ഈ ഇന്ത്യൻ കമ്പനിയോട് ആളുകൾക്ക് അടങ്ങാത്ത കാതൽ! വിൽപ്പന വളർച്ചയിൽ എതിരാളികൾക്ക് ഞെട്ടൽ!

By Web Team  |  First Published Dec 1, 2023, 1:48 PM IST

. മുൻനിര ആഭ്യന്തര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോുടെ ആഭ്യന്തര വിൽപ്പനയിൽ 69 ശതമാനം വർധനവ് രേഖപ്പെടുത്തി. 


ല വാഹന കമ്പനികളും 2023 നവംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിടാൻ തുടങ്ങി. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് മിക്ക കമ്പനികൾക്കും കഴിഞ്ഞ മാസം മികച്ച വളർച്ച നേടാൻ കഴിഞ്ഞു. ബജാജ് ഓട്ടോയുടെ ഡാറ്റ അനുസരിച്ച് കമ്പനിക്ക് വൻ വളർച്ചയാണ്. മുൻനിര ആഭ്യന്തര വാഹന നിർമാതാക്കളായ ബജാജ് ഓട്ടോുടെ ആഭ്യന്തര വിൽപ്പനയിൽ 69 ശതമാനം വർധനവ് രേഖപ്പെടുത്തി. 2,57,744 യൂണിറ്റുകളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്.  2022 നവംബറിലെ 1,52,883 യൂണിറ്റുകളെ അപേക്ഷിച്ചാണ് 2023 നവംബറിൽ ഇത്രയും യൂണിറ്റുകള്‍ വിറ്റത്. 

കയറ്റുമതി രംഗത്ത്, ബജാജ് ഓട്ടോ 2023 നവംബറിൽ 6% ഇടിവ് രേഖപ്പെടുത്തി 1,45,259 യൂണിറ്റിലെത്തി, മുൻ വർഷത്തെ ഇതേ കാലയളവിൽ 1,53,836 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇരുചക്രവാഹന വിഭാഗത്തിൽ , ബജാജ് ഓട്ടോ മൊത്തം വിൽപ്പനയിൽ 33 ശതമാനം വർധന രേഖപ്പെടുത്തി 2023 നവംബറിൽ 3,49,048 യൂണിറ്റുകളായി. 2022 നവംബറിലെ 2,62,287 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളർച്ച. ആഭ്യന്തര വിൽപ്പന 77 ശതമാനം വർധിച്ച് 2,18,597 യൂണിറ്റുകളായി. 2022 നവംബറിൽ 1,23,657 യൂണിറ്റുകഫളാണ് വിറ്റത്.

Latest Videos

undefined

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, നിലമ്പൂരിലെ ഉടമ സംഭവം അറിഞ്ഞതേയില്ല! ഇക്കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് എംവിഡി

കഴിഞ്ഞ വർഷം ഇതേ മാസത്തെ 44,432 യൂണിറ്റുകളെ അപേക്ഷിച്ച് നവംബറിൽ വാണിജ്യ വാഹനങ്ങളുടെ മൊത്തം വിൽപ്പനയിൽ 21 ശതമാനം വർധനവോടെ 53,955 യൂണിറ്റായി. കമ്പനിയുടെ ആഭ്യന്തര സിവി വിൽപ്പന 39,147 യൂണിറ്റായിരുന്നു, 2022 നവംബറിലെ 29,226 യൂണിറ്റുകളിൽ നിന്ന് 34 ശതമാനം വർധന. കഴിഞ്ഞ വർഷത്തെ 15,206 യൂണിറ്റുകളെ അപേക്ഷിച്ച് കയറ്റുമതി മൂന്ന് ശതമാനം ഇടിഞ്ഞ് 14,808 യൂണിറ്റിലെത്തി. 2023 ഒക്ടോബറിൽ, ബജാജ് പൾസർ ബ്രാൻഡിന്റെ 1.61 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ഇത് എക്കാലത്തെയും ഉയർന്നതാണ്.

youtubevideo

click me!