2023 ടാറ്റ സഫാരി വേരിയന്‍റ് വൈസ് ഫീച്ചറുകൾ, നിറങ്ങൾ, സവിശേഷതകൾ

By Web Team  |  First Published Oct 18, 2023, 10:45 AM IST

ഇപ്പോൾ, 2023 ടാറ്റ സഫാരിയും പുതുക്കിയ ഹാരിയറും രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണ്. പുതിയ നെക്‌സോൺ ഇരട്ടകൾക്ക് സമാനമായി, പുതിയ സഫാരി, ഹാരിയർ എസ്‌യുവികൾ നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെയാണ് വരുന്നത്.
 


ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുതിയ നെക്‌സണിന്റെയും നെക്‌സോൺ ഇവിയുടെയും നവീകരിച്ച പതിപ്പുകൾ പുറത്തിറക്കി. ഇപ്പോൾ, 2023 ടാറ്റ സഫാരിയും പുതുക്കിയ ഹാരിയറും രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി തയ്യാറാണ്. പുതിയ നെക്‌സോൺ ഇരട്ടകൾക്ക് സമാനമായി, പുതിയ സഫാരി, ഹാരിയർ എസ്‌യുവികൾ നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെയാണ് വരുന്നത്.

ടാറ്റ മോട്ടോഴ്‌സ് പരിഷ്‌കരിച്ച സഫാരിയുടെ ബ്രോഷർ പുറത്തിറക്കി, അത് വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും നിറങ്ങളും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. പുതിയ അപ്‌ഡേറ്റുകൾക്കൊപ്പം, മുൻ മോഡലിൽ നൽകാത്ത നിരവധി ഫീച്ചറുകൾ 2023 ടാറ്റ സഫാരിക്ക് ലഭിക്കുന്നു. 7 വരെ എയർബാഗുകൾ, പവർഡ് ടെയിൽഗേറ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സഹിതം അപ്‌ഡേറ്റ് ചെയ്‌ത ADAS ടെക്, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പുതിയ മോഡലിൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

Latest Videos

undefined

40 കിമി മൈലേജ് മാത്രമോ? ഇതാ പുത്തൻ സ്വിഫ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പുതിയ സഫാരി 3-വരി എസ്‌യുവി 4 ട്രിം ലെവലുകളിൽ ലഭ്യമാണ് - സ്മാർട്ട്, പ്യൂവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്. സ്‌മാർട്ട്, പ്യുവർ ട്രിമ്മുകൾ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് - സ്റ്റെല്ലാർ ഫ്രോസ്റ്റ്, ലൂണാർ സ്ലേറ്റ്. ഒബെറോൺ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ ഡാർക്ക് എഡിഷനിലും ഇത് ലഭ്യമാണ്.

സൂപ്പർനോവ കോപ്പർ, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ എന്നിങ്ങനെ 4 കളർ ഓപ്ഷനുകളിലാണ് അഡ്വഞ്ചർ ട്രിം നൽകിയിരിക്കുന്നത്. കോസ്മിക് ഗോൾഡ്, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സ്റ്റാർഡസ്റ്റ് ആഷ്, ഗാലക്‌റ്റിക് സഫയർ എന്നിങ്ങനെ 4 പെയിന്റ് സ്‌കീമിലാണ് ടോപ്പ് സ്‌പെക്ക് അക്‌കംപ്ലിഷ്ഡ് ട്രിം വാഗ്ദാനം ചെയ്യുന്നത്.

വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ 12.3 ഇഞ്ച് ഹർമൻ സോഴ്‌സ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, നാവിഗേഷൻ പിന്തുണയുള്ള ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പ്രകാശിത ടാറ്റ ലോഗോയുള്ള പുതിയ 4-സ്‌പോക്ക് സ്റ്റിയറിംഗ്, ടച്ച് അധിഷ്‌ഠിത എച്ച്വിഎസി എന്നിവയും എസ്‌യുവിക്ക് ലഭിക്കുന്നു. രണ്ട് ടോഗിളുകളുള്ള നിയന്ത്രണങ്ങൾ, ഒരു ജെബിഎല്‍ 10-സ്പീക്കർ സജ്ജീകരണം, വയർലെസ് ചാർജർ, ഒരു 360 ഡിഗ്രി സറൗണ്ട് ക്യാമറ, ഒരു പനോരമിക് സൺറൂഫ്, ഡിസ്പ്ലേയുള്ള ടെറൈൻ റെസ്പോൺസ് മോഡ് സെലക്ടർ.

170PS പവറും 350Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പുതിയ 2.0-ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് 2023 ടാറ്റ സഫാരിക്ക് കരുത്തേകുന്നത്. ട്രാൻസ്‍മിഷൻ ചോയിസുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. പുതിയ സഫാരിയുടെ മാനുവൽ പതിപ്പ് 16.30kmpl ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു, അതേസമയം ഓട്ടോമാറ്റിക് പതിപ്പ് 14.50kmpl നൽകുന്നു. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, സഫാരി മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ യഥാക്രമം 0.14kmpl, 0.42kmpl എന്നീ മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുന്നു.

click me!