ടോക്കൺ കൊടുത്ത് ബുക്ക് ചെയ്യാം, നെക്സോണിനെ വെല്ലും? പ്രീമിയം മാറ്റങ്ങളുമായി കിയയുടെ വജ്രായുധം 7.99 ലക്ഷം മുതൽ

By Web Team  |  First Published Jan 14, 2024, 1:42 PM IST
 ഡിസൈൻ മെച്ചപ്പെടുത്തലുകളും കൂടുതൽ പ്രീമിയം, ഫീച്ചർ ലോഡഡ് ഇന്റീരിയറും നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ മോഡൽ വരുന്നത്.

വാഹനലോകം ഏറെ കാത്തിരുന്ന 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 7.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 20,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകളിലോ എസ്‌യുവി ബുക്ക് ചെയ്യാം. ഡിസൈൻ മെച്ചപ്പെടുത്തലുകളും കൂടുതൽ പ്രീമിയം, ഫീച്ചർ ലോഡഡ് ഇന്റീരിയറും നിരവധി പുതിയ സുരക്ഷാ ഫീച്ചറുകളുമായാണ് പുതിയ മോഡൽ വരുന്നത്.

പുതിയ സോനെറ്റ് 3 ട്രിം ലെവലുകളിൽ ലഭ്യമാണ്. HT ലൈൻ, GT ലൈൻ, X-ലൈൻ  എന്നിവ. കൂടാതെ ആകെ 19 വേരിയന്റുകളിലും പുത്തൻ കാർ എത്തുന്നു. 9.79 ലക്ഷം രൂപ പ്രാരംഭ വിലയിൽ ഡീസൽ മാനുവൽ വേരിയന്റുകളുമായാണ് എസ്‌യുവി വരുന്നത്. 7.99 ലക്ഷം മുതൽ 14.69 ലക്ഷം രൂപ വരെയാണ് പെട്രോൾ ശ്രേണിയുടെ വില. ഡീസൽ ശ്രേണി 9.79 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ് എൻഡ് വേരിയന്റിന് 15.69 ലക്ഷം രൂപ വരെ ഉയരുന്നു. 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 10 ഓട്ടോണമസ് ഫീച്ചറുകളും 15 മറ്റ് ഹൈ-സേഫ്റ്റി ഫീച്ചറുകളും ഉള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെ 25 സുരക്ഷാ ഫീച്ചറുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. 70-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ഇതിലുണ്ട്.

Latest Videos

undefined

കൂട്ടിയിടി മുന്നറിയിപ്പ്, കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് (കാർ, സൈക്കിൾ, കാൽനടയാത്രക്കാർ), ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റന്റ്, ഡ്രൈവർ അറ്റൻഷൻ അറ്റൻഷൻ അസിസ്റ്റ് എന്നിങ്ങനെ 10 ഓട്ടോ ഡ്രൈവ് സവിശേഷതകളാണ് പുതിയ സോനെറ്റിന് ലഭിക്കുന്നത്. ഒപ്പം ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഫ്രണ്ട് & റിയർ പാർക്കിംഗ് സെൻസറുകൾ, ഇഎസ്‌എസ്, റിമൈൻഡറോടുകൂടിയ ഓൾ-സീറ്റ് 3 പോയിന്റ് സീറ്റ്ബെൽറ്റ് തുടങ്ങിയവയും എസ്‌യുവിയിൽ ഉണ്ട്. വീൽ ഡിസ്‍ക് ബ്രേക്കും 360 ഡിഗ്രി ക്യാമറയും വാഹനത്തിന് ലഭിക്കും.

83PS, 1.2L NA പെട്രോൾ, 120PS, 1.0L ടർബോ പെട്രോൾ, 116PS, 1.5L ടർബോ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ സോനെറ്റ് വാഗ്ദാനം ചെയ്യുന്നത്. എൻട്രി ലെവൽ 1.2L പെട്രോൾ എഞ്ചിൻ 5-സ്പീഡ് മാനുവൽ ഗിയർബോക്‌സിൽ മാത്രമേ ലഭ്യമാകൂ, അതേസമയം ടർബോ പെട്രോളിൽ 6iMT അല്ലെങ്കിൽ 7-സ്പീഡ് DCT വരുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് iMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഡീസൽ പതിപ്പ് വാഗ്ദാനം ചെയ്യുന്നത്.

പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിലകൾ ജനുവരി 12-ന് വെളിപ്പെടുത്തും

കാബിൻ ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ സോനെറ്റിന് ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, ബോസ് പ്രീമിയം 7-സ്പീക്കർ സിസ്റ്റം, 4-വേ പവർ ഡ്രൈവർ സീറ്റ്, വയർലെസ് കണക്റ്റിവിറ്റിയും നാവിഗേഷനും ഉള്ള 10.25 ഇഞ്ച് എച്ച്ഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എൽഇഡി ആംബിയന്റ് സൗണ്ട് എന്നിവയുണ്ട്. മൂഡ് ലൈറ്റുകൾ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എല്ലാ ഡോർ പവർ വിൻഡോകളും ഒറ്റ ടച്ച് ഓട്ടോ അപ്പ്/ഡൗൺ ഫീച്ചറും ലഭിക്കുന്നു. എക്സ്-ലൈൻ ട്രിമ്മിനായി എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫിക് പെയിന്റ് സ്കീമിനൊപ്പം 8 മോണോടോണും 2 ഡ്യുവൽ-ടോൺ നിറങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് സൺറൂഫ്, ക്രൗൺ ജൂവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎൽ, 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, എൽഇഡി കണക്റ്റഡ് ടെയിൽ ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ഡാർക്ക് മെറ്റാലിക് ആക്‌സന്റുകളോട് കൂടിയ റിയർ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് എസ്‌യുവിയിൽ നൽകിരിക്കുന്നത്.

click me!