ഈ അടിപൊളി മോട്ടോർസൈക്കിൾ വിപണിയിൽ, ഡിസംബർ 15 മുതൽ ബുക്കിംഗ്

By Web Team  |  First Published Dec 9, 2023, 11:57 AM IST

ഇറ്റലിയിലാണ് ഈ മോട്ടോർസൈക്കിൾ രൂപകല്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, പിയാജിയോയുടെ ഇന്ത്യയിലെ ബാരാമതി പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. 


റ്റാലിയൻ ബ്രാൻഡായ അപ്രീലിയ തങ്ങളുടെ സൂപ്പർസ്‌പോർട്ട് ബൈക്ക് RS 457 ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യ ബൈക്ക് വീക്കിൽ ആണ് ബൈക്കിന്‍റെ അവതരണം. ഇതിന്റെ ഡിസൈൻ അപ്രീലിയ RS 660 ന് സമാനമാണ്. എന്നാൽ ഇത് വളരെ പ്രീമിയം രൂപത്തിലാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലാണ് ഈ മോട്ടോർസൈക്കിൾ രൂപകല്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നത്. അതേസമയം, പിയാജിയോയുടെ ഇന്ത്യയിലെ ബാരാമതി പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. ഡിസംബർ 15 മുതൽ ഇതിന്‍റെ ബുക്കിംഗ് ആരംഭിക്കും. മോട്ടോപ്ലെക്‌സ് ഡീലർഷിപ്പിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ മോട്ടോർസൈക്കിൾ വാങ്ങാനാകും. 4.10 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില.

അപ്രീലിയ RS 457 ന്റെ ഡിസൈൻ തികച്ചും ആക്രമണാത്മകമാണ്. സുതാര്യമായ വിസറോടുകൂടിയ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, എയറോഡൈനാമിക്‌സിനായി മുറിവുകളും ക്രീസുകളും ഉള്ള ഷാർപ്പായ ബോഡി പാനലുകൾ, സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം എന്നിവ ഇതിന് ലഭിക്കുന്നു. മൂന്ന് റൈഡിംഗ് മോഡുകളുള്ള റൈഡ്-ബൈ-വയർ, ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും കമ്പനി നൽകിയിട്ടുണ്ട്. അഞ്ച് ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് കൺസോൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, ബാക്ക്‌ലിറ്റ് സ്വിച്ച് ഗിയർ, ടു-ഇൻ-വൺ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയും ബൈക്കിന് ലഭിക്കുന്നു.

Latest Videos

undefined

അപ്രീലിയ RS 457-ന്റെ എഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 47bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 457cc, ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ സിലിണ്ടർ, DOHC എഞ്ചിൻ ഉണ്ട്. ട്രാൻസ്മിഷന് വേണ്ടി, ഇത് 6-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. സജ്ജീകരണത്തിന് സ്ലിപ്പർ ക്ലച്ചും ടു-വേ ക്വിക്ക്ഷിഫ്റ്ററും ലഭിക്കുന്നു. ബൈക്കിന് യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകളും സസ്‌പെൻഷനായി ഒരു മോണോഷോക്ക് യൂണിറ്റും ഉണ്ട്, അതേസമയം എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകൾ ബ്രേക്കിംഗ് സുഗമമാക്കും. ഇന്ത്യൻ വിപണിയിൽ KTM RC 390, യമഹ YZF-R3, കാവസാക്കി നിഞ്ച 300, നിഞ്ച 400 തുടങ്ങിയ മോഡലുകളോട് മത്സരിക്കും. 

youtubevideo
 

click me!