ബുക്കിംഗ് ആരംഭിച്ചതിന് ശേഷം, കമ്പനി ഉടൻ തന്നെ തങ്ങളുടെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിന്റെ ഡെലിവറി 2024 മാർച്ചിൽ ആരംഭിക്കും. അതിന്റെ നേരിട്ടുള്ള മത്സരം ഒല S1 പ്രോയുമായിട്ടായിരിക്കും.
ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയായ ആതർ എനർജി തങ്ങളുടെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടർ 450 അപെക്‌സിന്‍റെ ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് കമ്പനി ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 2500 രൂപ ടോക്കൺ പണം നൽകി ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ചതിന് ശേഷം, കമ്പനി ഉടൻ തന്നെ തങ്ങളുടെ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിന്റെ ഡെലിവറി 2024 മാർച്ചിൽ ആരംഭിക്കും. അതിന്റെ നേരിട്ടുള്ള മത്സരം ഒല S1 പ്രോയുമായിട്ടായിരിക്കും.
450 സീരീസിൽ എത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത് എക്കാലത്തെയും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്ന് കമ്പനി പറയുന്നു. ഈ സ്‌കൂട്ടർ 450 സീരീസിന്റെ മുകളിലായിരിക്കും. ഏതർ 450 അപെക്സ് എന്നായിരിക്കും ഈ ഇലക്ട്രിക് സ്കൂട്ടറിന്റെ പേര്. അതേസമയം ആതർ എനർജി വരാനിരിക്കുന്ന 450 അപെക്‌സിന്റെ ഒന്നിലധികം ടീസറുകൾ പങ്കിട്ടു. പുതിയ ഇ-സ്‌കൂട്ടറിനെക്കുറിച്ചുള്ള സുപ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. സ്‍കൂട്ടറിന്‍റെ പ്രതീക്ഷിക്കുന്ന വിലകളെ കുറിച്ച് ഒരു വിവരവുമില്ല. എന്നാൽ നിലവിലുള്ള ഏതർ 450X 1.26 ലക്ഷം മുതൽ 1.29 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. പുതിയ 450X അപെക്‌സ് അതിന്റെ ഇ-സ്‌കൂട്ടറുകളുടെ നിരയിൽ നിലവിലുള്ള 450X-ന് മുകളിലായിരിക്കും. അതിനാൽ, വരാനിരിക്കുന്ന 450X അപെക്‌സിന് അതിനേക്കാൾ ഉയർന്ന വിലയുണ്ടാകും.
undefined
ഇറക്കി ഒരു വർഷം മാത്രം, ഈ വണ്ടിയെ നവീകരിക്കാൻ മഹീന്ദ്ര
അതേസമയം 450 അപെക്‌സിന് പുറമെ, അടുത്ത വർഷത്തേക്ക് മറ്റൊരു ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിലും ഏഥർ പ്രവർത്തിക്കുന്നുണ്ട്. ഇത് നിലവിലെ മോഡലുകളേക്കാൾ താങ്ങാനാവുന്നതായിരിക്കും. എന്നാൽ, അതേക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല. ഈ ഇ-സ്‌കൂട്ടർ 450X പോലെ ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് നൽകും. എന്നാൽ കുറഞ്ഞ വില കാരണം ഇതിന് പ്രകടനവും സവിശേഷതകളും കുറവാണ്.