ഥാര്‍ ഇലക്ട്രിക്ക് കൺസെപ്റ്റ് പ്രോട്ടോടൈപ്പ് ആണെന്ന ഊഹാപോഹങ്ങള്‍ക്കിടെ വാഹനം ഉടൻ നിര്‍മ്മാണം തുടങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്ര.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു പരിപാടിയിൽ പുതിയ ഥാര്‍ ഇലക്ട്രിക്ക്, സ്‍കോര്‍പ്പിയോ എൻ ഗ്ലോബൽ പിക്കപ്പ് ആശയങ്ങൾ പ്രദർശിപ്പിച്ചിരുന്നു . ഥാര്‍ ഇലക്ട്രിക്ക് കൺസെപ്റ്റ് പ്രോട്ടോടൈപ്പ് ആണെന്ന ഊഹാപോഹങ്ങള്‍ക്കിടെ വാഹനം ഉടൻ നിര്‍മ്മാണം തുടങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹീന്ദ്ര തലവൻ ആനന്ദ് മഹീന്ദ്ര.
ഇത് സവെറുമൊരു ആശയമല്ലെന്നും ഇത് യാഥാർത്ഥ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഒരു ട്വീറ്റിൽ ആനന്ദ് മഹീന്ദ്ര പറഞ്ഞു. മഹീന്ദ്ര ഥാര്‍ ഇലക്ട്രിക്ക് കണ്‍സെപ്റ്റിന്‍റെ ഒരു വീഡിയോയും അദ്ദേഹം എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ടു. എങ്കിലും, ഉൽപ്പാദനത്തിന് തയ്യാറായ ഥാർ ഇലക്ട്രിക് ലോഞ്ച് തീയ്യതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും കമ്പനി പങ്കിട്ടിട്ടില്ല. വാഹനം 2025ലോ 2026ലോ ഉൽപ്പാദനത്തിൽ പ്രവേശിക്കാനാണ് സാധ്യത.
undefined
2024-ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിന്റെ വരാനിരിക്കുന്ന അഞ്ച് ഡോർ താർ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പ്രിവ്യൂവും മഹീന്ദ്ര ഥാർ ഇവി കൺസെപ്റ്റ് നൽകുന്നു. പുതിയ കൺസെപ്റ്റ് പ്രത്യേക ഇൻഗ്ലോ P1 പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. മഹീന്ദ്ര ഥാർ ഇവി കൺസെപ്റ്റിന് 2776 എംഎം മുതൽ 2976 എംഎം വരെ നീളമുള്ള വീൽബേസ് ഉണ്ട്. 300 എംഎം സെഗ്‌മെന്റിലെ ഏറ്റവും വലിയ ഗ്രൗണ്ട് ക്ലിയറൻസാണ് എസ്‌യുവിക്കുള്ളത്. അഞ്ച് -വാതിലുകളുള്ള ഥാര്‍ ഇലക്ട്രിക്ക് ആശയം മികച്ച ഓഫ്-റോഡ് ശേഷി വാഗ്‍ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ സെഗ്‌മെന്റ്-ലീഡിംഗ് അപ്രോച്ച് ആംഗിൾ, ഡിപ്പാർച്ചർ ആംഗിൾ, റാംപ്-ഓവർ ആംഗിൾ, വാട്ടർ വേഡിംഗ് എബിലിറ്റി എന്നിവയും ഉണ്ടായിരിക്കും.
ഭാരത് ഇടിപരീക്ഷയില്‍ ബലേനോയുടെ ബലം പരീക്ഷിക്കാൻ മാരുതി, "ജയിച്ചിട് മാരുതീ" എന്ന് ഫാൻസ്!
കൺസെപ്റ്റിന് റെട്രോ-സ്റ്റൈൽ സ്റ്റാൻസ്, ചതുരാകൃതിയിലുള്ള ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്‍ത ഒരു പ്രമുഖ ഫ്രണ്ട് ബമ്പർ, കോംപാക്റ്റ് വിൻഡ്‌ഷീൽഡ് എന്നിവയ്‌ക്കൊപ്പം സ്‌ക്വയർ ഓഫ് ഫ്രണ്ട് ഉണ്ട്. ചതുരാകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പരന്ന മേൽക്കൂര, കൂറ്റൻ ചക്രങ്ങള്‍, ഓഫ്-റോഡ് ടയറുകൾ, എൽഇഡി ടെയിൽ-ലൈറ്റുകൾ, സ്പെയർ വീലിനെ നന്നായി സമന്വയിപ്പിക്കുന്ന ഒരു ടെയിൽഗേറ്റ് എന്നിവ ഇതിന്റെ സവിശേഷതകളാണ്.
പുതിയ ഥാര്‍ ഇലക്ട്രിക്കിനെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല; എന്നിരുന്നാലും, എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിന് ബിവൈഡിയിൽ നിന്ന് 60kWh അല്ലെങ്കിൽ 80kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഇലക്‌ട്രിക് മോട്ടോറുകൾ മഹീന്ദ്ര ഫോക്‌സ്‌വാഗണിൽ നിന്ന് വാങ്ങാനാണ് സാധ്യത.