വരുന്നൂ, ഏറ്റവും വലിയ പൾസറുമായി ബജാജ്

By Web Team  |  First Published Sep 19, 2023, 4:12 PM IST

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.


ജാജ് ഓട്ടോ അടുത്തിടെ രണ്ട് സുപ്രധാന മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചു. പുതിയ ട്രയംഫ് സ്പീഡ് 400 , പുതിയ കെടിഎം 390 ഡ്യൂക്ക് എന്നിവ. ബജാജ്-ട്രയംഫ് പങ്കാളിത്തത്തിൽ നിന്നുള്ള ആദ്യ ഉൽപ്പന്നമായ ട്രയംഫ് സ്‍പീഡ് 400ന് വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ ആദ്യത്തെ 10,000 യൂണിറ്റുകൾ ബുക്ക് ചെയ്‍തു.  ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് രാജ്യത്ത് ഒന്നിലധികം പുതിയ മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

കമ്പനി പുതിയ 100 സിസി സിഎൻജി ബൈക്ക് അവതരിപ്പിക്കാനുള്ള നീക്കത്തിലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിഎൻബിസി ടിവിയോട് സംസാരിക്കവെ ബജാജ് മേധാവി രാജീവ് ബജാജ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യാകാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഎൻജി വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) 18 ശതമാനമായി കുറയ്ക്കണമെന്ന് അദ്ദേഹം ധനമന്ത്രി നിർമ്മല സീതാരാമനോട് അഭ്യർത്ഥിച്ചു. പൾസർ നിരയെ മികച്ചതാക്കാനും കമ്പനി ലക്ഷ്യമിടുന്നു. മാത്രമല്ല, എക്കാലത്തെയും വലിയ പൾസർ ഈ സാമ്പത്തിക വർഷം എത്തുമെന്നും രാജീവ് ബജാജ് പറഞ്ഞു.

Latest Videos

undefined

ആറ് സുപ്രധാന നവീകരണങ്ങളോ പുതിയ പൾസറുകളോ ഞങ്ങൾ അവതരിപ്പിക്കും എന്ന് പുതിയ പൾസറുകളെക്കുറിച്ച്, രാജീവ് ബജാജ് പറഞ്ഞു. പൾസറുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതോടെ, ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാനാണ് ബജാജ് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ എക്കാലത്തെയും വലിയ പൾസർ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 125-200 സിസി ശ്രേണിയിലെ മിഡ്-മാർക്കറ്റിലെ മൊത്തം വിൽപ്പനയുടെ 30 ശതമാനവും നിലവിൽ ബജാജിനാണ്. ഏകദേശം 1.7 ലക്ഷം രൂപ വിലയുള്ള പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലും കമ്പനി അവസരങ്ങൾ തേടുന്നുണ്ട്.

ഇന്ത്യൻ നിരത്തിലെ ഏകാധിപൻ 6.51 ലക്ഷം രൂപയുടെ ഈ കാർ, ഇതുവരെ വാങ്ങിയത് 25 ലക്ഷം പേർ, എല്ലാ മാസവും നമ്പർ വണ്‍!

ഇലക്ട്രിക് സ്‌കൂട്ടറായ ചേതക്കിനായി കമ്പനിക്ക് ആവേശകരമായ പദ്ധതികളുണ്ടെന്നും രാജീവ് ബജാജ് പറഞ്ഞു. ഉത്സവ സീസണിന് ശേഷം കൂടുതൽ ചേതക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു. ഉത്സവ സീസണിൽ ഏകദേശം 10,000 ചേതക് യൂണിറ്റുകൾ നിർമ്മിക്കാനാണ് ബജാജ് പദ്ധതിയിടുന്നത്. സാമ്പത്തിക വർഷാവസാനത്തോടെ ഉൽപ്പാദനശേഷി പ്രതിമാസം 15,000 - 20,000 യൂണിറ്റായി ഉയർത്തും.

പുതിയ പൾസറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് പുതിയ 400 സിസി എഞ്ചിനോടുകൂടിയ പുതിയ പൾസർ RS400 അല്ലെങ്കിൽ NS400 ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പൾസറിന് ട്രയംഫിന്റെ സ്പീഡ് 400 അല്ലെങ്കിൽ ഡോമിനാർ 400 എന്നിവയുമായി പവർട്രെയിൻ പങ്കിടാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

youtubevideo
 

click me!