ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ അമിതവേഗത നിയന്ത്രിക്കാൻ ഹൈവേയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്‌ഠിത ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍. പാതയില്‍ എഐ ക്യാമറകള്‍ പോലീസ് സ്ഥാപിച്ചിട്ടുണ്ടെന്ന് കർണാടക പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരിൽ ഉടൻ തന്നെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ വളരുന്ന റോഡ് ശൃംഖലയിലെ സുപ്രധാന നേട്ടമായി ഏറ്റവും പുതിയ അതിവേഗ ഹൈവേകളിലൊന്നാണ് ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേ. കർണാടകയുടെ നിലവിലെ തലസ്ഥാനമായ ബംഗളൂരുവിനെയും പഴയ തലസ്ഥാനമായ മൈസൂരുവിനെയും ബന്ധിപ്പിച്ച് മികച്ച യാത്രാനുഭവം നല്‍കുന്ന 118 കിലോമീറ്ററുള്ള ഈ പത്തുവരിപ്പാത 2023 മാര്‍ച്ച് 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചത്. എന്നാല്‍ അടുത്തകാലത്ത് തുടര്‍ച്ചയായ അപകടവാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ഈ സൂപ്പര്‍ റോഡ്. ഉദ്ഘാടനം ചെയ്‍ത് അഞ്ച് മാസത്തിനുള്ളിൽ 500-ല്‍ അധികം അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 100 ഓളം ജീവനുകളാണ് പൊലിഞ്ഞത്. ഇതോടെ ഈ എക്‌സ്പ്രസ് വേയുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം നടത്താൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) തീരുമാനിച്ചിരുന്നു.
ഇപ്പോഴിതാ ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ്‌വേയിലെ അമിതവേഗത നിയന്ത്രിക്കാൻ ഹൈവേയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്‌ഠിത ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍. പാതയില്‍ എഐ ക്യാമറകള്‍ പോലീസ് സ്ഥാപിച്ചിട്ടുണ്ടെന്ന് കർണാടക പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൈസൂരിൽ ഉടൻ തന്നെ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
undefined
ബെംഗളൂരു മൈസൂർ എക്‌സ്‌പ്രസ് വേയുടെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി പരിശോധിച്ചതായി അലോക് കുമാർ ട്വീറ്റ് ചെയ്തു. അമിത വേഗത പകർത്താൻ AI അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിച്ചിട്ടുണ്ട്. മൈസൂർ സിറ്റിയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം ഉടൻ അവതരിപ്പിക്കുന്നു, ഇക്കാര്യത്തിൽ പൗരന്മാരിൽ നിന്നുള്ള ഏത് നിർദ്ദേശവും സ്വാഗതം ചെയ്യുന്നു.
ഈ അടുത്ത കാലത്തായി എക്‌സ്പ്രസ് വേയിൽ നിരവധി വാഹനങ്ങൾ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നത് റോഡിലൂടെയുള്ള മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന കാഴ്ചയാണ് കണ്ടത്. ഹൈവേയിൽ നിയമങ്ങൾ ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുമെന്ന് എഡിജിപി മുന്നറിയിപ്പ് നൽകി. കർണാടക സർക്കാരിന്റെ കണക്കനുസരിച്ച്, ഈ വർഷം ജൂൺ വരെ ബംഗളൂരു മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ അപകടങ്ങളിൽ 100 മരണങ്ങളും 335 പേർക്ക് പരിക്കേറ്റു.
ആഗസ്റ്റ് ഒന്നുമുതൽ എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങളും ഇരുചക്രവാഹനങ്ങളും ട്രാക്ടറുകളും നിരോധിക്കുമെന്ന് ദേശീയപാതാ അതോറിറ്റിനേരത്തെ അറിയിച്ചിരുന്നു. ഇരുചക്രവാഹനങ്ങൾ, ട്രാക്ടറുകൾ, ഓട്ടോകൾ, മറ്റ് മോട്ടോർ ഇതര വാഹനങ്ങൾ എന്നിവ റോഡ് സുരക്ഷാ വശങ്ങളിൽ വിട്ടുവീഴ്ച ചെയ്യുമെന്നും പൊലീസ് പറയുന്നു. അതിവേഗം ഓടുന്ന വാഹനങ്ങൾക്കുള്ളതാണ് എക്‌സ്പ്രസ് വേ. ഇത്തരം വാഹനങ്ങൾക്ക് ഇതര റൂട്ടുകളും പ്രത്യേക റോഡുകളും ലഭ്യമാണെന്നും പൊലീസ് അറിയിച്ചു.
എക്‌സ്പ്രസ് വേയില്‍ വേഗപരിധി ലംഘിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേസെടുത്ത് പിഴ ഈടാക്കുമെന്നും, എക്‌സ്പ്രസ് വേയിൽ പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ച് മൈസൂരിലെ എക്‌സ്പ്രസ് വേ ആരംഭിക്കുന്ന സ്ഥലത്ത് ലഘുലേഖകൾ വിതരണം ചെയ്യാനും അറിയിപ്പുകൾ നൽകാനും പോലീസ് അധികാരികളോട് അലോക് കുമാര്‍ ആഹ്വാനം ചെയ്‍തു.