സൈന്യത്തിനൊപ്പം ചരിത്രം സൃഷ്‍ടിച്ച് മഹീന്ദ്ര ബൊലേറോ! ആദ്യമായി ഒരു വാഹനം അമർനാഥ് ഗുഹയിൽ!

By Web Team  |  First Published Nov 27, 2023, 11:30 AM IST

അമർനാഥ് ഗുഹയിലേക്കുള്ള പർവതപാത ബിആർഒ വിപുലീകരിച്ചു. തടർന്ന് ഈ ചരിത്ര നിമിഷത്തിൽ മഹീന്ദ്രയുടെ പ്രശസ്‍തമായ എസ്‌യുവിയായ മഹീന്ദ്ര ബൊലേറോ അമർനാഥ് ഗുഹയിൽ എത്തുന്ന ആദ്യ വാഹനമായി മാറി.
 


ന്ത്യൻ ആർമിയുടെ ബോർഡർ റോഡ് ഓർഗനൈസേഷൻ അഥവാ ബിആർഒ അടുത്തിടെ ഒരു പുതിയ ചരിത്രം സൃഷ്‍ടിച്ചു. വിശുദ്ധ അമർനാഥ് ഗുഹയിൽ ആദ്യമായാണ് ഒരു വാഹനം എത്തിച്ചു എന്നതാണ് ആ ചരിത്ര നേട്ടം. അമർനാഥ് ഗുഹയിലേക്കുള്ള പർവതപാത ബിആർഒ വിപുലീകരിച്ചു. തടർന്ന് ഈ ചരിത്ര നിമിഷത്തിൽ മഹീന്ദ്രയുടെ പ്രശസ്‍തമായ എസ്‌യുവിയായ മഹീന്ദ്ര ബൊലേറോ അമർനാഥ് ഗുയിൽ എത്തുന്ന ആദ്യ വാഹനമായി മാറി.

ദുഷ്‌കരമായ മിക്ക ജോലികളും പൂർത്തീകരിച്ചതായും റോഡിന്റെ വീതി കൂട്ടുന്ന ജോലികൾ പൂർത്തിയായതായും പറയുന്നു.  ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ ഈ ചരിത്ര യാത്രയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ആദ്യ ബാച്ച് വാഹനങ്ങൾ റോഡ് മാർഗം അമർനാഥ് ഗുഹയിൽ എത്തിയതെങ്ങനെയെന്ന് ഇതിൽ കാണിക്കുന്നു. അമർനാഥ് ഗുഹയിലെത്തിയ ആദ്യ സെറ്റ് വാഹനങ്ങളിൽ ബീക്കൺ പദ്ധതിയിൽ നിന്നുള്ള ഒരു ട്രക്കും (ടാറ്റ 1210 SE) ഒരു മഹീന്ദ്ര ബൊലേറോയും ഉൾപ്പെടുന്നു. മഹീന്ദ്ര ബൊലേറോയുടെ ക്യാമ്പർ പിക്ക്-അപ്പ് മോഡലാണിത്. മഞ്ഞു പുതച്ച റോഡിലേക്ക് വാഹനം കയറുന്നത് ഈ വീഡിയോയിൽ കാണാം. 

Latest Videos

undefined

ബോർഡർ റോഡ് ഓർഗനൈസേഷന്റെ അശ്രാന്ത പരിശ്രമമാണ് ഈ നേട്ടത്തിന് പിന്നിൽ. പ്രോജക്ട് ബീക്കൺ എന്ന പദ്ധതിക്ക് കീഴിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള റോഡ് നീട്ടുകയായിരുന്നു. ജമ്മു കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രം കശ്മീരിലെ ലിഡർ താഴ്വരയിൽ മഞ്ഞുമൂടിയ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും ലക്ഷക്കണക്കിന് ഭക്തർ ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ അമർനാഥ് ക്ഷേത്രത്തിലെത്തുന്നത് വെല്ലുവിളി നിറഞ്ഞ യാത്രയാണ്. ശ്രാവണ മാസത്തിലാണ് (ജൂലൈ-ഓഗസ്റ്റ്) അമർനാഥ് യാത്ര നടത്തുന്നത്.

ഉത്തർപ്രദേശൊക്കെ വേറെ ലെവലിലേക്ക്, സൂപ്പർറോഡിൽ നിന്നും വൈദ്യുതി ഉൽപ്പാദനവും!

അമർനാഥ് ക്ഷേത്രത്തിലെ പവിത്രമായ ഗുഹ 13,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലിഡർ താഴ്‌വരയിലെ പഹൽഗാം അല്ലെങ്കിൽ സോനാമാർഗ് വഴിയാണ് തീർത്ഥാടകർ ക്ഷേത്രത്തിലെത്തുന്നത്. പഹൽഗാമിൽ നിന്ന് 48 കിലോമീറ്റർ വടക്കാണ് ഈ ഗുഹ. പഹൽഗാമിൽ നിന്ന് ചന്ദൻവാരിയിലേക്കുള്ള പ്രാരംഭ 16 കിലോമീറ്റർ വാഹന ഗതാഗതയോഗ്യമായ പാതയാണെങ്കിലും, തീർഥാടകർ പിന്നീട് വളരെ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലൂടെ നടക്കുകയോ കുതിര സവാരി നടത്തുകയോ ചെയ്യുന്നു. ഇപ്പോൾ ഇതുവഴി ക്ഷേത്രത്തിലെത്താൻ മൂന്ന് മുതൽ അഞ്ച് ദിവസം വരെ എടുക്കും. സോനാമാർഗിൽ നിന്ന് ബാൽട്ടാൽ വഴിയുള്ള റൂട്ട് വളരെ ചെറുതാണ്. ബാൽത്താലിനും ക്ഷേത്രത്തിനുമിടയിലുള്ള 14 കിലോമീറ്റർ ദൂരം സാധാരണയായി എട്ട് മണിക്കൂർ കാൽനടയായോ ആറ് മണിക്കൂറിൽ താഴെ പോണിയിലോ ആണ്.  ബാൽത്താലിൽ നിന്ന് പഞ്ചതർണിയിലേക്ക് പറക്കുന്ന ഹെലികോപ്റ്ററിലും തീർഥാടകർക്ക് ക്ഷേത്രത്തിലെത്താം. ക്ഷേത്രത്തിൽ നിന്ന് ആറ് കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ തീർഥാടകരെ ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് അടുത്തിടെ നിർത്തിവച്ചിരുന്നു. ഹെലികോപ്റ്റർ കാരണം അമർനാഥ് ശിവലിംഗത്തിന്‍റെ മഞ്ഞ് പെട്ടെന്ന് ഉരുകുന്നു എന്നതായിരുന്നു ഇതിന് പിന്നിൽ പറഞ്ഞ കാരണം. 

അതേസമയം രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങളിലെ റോഡ് നിർമ്മാണത്തിന്റെ ഉത്തരവാദിത്തം ബോർഡർ റോഡ് ഓർഗനൈസേഷന്റെ ചുമതലയാണ്. അതിർത്തി റോഡ് കണക്റ്റിവിറ്റിക്കായി ബിആർഒ പൂർണ്ണമായും പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  റോഡുകൾ നിർമ്മിക്കുക മാത്രമല്ല, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തവും ബിആർഒ നിർവഹിക്കുന്നു. ബോർഡർ റോഡ്‌സ് എഞ്ചിനീയറിംഗ് സർവീസ്, ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഈ റോഡുകളുടെ ശില്‍പ്പികൾ.  നിലവിൽ 21 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളിലും ബോർഡർ റോഡ് ഓർഗനൈസേഷൻ പ്രവർത്തിക്കുന്നു. 

അതേസമയം മഹീന്ദ്ര ബൊലേറോയെപ്പറ്റി പറയുകയാണെങ്കിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ്‌യുവിയാണ് ബൊലേറോ. ദൈർഘ്യവും മൈലേജും കാരണം ഗ്രാമങ്ങളിലും നഗരങ്ങളിലും ഇതിന് ആവശ്യക്കാരേറെയാണ്. ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല നഗരപ്രദേശങ്ങളിലും ഈ ഫോർ വീലറിന്  വലിയഫാൻസ് ഉണ്ട്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളോ മിനുസമാർന്ന ഹൈവേകളോ ആകട്ടെ, എല്ലാ റോഡുകളിലും ബൊലേറോയാണ് വാഴുന്നത്. 

youtubevideo

click me!