ഡെലിവറി തുടങ്ങി, വില കുറഞ്ഞ ഈ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വീടുകളിലേക്ക്

By Web Team  |  First Published Sep 11, 2023, 12:42 PM IST

ആതറിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് 450S. ഇതിന്‍റെ എക്സ് ഷോറൂം വില 1.30 ലക്ഷം രൂപയാണ്. ഇന്ത്യൻ വിപണിയിൽ ഒല എസ്1 എയറിനെതിരെയാണ് ഇത് മത്സരിക്കുന്നത്.
 


ഥർ എനർജി ഇന്ത്യൻ വിപണിയിൽ 450 എസ് ഡെലിവറി ആരംഭിച്ചു. ആതറിന്റെ നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് 450S. ഇതിന്‍റെ എക്സ് ഷോറൂം വില 1.30 ലക്ഷം രൂപയാണ്. ഇന്ത്യൻ വിപണിയിൽ ഓല എസ്1 എയറിനെതിരെയാണ് ഇത് മത്സരിക്കുന്നത്.

ഈ വർഷം ജൂണിൽ 450S-ന്റെ ബുക്കിംഗ് ഏഥർ സ്വീകരിച്ചുതുടങ്ങിയിരുന്നു. സ്‍കൂട്ടറിന്‍റെ വില ഫെയിം2 സ്‍കീമിന് അനുസൃതമാണ്. ഉപഭോക്താക്കൾക്ക് അതത് സംസ്ഥാനങ്ങളുടെ സ്വന്തം ഇലക്ട്രിക് വാഹന നയങ്ങളിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കും.

Latest Videos

undefined

ആതർ 450X-ന് സമാനമാണ് ആതര്‍ 450S-ന്റെ ഡിസൈൻ. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന മൂന്ന് kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ആതര്‍ 450S-ൽ സജ്ജീകരിച്ചിരിക്കുന്നു. ഹോം ചാർജറുകൾ ഉപയോഗിച്ച്, ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാം. 100 ശതമാനം വരെ ചാർജ് ചെയ്യാൻ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും.

സാധാരണക്കാരനെ നെഞ്ചോട് ചേര്‍ത്ത് ഹ്യുണ്ടായി; പുത്തൻ i20ക്ക് മോഹവില, ഒപ്പം കിടിലൻ സുരക്ഷയും!

7.24 ബിഎച്ച്പി പവറും 22 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ ഇലക്ട്രിക് മോട്ടോറിന് കഴിയും. 450S ഇലക്ട്രിക് സ്‌കൂട്ടറിന് 90 കിലോമീറ്റർ വേഗതയിൽ ഓടാനും കഴിയും. സ്‌പോർട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉൾപ്പെടുന്ന 450എസിനൊപ്പം മൂന്ന് റൈഡ് മോഡുകൾ ഏതർ 450എസ് വാഗ്ദാനം ചെയ്യുന്നു.

ഡിസൈനിന്റെ കാര്യത്തിൽ, 450S പ്രീമിയം സഹോദരൻ 450Xന് സമാനമായിരിക്കും. 450X-ന്റെ അതേ എൽഇഡി ഹെഡ്‌ലാമ്പുള്ള അതേ വളഞ്ഞ ഫ്രണ്ട് കൗൾ തന്നെയാണ് ഏഥർ 450S-നും ലഭിക്കുന്നത്. സൈഡ് പ്രൊഫൈലിലും പിൻഭാഗത്തും നോക്കിയാൽ, മുൻനിര ആതർ ഇലക്ട്രിക് സ്‍കൂട്ടറിന് സമാനമായി ഇത് കാണപ്പെടുന്നു.

ആതര്‍ 450S ഉം 450XX ഉം തമ്മിലുള്ള വലിയ വ്യത്യാസം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ്. ചെലവ് കുറയ്ക്കാൻ, സാധാരണ മാപ്പ് നാവിഗേഷൻ ഇല്ലാത്ത ഒരു എല്‍സിഡി പാനൽ ഉപയോഗിച്ച് 450X-ൽ ഉപയോഗിച്ചിരുന്ന യൂണിറ്റിന് പകരം ആതര്‍ നൽകി. 450S-ൽ, ടേൺ-ബൈ-ടേൺ നാവിഗേഷൻ വാഗ്ദാനം ചെയ്യുന്ന മാപ് മൈ ഇൻഡ്യ പവർഡ് നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കും.  ടച്ച്‌സ്‌ക്രീൻ ഡിജിറ്റൽ ക്ലസ്റ്ററുകളുള്ള ആതറിന്റെ നിരയിലെ മറ്റ് സ്‌കൂട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, 450S-ന് 7.0 ഇഞ്ച് 'ഡീപ്‌വ്യൂ' എൽസിഡി ഡിജിറ്റൽ ക്ലസ്റ്ററാണ് ലഭിക്കുന്നത്. പ്രോ വേരിയന്റിൽ, 450S-ന് മൾട്ടിപോയിന്റ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഓട്ടോ-ഹോൾഡ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയും നാല് റൈഡ് മോഡുകളും ഉണ്ടായിരിക്കും. 

click me!