ടെസ്‍ലയുടെ തലപ്പത്തൊരു ഭാരതീയൻ, പിന്നില്‍ ചൈനയ്ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്‍ട്രൈക്കോ?!

By Web Team  |  First Published Aug 9, 2023, 12:15 PM IST

ടെസ്‍ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആയിരുന്ന സഖറി കേർഖോൺ നാല് വർഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടെസ്‍ല മേധാവി ഇലോണ്‍ മസ്‍കിന്‍റെ വലം കൈ എന്നു കൂടി അറിയപ്പെടുന്ന തനേജയുടെ നിയമനം. ചൈനയ്ക്ക് പുറത്ത് നിർമ്മാണ വിതരണ കേന്ദ്രം സ്ഥാപിക്കാൻ ടെസ്‍ല ശ്രമിക്കുന്നതിന്‍റെയും ഇന്ത്യയിലേക്കുള്ള ടെസ്‍ലയുടെ വരവ് ലോകം ഉറ്റുനോക്കുന്നതിനുമൊക്കെ ഇടയിലാണ് ഒരു ഇന്ത്യാക്കാരനെത്തന്നെ ഇലോണ്‍ മസ്‍ക് ടെസ്‍ല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമച്ചത് എന്നതാണ് ശ്രദ്ധേയം. 


മേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‍ലയുടെ തലപ്പത്തേക്കുള്ള ഒരു ഇന്ത്യക്കാരന്‍റെ വരവ് വാഹനലോകത്തും ബിസിനസ് ലോകത്തും കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സജീവ ചര്‍ച്ചയിലാണ്. ഇന്ത്യൻ വംശജനായ വൈഭവ് തനേജയെ ആണ് ടെസ്‍ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമിച്ചത്. ഇന്ത്യന്‍ വംശജനായ അദ്ദേഹം നിലവില്‍ ടെസ്‍ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ്. ടെസ്‍ലയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആയിരുന്ന സഖറി കേർഖോൺ നാല് വർഷത്തെ സേവനത്തിനുശേഷം സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് ടെസ്‍ല മേധാവി ഇലോണ്‍ മസ്‍കിന്‍റെ വലം കൈ എന്നു കൂടി അറിയപ്പെടുന്ന തനേജയുടെ നിയമനം. ചൈനയ്ക്ക് പുറത്ത് നിർമ്മാണ വിതരണ കേന്ദ്രം സ്ഥാപിക്കാൻ ടെസ്‍ല ശ്രമിക്കുന്നതിന്‍റെയും ഇന്ത്യയിലേക്കുള്ള ടെസ്‍ലയുടെ വരവ് ലോകം ഉറ്റുനോക്കുന്നതിനുമൊക്കെ ഇടയിലാണ് ഒരു ഇന്ത്യാക്കാരനെത്തന്നെ ഇലോണ്‍ മസ്‍ക് ടെസ്‍ല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി നിയമച്ചത് എന്നതാണ് ശ്രദ്ധേയം. 

45 കാരനായ വൈഭവ് തനേജ കൊമേഴ്‍സ് ബിരുദധാരിയാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും 1999ലാണ് അദ്ദേഹം ബിരുദം സ്വന്തമാക്കിയത്. 17 വർഷം പ്രമുഖ അക്കൗണ്ടിങ് ഏജൻസിയായ പ്രൈസ്‍വാട്ടർഹൗസ് കൂപ്പേർസിലായിരുന്നു വൈഭവ് ജോലി ചെയ്‍തിരുന്നത്. 2016 മാർച്ചിലാണ് പ്രൈസ്‍വാട്ടർഹൗസ് കൂപ്പേഴ്സ് വിട്ട് സൗരോർജ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ സോളാ‌ർസിറ്റിയിൽ ചേരുന്നത്. സോളാർസിറ്റിയിലൂടെയാണ് അദ്ദേഹം ടെസ്ലയിലേക്ക് എത്തുന്നത്.  2017ലാണ് വൈഭവ് തനേജ ടെസ്ലയിൽ ചേരുന്നത്. സോളാർസിറ്റിയിൽ അദ്ദേഹം ജോലി ചെയ്യുന്ന സമയത്താണ് ടെസ്ല കമ്പനിയെ ഏറ്റെടുക്കുന്നത്. സോളാർസിറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും യാത്ര ആരംഭിച്ച വൈഭവ്, കാലക്രമേണ കോർപറേറ്റ് തലപ്പത്തെത്തി. ടെസ്ലയുടെയും സോളാർസിറ്റിയുടെയും അക്കൗണ്ടിങ് ടീമുകളെ തമ്മിൽ സംയോജിപ്പിക്കുന്നതിൽ വൈഭവ് ഗണ്യമായ പങ്കുവഹിച്ചു. നിലവില്‍ 6422100 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യമുള്ള സ്ഥാപനമാണ് ടെസ്‍ല.

Latest Videos

undefined

ഒരു നികുതിയിളവും ഇല്ല, അമേരിക്കൻ വാഹനഭീമനോട് വീണ്ടും നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍

ചൈനയ്ക്ക് പുറത്ത് നിർമാണ വിതരണ കേന്ദ്രം സ്ഥാപിക്കാൻ ടെസ്‍ല ശ്രമിക്കുന്ന പശ്ചാത്തലത്തിൽ വൈഭവിനെ നിയമിച്ചത് ഇന്ത്യയെ കൂടി ലക്ഷ്യമിട്ടാണെന്ന് സൂചനകളുണ്ട്. ചൈനയ്ക്ക് പുറത്ത് വിതരണ സംവിധാനം കെട്ടിപ്പടുക്കാനും വളരുന്ന വിപണിയെന്ന നിലയിലും ഇലോൺ മസ്‍കിനും ടെസ്ലയ്ക്കും ഇന്ത്യയോട് അനുകൂല നിലപാടാണുള്ളത്. ഇറക്കുമതി തീരുവയില്‍ ഉള്‍പ്പടെ ഉൾപ്പെടെ ഇന്ത്യൻ സർക്കാരുമായി നിൽക്കുന്ന ഭിന്നത പരിഹരിക്കാൻ ടെസ്ല ശ്രമം നടത്തുന്ന സമയത്താണ് വൈഭവ് തനേജയുടെ നിയമനം എന്നതും ശ്രദ്ധേയമാണ്.

ഇലോൺ മസ്‌ക് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയാണ് ഈ സംഭവവികാസത്തിന് പിന്നിലെ ഉത്തേജകമെന്നും പറയപ്പെടുന്നു. ഇന്ത്യയ്ക്കും ടെസ്ലയ്ക്കും പരസ്പരം പ്രയോജനം ലഭിക്കാവുന്ന സഹകരണം സാധ്യമാക്കാനുള്ള പദ്ദതികൾ മസ്‍ക് ഈ കൂടിക്കാഴ്ചയിൽ പങ്കുവെച്ചിരുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇന്ത്യയുടെ സാധ്യതകളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചുകൊണ്ട്, വരും വർഷങ്ങളിൽ ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ഉദ്ദേശ്യം മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങൾ നിക്ഷേപവും സഹകരണവും ഉൾപ്പെടെ നിരവധി വിഷയങ്ങളും പരസ്പര പ്രയോജനകരമായ പങ്കാളിത്തത്തിനായുള്ള മസ്‌കിന്റെ കാഴ്ചപ്പാടും ഉൾക്കൊള്ളുന്നു.

"അമ്പട കേമാ.." ചൈനീസ് പ്ലാന്‍റില്‍ നിന്നും അമേരിക്കൻ മുതലാളി ഓരോ 40 സെക്കൻഡിലും ഇറക്കുന്നത് ഒരോ കാർ വീതം!

പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം ടെസ്‌ല ഇന്ത്യയിലേക്ക് വരുന്ന സമയത്തെ കുറിച്ച് ചോദിച്ചപ്പോൾ, ടെസ്‌ല ഉടൻ തന്നെ ഇന്ത്യയിൽ എത്തുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മസ്‌കിന്റെ മറുപടി. നിലവിൽ നാല് ടെസ്‌ല ഇലക്ട്രിക് കാറുകളാണ് വിപണിയിൽ വിൽക്കുന്നത് . മോഡൽ എസ്, മോഡൽ 3, മോഡൽ എക്സ്, മോഡൽ വൈ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മോഡൽ 3 ആണ് ഏറ്റവും വില കുറഞ്ഞ കാർ. യുഎസിൽ ഇതിന്റെ വില 32,200 ഡോളറാണ് (26.32 ലക്ഷം രൂപ). ഒറ്റത്തവണ ഫുൾ ചാർജ് ചെയ്താൽ 535 കിലോമീറ്റർ ഓടും.
 

click me!