രണ്ടുകോടി രൂപ വില വരുന്ന ഒരു പുതിയ ലക്ഷ്വറി സെഡാൻ ആണ് താരം സ്വന്തമാക്കിയത്. താരത്തെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് കമ്പനി മുതലാളി
ബിഎംഡബ്ല്യു X5 (BMW X5), മേഴ്‍സിഡസ് ബെന്‍സ് ഇ ക്ലാസ് (E-Class), ബിഎംഡബ്ല്യു 530d (BMW 530 D) തുടങ്ങിയ വാഹനങ്ങള്‍ ഉൾപ്പെടുന്ന തന്‍റെ ആഡംബര കാർ ശേഖരത്തിലേക്ക് കോടികള്‍ വിലയുള്ള പുതിയൊരു മോഡല്‍ കൂടി ചേര്‍ത്ത് ബോളിവുഡ് നടി കിയാര അദ്വാനി (Kiara Advani). ഒരു പുതിയ കറുത്ത ഔഡി A8 L ലക്ഷ്വറി സെഡാൻ ആണ് താരം സ്വന്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
പുതിയ വാഹനവുമായി പോസ് ചെയ്യുന്ന നടിയുടെ ഒരു ചിത്രം ഔഡി ഇന്ത്യ അതിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പോസ്റ്റ് ചെയ്‍തു. ഔഡി ഇന്ത്യാ മേധാവി ബൽബീർ സിംഗ് ധില്ലൻ അദ്വാനിയെ ഔഡി കുടുംബത്തിലേക്ക് പൂച്ചെണ്ട് നൽകി സ്വാഗതം ചെയ്യുന്ന മറ്റൊരു ചിത്രവും കമ്പനി പുറത്തുവിട്ടു. പുരോഗതിയും സർഗ്ഗാത്മകതയും കൈകോർക്കുന്നുവെന്നും ഔഡി അനുഭവത്തിലേക്ക് താരത്തെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നുമാണ് ഔഡി മേധാവിയുടെ കുറിപ്പ്.
പുതിയ ഔഡി ക്യു7 ഇന്ത്യന്‍ ലോഞ്ച് 2022 ജനുവരിയിൽ
2020-ലാണ് ഏറ്റവും മികച്ച സെഡാനുകളിലൊന്നായ എ8 എല്ലിനെ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 1. 56 കോടി രൂപയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം പ്രാരംഭ വില. ഈ വാഹനം നിരത്തില്‍ എത്തുമ്പോഴേക്കും രണ്ടുകോടി രൂപയ്ക്കടുത്ത് ചെലവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജർമ്മൻ കാർ നിർമ്മാതാവിൽ നിന്നുള്ള അൾട്രാ പ്രീമിയം ഓഫറിന് രാജ്യത്ത് ഒരു നീണ്ട വീൽ-ബേസ് പതിപ്പ് ലഭിക്കുന്നു. 10Ah ലിഥിയം അയൺ ബാറ്ററിയുള്ള ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച മൂന്ന് ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
ലോംഗ് വീല്‍ബേസ് മോഡലാണ് ഇന്ത്യയില്‍ എത്തുന്നത്. ഔഡി സ്പേസ്ഫ്രെയിം പ്ലാറ്ഫോമില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തെ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, ലേസര്‍ ലൈറ്റോട് കൂടിയ എച്ച്ഡി മാട്രിക്സ് എല്‍.ഇ.ഡി ഹെഡ്ലൈറ്റ്, ഒ.എല്‍.ഇ.ഡി കോമ്പിനേഷന്‍ റിയര്‍ ലൈറ്റുകള്‍, കോണ്‍ട്രാസ്റ്റിംഗ് ഗ്രേ ഫിനീഷിലുള്ള അഞ്ച് സ്പോക് 19 ഇഞ്ച് കാസ്റ്റ് അലൂമിനിയം വീലുകള്‍ തുടങ്ങിയവ വേറിട്ടതാക്കുന്നു.
ആഡംബര സെഡാന് സ്പോർടിയും അത്യാധുനിക രൂപവും നൽകുന്ന എൽഇഡി ഹെഡ് ലൈറ്റുകളുള്ള സിംഗിൾ-ഫ്രെയിം ഗ്രില്ലാണ് നാലാം തലമുറ മോഡലിന്റെ സവിശേഷത. സെഡാൻ 19 ഇഞ്ച് ഇംപോസിംഗ് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു. പിന്നിലെ യാത്രക്കാർക്കുള്ള കസ്റ്റമൈസ്ഡ് ഫൂട്ട് മസാജർ, ഹീറ്റ് ഫംഗ്‌ഷണാലിറ്റി, മുൻസീറ്റ് ഹെഡ്‌റെസ്റ്റുകളുടെ പിൻഭാഗത്ത് വേർപെടുത്താവുന്ന രണ്ട് ആൻഡ്രോയിഡ് ടാബ്‌ലെറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, പാനീയങ്ങൾക്കുള്ള കൂൾ ബോക്‌സ്, മസാജ് സീറ്റുകൾ എന്നിങ്ങനെ നിരവധി പ്രീമിയം ഫീച്ചറുകളോടെയാണ് ഇത് വരുന്നത്.
ക്യാപ്റ്റൻ വിക്രം ബത്രയായി സിദ്ധാര്‍ഥ് മല്‍ഹോത്ര, 'ഷേർഷാ' ട്രെയിലർ പുറത്തുവിട്ടു
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, മാട്രിക്‌സ് എൽഇഡി റീഡിംഗ് ലൈറ്റുകൾ, റിയർ സീറ്റ് റിമോട്ട് കൺട്രോൾ സിസ്റ്റം എന്നിവയും എ8 എൽ ക്യാബിനുണ്ട്. സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, A8 L-ന് രണ്ട് ഓപ്ഷണൽ സെൻട്രൽ എയർബാഗുകളോട് കൂടിയ എട്ട് എയർബാഗുകൾ, ആക്റ്റീവ് ഹെഡ് റെസ്‌ട്രെയ്‌നുകൾ, EBD ഉള്ള എബിഎസ്, 360 ഡിഗ്രി ക്യാമറ, ലെയ്‌ൻ അസിസ്റ്റ് വാണിംഗ് സിസ്റ്റം എന്നിവയും ലഭിക്കുന്നു.
2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കിയാര 2016-ൽ പുറത്തിറങ്ങിയ 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിൽ ധോണിയുടെ പത്നിയായ സാക്ഷി റാവത്തായി വേഷമിട്ടിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ബോളിവുഡ് സംവിധായകൻ കരൺ ജോഹറും ഒരു ഔഡി എ8 എൽ വാങ്ങിയിരുന്നു.
രണ്ടുകോടിയുടെ വണ്ടി സ്വന്തമാക്കി സൂപ്പർഹിറ്റ് സംവിധായകൻ!