താൻ ജഡ്‍ജിയെ ബഹുമാനിക്കുന്നുവെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നുവെന്നുമായിരുന്നു വിധ വന്ന ശേഷ ംനടന്‍റെ പ്രതികരണം. എന്നാൽ വിധിക്കെതിരെ താൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറയുന്നു. ഈ അപകടത്തിൽ സ്ത്രീക്ക് വളരെ ചെറിയ പരിക്കുകൾ സംഭവിച്ചുവെന്നും താൻ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും നടൻ പറയുന്നു.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ മലയാളികള്‍ക്ക് സുപചരിചതനായ ബോളിവുഡ് നടനാണ് ദലീപ് താഹില്‍. ചിത്രത്തിലെ ലക്ഷ്‍മി എന്ന പ്രധാന കഥാപാത്രത്തിന്‍റെ മദ്യപാനിയായ അച്ഛനായി തിളങ്ങിയ താരം ഇപ്പോള്‍ മദ്യം മൂലം യതാര്‍ത്ഥ ജീവിതത്തിലും പുലിവാലു പിടിച്ചിരിക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിൽ, ദലീപ് താഹിലിന് തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് ഇപ്പോള്‍ കോടതി. മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയാണ് രണ്ട് മാസം തടവ് ശിക്ഷ വിധിച്ചത്. 2018 ൽ നടന്ന കേസിലാണ് വിധി. മദ്യപിച്ച് ദലീപ് താഹിൽ ഓടിച്ച കാർ ഓട്ടോയിൽ ഇടിക്കുകയും രണ്ട് യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ, നടൻ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മദ്യപിച്ച് വാഹനമോടിച്ച ദലിപ് ഓട്ടോറിക്ഷയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ ആ റിക്ഷയിൽ ഇരിക്കുകയായിരുന്നു. മുംബൈയിലെ ഖാറിലായിരുന്നു അപകടം നടന്നത്.
താൻ ജഡ്‍ജിയെ ബഹുമാനിക്കുന്നുവെന്നും മജിസ്‌ട്രേറ്റ് കോടതിയിൽ എടുത്ത തീരുമാനം താൻ അംഗീകരിക്കുന്നുവെന്നുമായിരുന്നു വിധി വന്ന ശേഷം നടന്‍റെ പ്രതികരണം. എന്നാൽ വിധിക്കെതിരെ താൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും അദ്ദേഹം പറയുന്നു. ഈ അപകടത്തിൽ സ്ത്രീക്ക് വളരെ ചെറിയ പരിക്കുകൾ സംഭവിച്ചുവെന്നും താൻ ആരെയും വേദനിപ്പിച്ചിട്ടില്ലെന്നും നടൻ പറയുന്നു.
undefined
"ഞാൻ ആരെയെങ്കിലും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയാൻ ഞാൻ തയ്യാറാണ്. എന്നാൽ യുവതിക്ക് കാര്യമായ പരിക്കില്ല. ഇത് പഴയ കാര്യമാണ്, അതിൽ കൂടുതലൊന്നും പറയാനില്ല. കോടതിയുടെ തീരുമാനത്തെ ഞാൻ മാനിക്കുന്നു, എന്നാൽ ഈ കേസ് ഞാൻ ഹൈക്കോടതിയെ സമീപിക്കും" നടൻ പറയുന്നു.
ദലിപ് താഹിലിന് രണ്ട് മാസം ജയിൽ ശിക്ഷ വിധിച്ചതിന് പുറമെ പിഴയും വിധിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതിക്ക് 5000 രൂപ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഷാരൂഖ് ഖാന്റെ ബാസിഗർ എന്ന ചിത്രത്തിലെ മദൻ ചോപ്രയുടെ വേഷത്തിലൂടെയാണ് ദലിപ് താഹിൽ അറിയപ്പെടുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, വെബ് സീരീസുകളിലും 'മിഷൻ മംഗൾ', 'ദി ഫാമിലി മാൻ', 'ഗിൽറ്റി', 'മെയ്ഡ് ഇൻ ഹെവൻ' എന്നീ സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ഇപ്പോഴും ഇൻഡസ്ട്രിയിൽ സജീവമായ താരം പ്രേക്ഷകരുടെ പ്രിയങ്കരൻ കൂടിയാണ്.