്റവും അധികം വിറ്റുപോകുന്ന അമേരിക്കയിലും ചൈനയിലും ടെസ്‍ലയായിരുന്നു മുമ്പന്‍. 

പക്ഷേ 2023ലെ കലണ്ടര്‍ മറിക്കുമ്പോള്‍ പക്ഷെ കണക്കുകള്‍ മാറി മറിഞ്ഞിരിക്കുന്നു. 2023ന്റെ നാലാം പാദത്തില്‍ 4,84,507 വാഹനങ്ങളാണ് ടെസ്ല വിറ്റത്. അതേ സമയത്ത്  5,26,406  ഇലക്ട്രിക് കാറുകളാണ് ബിവൈഡി വിറ്റഴിച്ചത്. അതേസമയം രസകരമായ മറ്റൊരു കാര്യം അമേരിക്കന്‍ ശത കോടീശ്വരനും ലോക പ്രശസ്‍തനായ നിക്ഷേപകനായ വാറന്‍ ബഫറ്റാണ് ബൈവിഡിയിലെ നിക്ഷേപകന്‍. 

Latest Videos

undefined

വില്‍പ്പന കണക്കുകളിലെ ചെറിയ വ്യത്യാസത്തിലല്ല ബിവെഡി നേട്ടം സ്വന്തമാക്കിയത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമല്ല ഹൈബ്രിഡ് വാഹനങ്ങളും ബിവൈഡി പുറത്തിറക്കുന്നു.  ടെസ്ല ഇലക്രിട്ക് കാറുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടാതെ  4 ലക്ഷത്തില്‍ കൂടുതല്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളും BYD 2023 നിരത്തില്‍ എത്തിച്ചു  . ബിവൈഡിയുടെ മിക്ക വാഹനങ്ങളും ടെസ്ലയേക്കാള്‍ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നത്, ചൈനയിലെ വിപണിയില്‍ നിന്നും 20 ശതമാനം വില്‍പ്പനയാണ് ലഭിക്കുന്നത്.

ബിവൈഡി, നിയോ പോലുള്ള ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ യൂറോപ്പ്യന്‍ വിപണികളില്‍  ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് .  യൂറോപ്പില്‍ അഞ്ച് മോഡലുകള്‍ വില്‍ക്കുന്ന ബിവൈഡി, ഈ വര്‍ഷം മൂന്ന് മോഡലുകള്‍ കൂടി അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.    ഹംഗറിയില്‍ ഒരു പുതിയ ഫാക്ടറി നിര്‍മ്മിക്കാനും പോവുകയാണ് . ബാറ്ററി നിര്‍മ്മാണ കമ്പനിയായി 1995-ലാണ് BYD സ്ഥാപിതമായത്. 2003-ലാണ് കാര്‍ നിര്‍മാണത്തിലേക്ക് കടന്നത്. എതിരാളികളെ അപേക്ഷിച്ച് ബിവെഡിക്ക് ഇലക്ട്രിക് വാഹന ബാറ്ററികള്‍ നിര്‍മ്മിക്കാനുള്ള കഴിവാണ് നേട്ടമാകുന്നത്.  ടെസ്ല നിരവധി വിതരണക്കാരെ ബാറ്ററിക്ക് ആവശ്യമുള്ള ലിഥിയത്തിനായി ആശ്രയിക്കുന്നു. ലിഥിയം നിര്‍മ്മാതാക്കളുടെ ഓങരി വാങ്ങിയും ആഫ്രിക്കയില്‍ ഖനികള്‍ വാങ്ങിയും ബിവൈഡി ഒരു പടി മുന്നിട്ട് നില്‍ക്കുന്നു.  ഇന്ത്യയില്‍ രണ്ട് ഇവികള്‍ ബിവെഡി വില്‍ക്കുന്നുണ്ട്. വെല്ലുവിളികള്‍ മറികടക്കുന്നതിനായി ടെസ്ല ഇന്ത്യയടക്കമുള്ള വിപണികളില്‍ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം തന്നെ ടെസ്ല ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

youtubevideo

click me!