അതേസമയം പെൺകുട്ടിയെ കണ്ട ശേഷവും അശ്രദ്ധമായ കാർ ഓടിച്ച ഡ്രൈവർ നിർത്താതെ പെൺകുട്ടിയുടെ മുകളിലൂടെ കാർ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കാറനടിയിൽ പെട്ടുപോയ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ദിഷ പട്ടേൽ എന്ന നാലുവയസുകാരിയാണ് മരിച്ചത്.
വില്ല സൊസൈറ്റിയുടെ മുറ്റത്ത് കൂടി സൈക്കിൾ ഓടിച്ചു കളിക്കുകയായിരുന്ന നാലുവയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. ഗുജറാത്തിലെ മെഹ്‌സാനയിലെ സ്പർശ് വില്ല സൊസൈറ്റിയിൽ നിന്നാണ് ഹൃദയഭേദകമായ ഈ സംഭവം പുറത്തുവന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വില്ല സൊസൈറ്റിയുടെ കോമ്പൌണ്ടിന് ഉള്ളിൽ ഒരു പെൺകുട്ടി ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതിനിടയിൽ സൊസൈറ്റി വളവിനു സമീപം ഒരു കാർ എത്തി. ഒരു ടാറ്റാ നെക്സോൺ ഇവിയാണ് ഇതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇതോടെ പെൺകുട്ടി ഭയന്ന് സൈക്കിളുമായി നിലത്തേക്ക് വീഴുന്നതും വീഡിയോയിൽ കാണാം.
undefined
അതേസമയം പെൺകുട്ടിയെ കണ്ട ശേഷവും അശ്രദ്ധമായ കാർ ഓടിച്ച ഡ്രൈവർ നിർത്താതെ പെൺകുട്ടിയുടെ മുകളിലൂടെ കാർ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. കാറനടിയിൽ പെട്ടുപോയ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ദിഷ പട്ടേൽ എന്ന നാലുവയസുകാരിയാണ് മരിച്ചത്. പെൺകുട്ടിയുടെ മേൽ ഓടിക്കയറിയ ശേഷം ഡ്രൈവർ വാഹനം നിർത്തുന്നതും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നതും വീഡിയോയിൽ കാണാം.
പെൺകുട്ടി സൈക്കിളുമായി വീഴുമ്പോൾ കാർ ഡ്രൈവർ ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന വീഡിയോയിൽ വ്യക്തമാണ്. കാർ ഡ്രൈവറുടെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം മനസിലാക്കാൻ സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ് പൊലീസ് എന്നാണ് റിപ്പോർട്ടുകൾ.
സമാനമായ മറ്റൊരു സംഭവവും
ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള സമാനമായ സംഭവത്തിൽ, കോസ്‌മോസ് മാളിലെ പാർക്കിംഗ് ലോട്ടിൽ ഒരു എസ്‌യുവി ഇടിച്ച് രുദ്രിക എന്ന ഒന്നര വയസ്സുകാരി മരിച്ചിരുന്നു. ഓഗസ്റ്റ് ആറിന് രാത്രി 10 മണിയോടെ നടന്ന ഈ സംഭവം ക്യാമറയിൽ പതിഞ്ഞതും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചതുമാണ്. ഒരു ഷോപ്പിംഗ് ട്രോളി കൈകാര്യം ചെയ്യുന്നതിനിടയിൽ ശ്രദ്ധ തിരിക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ട് കുട്ടികളിൽ നിന്നും ശ്രദ്ധ തിരിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. പാർക്കിംഗ് ലോട്ടിൽ ഓടിക്കൊണ്ടിരുന്ന പെൺകുട്ടിയെ ഒരു എസ്‌യുവി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
കുട്ടികൾക്ക് ചുറ്റും സുരക്ഷിതമായി വാഹനമോടിക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നതിന് ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
വേഗത കുറയ്ക്കൽ
കുട്ടികൾ ബൈക്ക് ഓടിക്കുന്നതോ കളിക്കുന്നതോ ആയ സ്ഥലങ്ങളിൽ വേഗപരിധികൾ പാലിക്കുക
ജാഗ്രത
പ്രത്യേകിച്ച് കുട്ടികൾ പുറത്തിരിക്കാൻ സാധ്യതയുള്ള സമയങ്ങളിൽ ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് ചെറിയ കുട്ടികൾ പ്രവചനാതീതമായി പ്രവർത്തിക്കുന്നവരും കാറുകൾക്കിടയിൽ കാണാൻ പ്രയാസമുള്ളവരുമാണ്. റോഡിൻ്റെ വശത്തുള്ള മരങ്ങളിൽ നിന്നോ കുറ്റിക്കാട്ടിൽ നിന്നോ ഒക്കെ കുട്ടികൾ പുറത്തേക്ക് ഓടിയെത്തും എന്ന് പ്രതീക്ഷിച്ച് വാഹനം ഓടിക്കുക.
ശല്യപ്പെടുത്തലുകൾ കുറയ്ക്കുക
രണ്ട് സെക്കൻഡ് പോലും നിങ്ങളുടെ കണ്ണുകൾ റോഡിൽ നിന്ന് മാറ്റുന്നത് 140-150 അടിയെങ്കിലും യാത്രാ ദൂരം കൂട്ടും. ദുരന്തം കാത്തിരിക്കുന്നുവെന്ന് ചിന്തിക്കുക. പൂർണ്ണമായി ശ്രദ്ധിക്കാൻ, നിങ്ങൾ സെൽഫോൺ ഉൾപ്പെടെയുള്ളവ നിർബന്ധമായും ഡ്രൈവിംഗനിടെ ഒഴിവാക്കണം.
രണ്ടുതവണ പരിശോധിക്കുക
നിങ്ങളുടെ കാറിൽ കയറുന്നതിന് മുമ്പ്, പിന്നിൽ കുട്ടികൾ ഉണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ വാഹനത്തിൽ ഒരു ബാക്കപ്പ് ക്യാമറയുണ്ടെങ്കിൽപ്പോലും, നിങ്ങൾ എപ്പോഴും സാവധാനം കാര്യങ്ങൾ ചെയ്യുകയും കുട്ടികൾക്കായി നിങ്ങളുടെ റിയർവ്യൂ മീറർ പരിശോധിക്കുകയും വേണം.
അപ്രതീക്ഷിതമായത് പ്രതീക്ഷിക്കുക
നിങ്ങളുടെ കണ്ണുകൾ റോഡിൽ തന്നെ സൂക്ഷിക്കുക. നിങ്ങളുടെ ചുറ്റുപാടിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുട്ടികൾ തെറ്റായ സ്ഥലങ്ങളിൽ തെരുവ് മുറിച്ചുകടക്കുകയോ കളിക്കുമ്പോൾ പുറത്തേക്ക് ഓടുകയോ ചെയ്യാം.