അന്ന് ബെൻസ്, ഇന്ന് ഹ്യുണ്ടായിയിൽ ഈ ശതകോടീശ്വരൻ, കണ്ണുനിറഞ്ഞ് കയ്യടിച്ച് ജനം!

By Web TeamFirst Published Feb 3, 2024, 11:57 AM IST
Highlights

അനിൽ അംബാനി അടുത്തിടെ കറുത്ത നിറത്തിലുള്ള ഹ്യുണ്ടായ് കാറിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ചർച്ചാവിഷയം. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അയോധ്യയിൽ നിന്ന് മടങ്ങുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പുതിയ കാറിൽ അദ്ദേഹത്തെ കണ്ടത്.

രുകാലത്ത് ശതകോടീശ്വരനായിരുന്ന അനിൽ അംബാനി ഇപ്പോൾ തകർന്നടിഞ്ഞ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇപ്പോഴിതാ ഒരു കാർ വാങ്ങിയതിന്‍റെ പേരിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹം. അനിൽ അംബാനി അടുത്തിടെ കറുത്ത നിറത്തിലുള്ള ഹ്യുണ്ടായ് കാറിൽ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ ചർച്ചാവിഷയം. രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അയോധ്യയിൽ നിന്ന് മടങ്ങുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് പുതിയ കാറിൽ അദ്ദേഹത്തെ കണ്ടത്.

അനിൽ ഇലക്ട്രിക് കാറിന്‍റെ പാസഞ്ചർ സീറ്റിൽ അനിൽ ഇരുക്കുന്ന ദൃശ്യങ്ങളാണ് പാപ്പരാസികൾ പകർത്തിയത്. ഈ ദൃശ്യങ്ങൾ വ്യാപകമായ ശ്രദ്ധ നേടി. നിരവധി നെറ്റിസൺസ് എളിമയെച്ചൊല്ലി അദ്ദേഹത്തെ പ്രശംസിച്ചു. വീഡിയോയെ കുറിച്ച് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി, "മെഴ്‌സിഡസിൽ നിന്ന് ഹ്യുണ്ടായിയിലേക്കുള്ള യാത്ര!" മറ്റൊരാൾ പറഞ്ഞു, "ഔദ്യോഗികമായി അദ്ദേഹം പാപ്പരാണ്, ഇന്ത്യയുടെ നിയമം എങ്ങനെയുണ്ട്?" ഒരുകാലത്ത് ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് , റോൾസ് റോയ്‌സ് ഫാന്‍റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബര കാറുകളാൽ സമ്പന്നനായിരുന്നു അനിൽ അംബാനി എന്ന് പലരും ഓർമ്മിപ്പിക്കുന്നു.

Latest Videos

ഒരു കാലത്ത് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരുന്നു അനില്‍ അംബാനി. 2008-ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ മൊത്തം ആസ്​തി. എന്നാല്‍ പിന്നീട് അദ്ദേഹം ബിസിനസില്‍ തകര്‍ന്നടിയുകയായിരുന്നു. ചൈനീസ്​ ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്​തി പൂജ്യ​മായെന്ന വാദവുമായി അനിൽ അടുത്തിടെ രംഗത്തെത്തിയിരുന്നു. മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി വിലക്കേര്‍പ്പെടുത്തിയതും അനിലിന് തിരിച്ചടിയായി. 

അതേസമയം ഹ്യുണ്ടായ് അയോണിക് 5നെ ആഗോളതലത്തിൽ മികച്ച ഇലക്ട്രിക്ക് കാറുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 2023 ഓട്ടോ എക്‌സ്‌പോയിലാണ് ഇത് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.  44.95 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിലാണ് ഈ കാർ ഇന്ത്യയിൽ എത്തുന്നത്. ഈ വില ഒടുവിൽ 46.05 ലക്ഷം രൂപ വരെ ഉയരുന്നു. കോന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം ഹ്യുണ്ടായിയുടെ ഇന്ത്യയിലെ  രണ്ടാമത്തെ ഇലക്ട്രിക് ഓഫറാണ് ഹ്യുണ്ടായ് അയോണിക് 5 EV . അയോണിക്ക് 5 രാജ്യത്ത് പ്രാദേശികമായി അസംബിൾ ചെയ്യുന്നു. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ കിയ EV6-മായി പങ്കിട്ട E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അയോണിക്ക് 5 നിർമ്മിച്ചിരിക്കുന്നത്. ഇലക്‌ട്രിക് എസ്‌യുവിക്ക് ആഡംബര കാബിനോടുകൂടിയ അസാധാരണമായ ഡിസൈൻ ഭാഷയാണ് ലഭിക്കുന്നത്.

ഇന്ത്യ-സ്പെക്ക് ഹ്യൂണ്ടായ് അയോണിക് 5 72.6kWh h ബാറ്ററി പാക്കിൽ മാത്രം ലഭ്യമാണ്. ഇത് RWD കോൺഫിഗറേഷനിൽ ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോർ 350 എൻഎം പീക്ക് ടോർക്കും 214 ബിഎച്ച്പിയും ഉത്പാദിപ്പിക്കുന്നു. വെറും 6.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അയോണിക് 5 ന് കഴിയുമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 631 കിലോമീറ്ററാണ് ഹ്യുണ്ടായ് അയോണിക് 5-ന്റെ എആർഎഐ അവകാശപ്പെടുന്ന റേഞ്ച്. ചാർജ് ചെയ്യുന്നതിനായി, ഹ്യുണ്ടായ് രണ്ട് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വെറും 21 മിനിറ്റിനുള്ളിൽ വാഹനങ്ങൾ 0-80% മുതൽ ചാർജ് ചെയ്യാൻ കഴിയുന്ന 150kW ചാർജറും ഒരു മണിക്കൂറിനുള്ളിൽ 50kW ചാർജറും ഉണ്ട്.

പരിസ്ഥിതി സൗഹൃദ ലെതർ അപ്ഹോൾസ്റ്ററിയും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിച്ച ഫാബ്രിക്കുകളും അയോണിക് 5-ൽ ഉണ്ടെന്ന് ഹ്യുണ്ടായി പറയുന്നു. ഡ്യുവൽ സെറ്റ് സ്‌ക്രീൻ - 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് ഇത് വരുന്നത്. 3.6kWh ഔട്ട്‌പുട്ടുള്ള അതിന്റെ വെഹിക്കിൾ-ടു-ലോഡ് ഫംഗ്‌ഷൻ വഴി ഒരാൾക്ക് ഇലക്ട്രിക്കൽ വീട്ടുപകരണങ്ങൾ (മൊബൈലുകൾ, ലാപ്‌ടോപ്പുകൾ പോലുള്ളവ) ചാർജ് ചെയ്യാം എന്നതും പ്രത്യേകതയാണ്. ഈ ആവശ്യത്തിനായി പിൻസീറ്റിന് താഴെയും ചാർജിംഗ് പോർട്ടിന് സമീപവും രണ്ട് പോർട്ടുകളും ഉണ്ട്.

youtubevideo

click me!