2024 ഐഡി ബസ് (ID.Buzz) മൈക്രോബസ് 2022 മാർച്ച് 9 ന് അവതരിപ്പിക്കും
അങ്ങനെ ഫോക്സ്വാഗൺ ബസിന്‍റെ (Volkswagen ID.Buzz) തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് ഏതാണ്ട് അവസാനിച്ചിരിക്കുന്നു. 2024 ഐഡി ബസ് (ID.Buzz) മൈക്രോബസ് 2022 മാർച്ച് 9 ന് അവതരിപ്പിക്കുമെന്ന് ഫോക്‌സ്‌വാഗൺ സിഇഒ ഹെർബർട്ട് ഡൈസ് ട്വിറ്ററിലൂടെ അറിയിച്ചതായി കാര്‍ ആന്‍ഡ് ഡ്രൈവര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐഡി ബസ് (ID.Buzz) കൺസെപ്റ്റിന്റെ അവസാന പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പിന്‍റെ ടീസറുമായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗൺ എത്തിയതായും ഈ ഇലക്ട്രിക് വാന്‍ 2022 മാർച്ച് 9-ന് അരങ്ങേറുമെന്ന് കമ്പനി പ്രഖ്യാപിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയും റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
യൂസ്‍ഡ് കാര്‍ വില്‍പ്പന ഇരട്ടിയാക്കാന്‍ ഫോക്സ്‍വാഗണ്‍
"പൂർണ്ണമായും ഇലക്‌ട്രിക്കില്‍ ഒരു ഐക്കൺ പുനർജനിക്കും.. നിങ്ങളോടൊപ്പമുള്ള റോഡ് യാത്രകൾക്ക് തയ്യാറാണ്.." മോഡലിന്റെ ഒരു ടീസർ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത് ചെയ്‍ത് കമ്പനി കുറിച്ചു. ID.5-ലും അനുബന്ധ ID.4-ലും മുമ്പ് കണ്ടതുപോലെ ടീസർ സ്‍കീമിനെ ഈ മോഡലും അടുത്ത് പിന്തുടരുന്നു.
1950-കളിൽ അവതരിപ്പിച്ച ഐക്കണിക് ടൈപ്പ് 2 മൈക്രോബസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ID.Buzz എന്ന് കാര്‍ ആന്‍ഡ് ഡ്രൈവര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന് റെട്രോ ഡിസൈന്‍ ആയിരിക്കും. വാഹനത്തിന്‍റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ അടുത്തകാലത്ത് നിരവധി തവണ പുറത്തുവന്നിരുന്നു. 2017-ൽ ആണ് ഈ മോഡൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നിലവിൽ അമേരിക്കയില്‍ വിൽക്കുന്ന ID.4 ഇലക്ട്രിക് ക്രോസ്ഓവറിന് അടിവരയിടുന്ന ഫോക്സ്‍വാഗണിന്‍റെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് (MEB) പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ID.Buzz ഏകദേശം 300 മൈൽ ഡ്രൈവിംഗ് ശ്രേണിയും ഓൾ വീൽ ഡ്രൈവ് നൽകുന്ന സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രളയ ബാധിത വാഹന ഉടമകള്‍ക്ക് സൗജന്യ സേവനവുമായി ഫോക്‌സ്‌വാഗൺ ഇന്ത്യ
അതേസമയം ഫോക്സ്‍വാഗണ്‍ ഈ ബസിന്റെ ഔദ്യോഗിക നെയിംപ്ലേറ്റ് ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ മൈക്രോബസിന്റെ പിൻഗാമിയായി ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനൽ പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ നേരത്തെ പ്രദർശിപ്പിച്ച ആശയത്തേക്കാൾ തികച്ചും വ്യത്യസ്‍തമായി കാണപ്പെടുന്നു. എന്നാൽ ഇത് കുറച്ച് മാസങ്ങൾക്ക് മുമ്പ് കണ്ട പരീക്ഷണയോട്ട വാഹനങ്ങളുടെ സ്പൈ ഷോട്ടുകളിൽ കാണുന്ന വിശദാംശങ്ങളുമായി അടുത്ത് സമാനതയുള്ളവയാണ്. അതുകൊണ്ടുതന്നെ അന്തിമ പ്രൊഡക്ഷൻ-സ്പെക്ക് മോഡൽ ID.4 ഉം ID.5 ഉം ഉള്ള അതേ MEB പ്ലാറ്റ്‌ഫോമിന് അടിസ്ഥാനമാകും എന്ന് ഉറപ്പിക്കാം. വരാനിരിക്കുന്ന ഓൾ-ഇലക്‌ട്രിക് വാൻ മൂന്ന് വ്യത്യസ്‍ത വേരിയന്റുകളിൽ ലഭ്യമാകും. ഇവ പാസഞ്ചർ, റൈഡ് പൂളിംഗ്, റൈഡ്-ഹെയ്‌ലിംഗ് വേരിയന്റുകളായിരിക്കും എന്നും ഓട്ടോ ന്യൂസിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു.
അമേരിക്കന്‍ വിപണിയില്‍ വാഹനത്തിന് ഒരു ലോംഗ് വീൽബേസ് പാസഞ്ചർ വാൻ പതിപ്പ് മാത്രമേ ലഭിക്കാന്‍ ഇടയുള്ളൂ. 2024 മോഡൽ വർഷത്തേക്കുള്ള ഈ മോഡല്‍ 2023-ൽ എത്തും. ഒന്നിലധികം വ്യത്യസ്‍ത രീതികളിൽ ക്രമീകരിക്കാൻ കഴിയുന്ന മൂന്ന് നിര സീറ്റുകൾ വാഹനം വാഗ്‍ദാനം ചെയ്യും. അവ നീക്കം ചെയ്യാനും കഴിയും. അതായത് പിന്നിൽ നാല് സീറ്റുകളുള്ള കോൺഫിഗറേഷൻ ലഭിക്കും കൂടാതെ റൈഡ്-ഹെയ്‌ലിംഗ് മോഡലായി വാഗ്ദാനം ചെയ്യും. ഈ യുഎസ്-മാർക്കറ്റ്-സ്പെക്ക് മോഡലിൽ പിൻ സീറ്റുകളിൽ രണ്ടെണ്ണം മുന്നോട്ട് അഭിമുഖീകരിക്കും, രണ്ടെണ്ണം പിന്നിലേക്ക് അഭിമുഖീകരിക്കും. മറ്റ് ഇലക്ട്രിക്ക് വാഹന ഓഫറുകളുമായി മത്സരാധിഷ്‍ഠിതമാക്കുന്നതിന് ഏകദേശം 40,000 ഡോളറില്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിൻഡോകളില്ലാത്ത ഒരു വാണിജ്യ കാർഗോ പതിപ്പ് യൂറോപ്പിൽ വിൽക്കും.
മാസവാടകയ്ക്ക് ഇനി ഫോക്സ്‌വാഗൻ ടൈഗൂൺ വീട്ടിലെത്തിക്കാം
അടുത്ത വർഷം തന്നെ ഐഡി ബസിന്‍റെ കൺസെപ്റ്റ് വെഹിക്കിളിൽ നിന്ന് വൻതോതിലുള്ള ഉൽപ്പാദനത്തിലേക്ക് ഫോക്‌സ്‌വാഗൺ കടന്നേക്കും. 2023-ൽ വാഹനം അന്താരാഷ്ട്ര ഡീലർഷിപ്പുകളിൽ എത്താനും സാധ്യതയുണ്ട്. പക്ഷേ വാഹനം ഇന്ത്യയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ യാതൊരുവിധ വ്യക്തതയും ഇല്ല.