'മത്സരപ്പാച്ചിൽ, ബൈക്കിന്‍റെ സ്റ്റാൻഡ് ഉരച്ച് തീപ്പൊരി ചിതറിക്കാൻ ശ്രമം; കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങള്‍ വേണ്ട'

By Web Team  |  First Published Jan 2, 2024, 3:46 PM IST

മക്കളുടെ നിർബന്ധത്താൽ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള  ബൈക്കുകൾ. ഇത്തരം  ബൈക്കുകളിൽ  ആവേശപൂർവ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ. നിരപരാധികളായ കാൽനടക്കാരും  ഇവരുടെ ഇരകളാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങൾക്കുള്ളതാണ്.


തിരുവനന്തപുരം: പുതുവർഷപുലരിയിൽ തിരുവനന്തപുരം തിരുവല്ലത്ത് ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവം നാടിനെ നടുക്കിയിരുന്നു. തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുകൾ കല്ലൂമൂട് പാലത്തിൽ വച്ച് പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. പാച്ചല്ലൂർ സ്വദേശി സെയ്ദലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്.  പുതുവത്സരാഘോഷം കഴിഞ്ഞ് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കള്‍ മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മുന്നില്‍ ബൈക്കില്‍ പോയിരുന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യത്തിലാണ് രണ്ട് ബൈക്കുകള്‍ പരസ്പരം തട്ടി സൈഡ് വാളില്‍ ഇടിച്ച് മറിയുന്നതിന്‍റെ ദൃശ്യങ്ങളുള്ളത്. അപകടകരമായ വേഗതയിലാണ് ബൈക്കുകള്‍ സഞ്ചരിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മത്സരപ്പാച്ചിലിനിടെ ബൈക്കിന്‍റെ സ്റ്റാൻഡ് താഴ്ത്തി തീപ്പൊരി ചിതറിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. റീല്‍സ് എടുക്കുന്നതിന് വേണ്ടി നടത്തുന്ന ഇത്തരം അപകടം നിറഞ്ഞ അഭ്യാസങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് പൊലീസ് അഭ്യര്‍ത്ഥിക്കുന്നത്.

Latest Videos

undefined

റീൽസ് എടുത്ത്  സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവർക്കും കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവർക്കുമല്ല നഷ്ടം, മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കാണ്. മക്കളുടെ നിർബന്ധത്താൽ വാങ്ങിക്കൊടുക്കുന്ന ലക്ഷങ്ങൾ വിലപിടിപ്പുള്ള  ബൈക്കുകൾ. ഇത്തരം  ബൈക്കുകളിൽ  ആവേശപൂർവ്വം കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങൾ. നിരപരാധികളായ കാൽനടക്കാരും  ഇവരുടെ ഇരകളാണ്. വാഹനം യാത്രാസംബന്ധമായ ആവശ്യങ്ങൾക്കുള്ളതാണ്.

അത് മത്സരിക്കാനുള്ളതാക്കി മാറ്റുമ്പോൾ നഷ്ടപ്പെടുന്നത് വിലപ്പെട്ട ജീവനുകളാണ്. ലക്ഷ്യത്തിലെത്താൻ നമ്മെ പ്രാപ്തരാക്കുന്നത് അമിത വേഗമല്ല, വിവേകമാണ്. ഓർക്കുക, ജീവിതം ഇനിയും ബാക്കിയുണ്ട്, ഒരല്പം വേഗം കുറഞ്ഞാലും. റോഡ് സുരക്ഷ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. നിരത്തിലെ മര്യാദകൾ പാലിക്കാം. അപകടങ്ങൾ ഒഴിവാക്കാമെന്ന് പൊലീസ് നിര്‍ദേശിച്ചു. . കഴക്കൂട്ടം കാരോട് ബൈപ്പാസിൽ മത്സരയോട്ടത്തെക്കുറിച്ച് വ്യാപകപരാതി ഉയരുന്നതിനിടെ വീണ്ടും അപകടം ഉണ്ടായിട്ടുള്ളത്.

മലപ്പുറത്ത് എടിഎം മഴു കൊണ്ട് വെട്ടിപ്പൊളിച്ച് മോഷണശ്രമം, 50 സിസിടിവികൾ പരിശോധിച്ചു; മുഖം ക്ലിയർ, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!