നിങ്ങൾ പൊളിയാണ്! ഇത് ചരിത്രം, ഇന്ത്യയിൽ ആദ്യം കോഴിക്കോട്, ക്ലാസ് മുറി ബെഞ്ചുകൾക്കിടയിൽ നിര്‍മിച്ചത് 40 ഓട്ടോ

By Web TeamFirst Published Jan 17, 2024, 6:49 PM IST
Highlights

ആ നാല്‍പത് പേര്‍ ചേര്‍ന്ന് നിര്‍മിച്ചത് 30 ഇ ഗാര്‍ബേജ് ഓട്ടോകള്‍; ചരിത്രത്തില്‍ ഇടംപിടിച്ച് വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക്ക് വിദ്യാര്‍ഥികള്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലൂടെ തങ്ങള്‍ നിര്‍മിച്ച ഇ ഗാര്‍ബേജ് ഓട്ടോകളുമായി ശുചീകരണ തൊഴിലാളികള്‍ പറക്കുമ്പോള്‍ ആ നാല്‍പത് പേരുടെ മനസിലും ആത്മവിശ്വാസത്തിന്റെ നൂറുപൂക്കള്‍ വിരിയും. അതെ, രാജ്യത്ത് ആദ്യമായാണ് ഒരു ഗവണ്‍മെന്റെ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇത്രയും വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഓട്ടോകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു കാംപസ് പരിസരത്ത് വെച്ച് ഫ്‌ളാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം ചെയ്തത്. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയോണ്‍ വെഞ്ച്വേഴ്‌സ് കമ്പനിയും ഉന്നതവിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള എം ഒ യുവിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കോര്‍പറേഷന് വേണ്ടി വണ്ടികൾ നിര്‍മിച്ചത്.

Latest Videos

ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് എന്ന പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരത്തില്‍ ഒരു ഉദ്യമം സംഘടിപ്പിച്ചത്. ഇതുസംബന്ധിച്ച് വിവരം നല്‍കിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഏറെ ഉത്സാഹത്തോടെ മുന്നോട്ടുവരികയായിരുന്നു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് 40 പേരെ അവസാനം തിരഞ്ഞെടുത്തു.

അധ്യാപകരായ സായൂജ്, ബാസിത്ത്, വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് ബാബുരാജ് എന്നിവര്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ആക്‌സിയോണ്‍ കമ്പനി നല്‍കിയ വാഹനങ്ങളുടെ ഭാഗങ്ങള്‍ വിദ്യാര്‍ത്ഥികളാണ് യോജിപ്പിച്ചത്. ഒന്നരമാസം കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 30 വാഹനങ്ങളും കോര്‍പറേഷനാണ് വാങ്ങുക. പുതുതായി 45 ഓട്ടോകള്‍ കൂടി നിര്‍മിക്കാനുള്ള നിര്‍ദേശം ലഭിച്ചതായി ഗവ. പോളിടെക്‌നിക്ക് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലാം പറഞ്ഞു.

ചരിത്രം കുറിച്ച് സെൻസെക്സ്! ഇന്ത്യൻ വിപണിയിൽ ഒറ്റ ദിവസത്തിൽ സംഭവിച്ചതെന്ത്? പ്രതീക്ഷ എത്രത്തോളം, അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!