അജഗജാന്തരം, ഇന്ത്യക്കാർ കഴിഞ്ഞമാസം വാങ്ങിക്കൂട്ടിയത് 2.88 ലക്ഷം കാറുകൾ, പാക്കിസ്ഥാനിൽ ആകെ 4800 എണ്ണം മാത്രം!

By Web Team  |  First Published Dec 21, 2023, 5:23 PM IST

2022 ലെ അതേ മാസത്തെ വിൽപ്പനയിൽ നിന്ന് 68 ശതമാനം ഇടിവാണ് സംഭവിച്ചതെന്ന് പാക്കിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (PAMA) ഡാറ്റ വെളിപ്പെടുത്തുന്നു. 2022 നവംബറിൽ രാജ്യത്ത് 15,432 കാറുകൾ വിറ്റഴിക്കപ്പെട്ടു എന്നാണ് കണക്കുകൾ.


2023 നവംബർ മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ പാകിസ്ഥാൻ വാഹന വിപണിയിൽ വൻ തകർച്ച. 4,875 കാറുകൾ ആണ് രാജ്യത്ത് ആകെ വിറ്റഴിച്ചത്.  2022 ലെ അതേ മാസത്തെ വിൽപ്പനയിൽ നിന്ന് 68 ശതമാനം ഇടിവാണ് സംഭവിച്ചതെന്ന് പാക്കിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ (PAMA) ഡാറ്റ വെളിപ്പെടുത്തുന്നു. 2022 നവംബറിൽ രാജ്യത്ത് 15,432 കാറുകൾ വിറ്റഴിക്കപ്പെട്ടു എന്നാണ് കണക്കുകൾ.

മിക്ക സെഗ്‌മെന്‍റുകളിലും വിൽപ്പന ക്രമാനുഗതമായി കുറയുന്നതിനാൽ പാക്കിസ്ഥാന്റെ മുഴുവൻ ഓട്ടോമോട്ടീവ് വ്യവസായവും ചുരുങ്ങുകയാണ്. നിർമ്മാതാക്കൾക്ക് മുൻകാല ഡിമാൻഡ് കണ്ടെത്താൻ കഴിയാത്തതിനാൽ കാർ വിപണി വൻ തകർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു. അതേസമയം നവംബർ മാസത്തിൽ ഇന്ത്യൻ വാഹന വ്യവസായം 2.88 ലക്ഷം കാർ യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി മാത്രം 1.34 ലക്ഷം യൂണിറ്റുകൾ വിറ്റു. തലസ്ഥാന നഗരമായ ഡൽഹിയിൽ 80,000-ത്തിലധികം പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിൽ 18,000-ത്തോളം കാറുകൾ മാത്രമായിരുന്നു.

Latest Videos

undefined

ടോൾ പ്ലാസകൾ ഇനിയില്ല, സഞ്ചരിച്ച ദൂരത്തിന് മാത്രം പണം! റോഡുകളിൽ ജിപിഎസ് മാജിക്കുമായി ഗഡ്‍കരി!

പുതിയ കാർ വാങ്ങലുകളിൽ നിന്ന് പാക്ക് ജനതയെ വിലക്കുന്നതിൽ നിരവധി ഘടകങ്ങൾ പ്രധാനപങ്കുവഹിക്കുന്നു. രാജ്യത്ത് കുത്തനെ ഉയർന്ന കാർ വിലകൾ ഒരു പ്രധാന ഘടകമാണ്.  വാഹന വായ്‍പയുടെ പലിശ നിരക്കുകൾ ക്രമേണ വർദ്ധിച്ചതിനാൽ ധനസഹായവും ജനങ്ങളെ സഹായിക്കുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയും പൊതുവായ വിലക്കയറ്റവും സാധാരണക്കാരന്റെ വാങ്ങൽ ശേഷി കുറയുന്നതിന് കാരണമായി.

പാക്കിസ്ഥാനിലെ എല്ലാ വാഹന നിർമ്മാതാക്കളും തകർച്ചയുടെ പടുകുഴിയിലാണ്. പാക്ക് സുസുക്കി, വർഷാവർഷം 72 ശതമാനം ഇടിവോടെ ഏറ്റവും വലിയ ആഘാതം വഹിക്കുന്നു. ഇൻഡസ് മോട്ടോർ കമ്പനി ലിമിറ്റഡിന് 71 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ഹോണ്ട അറ്റ്ലസ് കാറിന്റെ വിൽപ്പന 49 ശതമാനം ഇടിഞ്ഞു.

അതേസമയം ഈ വർഷം ഒക്ടോബറിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ സംഖ്യകൾ ഇടിഞ്ഞെങ്കിലും, നവംബറിൽ രാജ്യത്ത് ട്രാക്ടർ വിൽപ്പന വർഷാവർഷം ഉയരുന്നതായും പാകിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രതീക്ഷയുടെ ഒരു ചെറിയ തിളക്കമാണ്.

youtubevideo
 

click me!