നിങ്ങളുടെ കാറിന് കൂടുതൽ മൈലേജ് വേണോ? എങ്കിൽ ശ്രദ്ധിക്കൂ

By Web TeamFirst Published Dec 2, 2023, 5:04 PM IST
Highlights

ഇതിന് ശേഷവും തങ്ങളുടെ കാർ നല്ല മൈലേജ് നൽകുന്നില്ലെന്ന പരാതി വാഹന ഉടമകൾ തുടരുകയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്.  ഇവ മനസിൽവച്ചുകൊണ്ട് നിങ്ങളുടെ പരാതി പരിഹരിക്കാനാകും. 
 

മികച്ച മൈലേജിന് പേരുകേട്ട കാർ വിപണിയിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഇതിന് ശേഷവും തങ്ങളുടെ കാർ നല്ല മൈലേജ് നൽകുന്നില്ലെന്ന പരാതി വാഹന ഉടമകൾ തുടരുകയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്.  ഇവ മനസിൽവച്ചുകൊണ്ട് നിങ്ങളുടെ പരാതി പരിഹരിക്കാനാകും. 

ടയർ മർദ്ദം
ഒട്ടുമിക്ക വാഹന ഉടമകളും കാറിന്‍റെ ടയറുകളിലെ വായു സ്ഥിരമായി പരിശോധിക്കാറില്ല എന്നതാണ് യാതാർത്ഥ്യം. കാറ്റ് കുറവായാലും കുറഞ്ഞാലും കാർ ഓടിക്കും പലരും. ടയർ കേടാകുമെന്ന് മാത്രമല്ല ഇങ്ങനെ ചെയ്‍താൽ വാഹനത്തിന് മൈലേജും കുറയും. ഇത് ഒഴിവാക്കി ടയറിൽ നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി വായു നിലനിർത്തുക. 

Latest Videos

മികച്ച ഡ്രൈവിംഗ്
അപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഗുരുതരമായ അവസ്ഥയിലാണ്. ഇത് മികച്ച ഡ്രൈവിംഗ് കഴിവുകളുടെ അഭാവം കൊണ്ടുകൂടി സംഭവിക്കുന്നതാണ്. അതിനാൽ, നിങ്ങൾ നിങ്ങളുടെ കാർ വളരെ ശ്രദ്ധയോടെ ഓടിക്കണം.  ഒരു നല്ല ഡ്രൈവർക്ക് മാത്രമേ ഇത് സാധ്യമാകൂ. നല്ല ഡ്രൈവിംഗ് മികച്ച മൈലേജും ഉറപ്പാക്കുന്നു.  

ആദ്യം തന്നെ കുതിക്കരുത്
ഒട്ടുമിക്ക ആളുകളും കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ സ്പീഡ് കൂട്ടും.  ഇത് ശരിയായ രീതിയല്ല. അത്തരമൊരു സാഹചര്യത്തിൽ എഞ്ചിൻ കൂടുതൽ എണ്ണ ഉപയോഗിക്കുന്നു. എഞ്ചിൻ സ്റ്റാർട്ടാക്കി പതിയെ കാർ മുന്നോട്ട് നീക്കുക. ഇത് എഞ്ചിനിൽ സമ്മർദ്ദം ചെലുത്തില്ല, ശരിയായി പ്രവർത്തിക്കും. അതുകൊണ്ട് തന്നെ മൈലേജും മികച്ചതായിരിക്കും. 

ഓവർലോഡ് ഒഴിവാക്കുക
ഇപ്പോൾ കാറുകൾ ആളുകൾക്ക് അത്യാവശ്യമായിരിക്കുന്നു, ഇതാണ് പലരും തങ്ങളുടെ കാറുകളിൽ ചില സാധനങ്ങൾ ഉപേക്ഷിക്കുന്നതിന്റെ കാരണം, ഇത് ക്രമേണ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അധിക ഭാരം എൻജിനിൽ സമ്മർദ്ദം ചെലുത്തുകയും മൈലേജ് കുറയ്ക്കുകയും ചെയ്യുന്നതിനാൽ ഇത് ഒഴിവാക്കണം. 

സർവ്വീസ്
അശ്രദ്ധയാണ് പലപ്പോഴും ഇക്കാര്യത്തിൽ കാണുന്നത്. അതിനാൽ, കൃത്യസമയത്ത് സർവീസ് നടത്തുക. വാഹനത്തിൽ ഉപയോഗിക്കുന്ന എഞ്ചിൻ ഓയിലും ഒരു നല്ല കമ്പനിയുടേതായിരിക്കണം എന്നതും ഓർക്കുക. 

click me!