കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല, മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം!

By Web Team  |  First Published Mar 3, 2024, 9:30 PM IST

മൂന്നുവയസുള്ള പെൺകുട്ടിയുടെ മുകളിലൂടെ കാർ പാഞ്ഞുകയറിയ ശേഷം, കേണപേക്ഷിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും യുവാവ് കൂട്ടാക്കിയില്ല. 


മാളിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ ഡ്രൈവറാ. യുവാവിൻ്റെ അശ്രദ്ധയിൽ ഒരു നിരപരാധിയായ കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു. കുറ്റാരോപിതനായ കാർ ഡ്രൈവർ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. മൂന്നുവയസുള്ള പെൺകുട്ടിയുടെ മുകളിലേക്ക് കാർ പാഞ്ഞുകയറിയ ശേഷം, കേണപേക്ഷിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും യുവാവ് കൂട്ടാക്കിയില്ല.

യുപിയിലെ ഗാസിയാബാദിലാണ് ദാരുണമായ അപകടം നടന്നത്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ നോർത്ത് ഇന്ത്യാ മാളിന്‍റെ (പഴയ ഷിപ്ര മാൾ) പാർക്കിംഗ് ഗ്രൌണ്ടിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയായ വിനീത് ഷെട്ടി എന്ന 35കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. 

Latest Videos

undefined

വൈശാലി സ്വദേശി വിവേക് ​​പാണ്ഡെ ഭാര്യ ഗരിമയ്ക്കും മൂന്ന് വയസുള്ള മകൾ റിദ്ധിക്കും ഒപ്പം ഷിപ്ര മാളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.  കുഞ്ഞിനെ അമിത വേഗതയിലെത്തിയ ഹോണ്ട സിറ്റി കാർ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. ബാരിക്കേഡിൽ നിന്നിരുന്ന ഗാർഡ് ബാരിക്കേഡുകൾ ഇട്ട് കാർ ഡ്രൈവറെ തടഞ്ഞു.

അപകടത്തിന് ശേഷം പെൺകുട്ടിയെ വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവായ വിവേക് ​​പറയുന്നു. ഡ്രൈവറോട് പലതവണ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി അത് നിരസിക്കുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിവരം. അതേസമയം, ചുറ്റുമുള്ളവരും സഹായിച്ചില്ല. ഒടുവിൽ ബൈക്കിൽ കയറ്റിയാണ് പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. പക്ഷേ അപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്‍ടമായിരുന്നു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

കുറ്റാരോപിതനായ കാർ ഡ്രൈവർ പെൺകുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. പെൺകുട്ടിയുടെ പിതാവ് വിവേക് ​​പാണ്ഡെയാണ് പ്രതിയായ ഡ്രൈവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിനുശേഷം ഇന്ദിരാപുരം എസിപി സ്വതന്ത്ര കുമാർ സിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് ഒരു ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്.

click me!