പുതിയ ഹീറോ കരിസ്‍മ XMR, വില എത്ര? ഇതാ അറിയേണ്ടതെല്ലാം

By Web Team  |  First Published Aug 17, 2023, 5:10 PM IST

എൽഇഡി ഹെഡ്‌ലൈറ്റ് ഫീച്ചർ ചെയ്യുന്ന അഗ്രസീവ് ഫ്രണ്ട് ഫാസിയയാണ് കരിസ്‍മ എക്‌സ്‌എംആർ സ്‌പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, വലിയ വിൻഡ് സ്‌ക്രീൻ, ഫെയറിംഗ് മൗണ്ടഡ് മിററുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്പ്ലിറ്റ് സീറ്റ് അറേഞ്ച്മെന്റ്, എൽഇഡി ടെയിൽലൈറ്റുകൾ, കോംപാക്റ്റ് ടെയിൽ സെക്ഷൻ എന്നിവ ഇതിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.


ഹീറോ കരിസ്‍മ XMR 210ന്‍റെ വരവിനെ ബൈക്ക് പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. 2023 ഓഗസ്റ്റ് 23 ന് ദുബായിൽ ബൈക്ക് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് ഹീറോ മോട്ടോകോർപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ബൈക്കിനെക്കുറിച്ചുള്ള കൗതുകകരമായ വിശദാംശങ്ങൾ നൽകുന്ന ടീസറുകൾ കമ്പനി പുറത്തിറക്കി. ഏറ്റവും പുതിയ ടീസർ ബൈക്കിന്റെ സിലൗറ്റ് വെളിപ്പെടുത്തുന്നു. 

ബൈക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ് ഫീച്ചർ ചെയ്യുന്ന അഗ്രസീവ് ഫ്രണ്ട് ഫാസിയയാണ് കരിസ്‍മ എക്‌സ്‌എംആർ സ്‌പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഷാർപ്പ് ഫെയറിംഗ്, വലിയ വിൻഡ് സ്‌ക്രീൻ, ഫെയറിംഗ് മൗണ്ടഡ് മിററുകൾ, ക്ലിപ്പ്-ഓൺ ഹാൻഡിൽബാർ, സ്പ്ലിറ്റ് സീറ്റ് അറേഞ്ച്മെന്റ്, എൽഇഡി ടെയിൽലൈറ്റുകൾ, കോംപാക്റ്റ് ടെയിൽ സെക്ഷൻ എന്നിവ ഇതിന്റെ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

Latest Videos

undefined

പുതിയ ഹീറോ കരിസ്‍മ എക്‌സ്‌എംആറിന് കരുത്തേകുന്നത് പുതിയ 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. ഇത് 25 പിഎസ് പവറും 20എൻഎം ടോർക്കും സൃഷ്‍ടിക്കുന്നു. ഈ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കും. സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമും ബോക്‌സ് സ്‌റ്റൈൽ സ്വിംഗാർമും ഉള്ള പുതിയ പ്ലാറ്റ്‌ഫോമാണ് ബൈക്കിന്റെ സവിശേഷത. മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് സസ്‌പെൻഷൻ. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ബ്രേക്കിംഗ് കൂടുതല്‍ സുഗമമാക്കും. ഡ്യുവൽ-ചാനൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഫീച്ചർ ചെയ്യുന്ന ഹീറോയുടെ ആദ്യ ബൈക്കായിയിരിക്കും പുതിയ കരിസ്‍മ.  ഈ ബൈക്കിന് ഏകദേശം 1.8 ലക്ഷം രൂപ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. 

youtubevideo

 

click me!