205 കിമി മൈലേജ്, കുറഞ്ഞ വിലയും; അവിശ്വസനീയം കിയയുടെ ഈ ക്യൂട്ട് കാർ!

By Web Team  |  First Published Aug 26, 2023, 2:28 PM IST

കിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ഇലക്‌ട്രിക് വാഹനമായ കിയ റേ ഇവി ആഗോളവിപണിയില്‍ അവതരിപ്പിച്ചു. ഏകദേശം 20,500 ഡോളറിൽ (16.91 ലക്ഷം രൂപ) ആരംഭിക്കുന്ന ഏറ്റവും പുതിയ കാറിന്റെ ഓർഡർ ബുക്കുകളും കമ്പനിതുറന്നിട്ടുണ്ട്. നിയോൺ ഗ്രീൻ ഉൾപ്പെടെ ആകർഷകമായ നിറങ്ങളിൽ ഈ കാർ ലഭ്യമാണ്. 


ക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ  കിയയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ ഇലക്‌ട്രിക് വാഹനമായ കിയ റേ ഇവി ആഗോളവിപണിയില്‍ അവതരിപ്പിച്ചു. ഏകദേശം 20,500 ഡോളറിൽ (16.91 ലക്ഷം രൂപ) ആരംഭിക്കുന്ന ഏറ്റവും പുതിയ കാറിന്റെ ഓർഡർ ബുക്കുകളും കമ്പനിതുറന്നിട്ടുണ്ട്. നിയോൺ ഗ്രീൻ ഉൾപ്പെടെ ആകർഷകമായ നിറങ്ങളിൽ ഈ കാർ ലഭ്യമാണ്. മണിക്കൂറിൽ 130 കിലോമീറ്ററാണ് കാറിന് പരമാവധി വേഗത.

അതേസമയം ഇതൊരു പുതതിയ മോഡല്‍ അല്ല എന്നതാണ് ശ്രദ്ധേയം. ദക്ഷിണ കൊറിയയിലും മറ്റ് രാജ്യങ്ങളിലും വർഷങ്ങളായി അതിന്റെ ആന്തരിക ജ്വലന എഞ്ചിൻ അവതാറിൽ വിൽക്കുന്ന ഒരു മിനി കാറാണ് കിയ റേ. ഇതിന്‍റെ ഇലക്ട്രിക് പതിപ്പ് 2011-ൽ ആദ്യമായി കിയ പുറത്തിറക്കി. അക്കാലത്ത്, ദക്ഷിണ കൊറിയയിൽ വൻതോതിൽ ഉൽപ്പാദിപ്പിച്ച ആദ്യത്തെ ഇവിയായിരുന്നു ഇത്.  അക്കാലത്ത് 139 കിലോമീറ്റര്‍ റേഞ്ച് മാത്രം നല്‍കിയിരുന്ന വാഹനം ആഭ്യന്തര നഗര യാത്രകള്‍ക്കായി ഡിസൈന്‍ ചെയ്ത മിനി കാര്‍ ആയിരുന്നു. റേഞ്ച് കുറവായതിനാലും പൊതു ചാര്‍ജിങ്​ സംവിധാനങ്ങള്‍ പരിമിതമായതിനാലും റേ അക്കാലത്ത് അത്ര ക്ലിക്കായില്ല. അതേത്തുടര്‍ന്ന് 2018-ല്‍ ഈ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. മാറിയ സാഹചര്യത്തില്‍ ​അടിമുടി മാറ്റങ്ങളുമായാണ്​ പുത്തൻ കിയ റേ എത്തുന്നത്​.

Latest Videos

undefined

കിയയുടെ കോംപാക്ട് കാറാണിത്. ഈ സ്മാർട്ട് കാർ 15.9 സെക്കൻഡിൽ 81 കിലോമീറ്റർ വേഗത കൈവരിക്കും. കമ്പനിയുടെ എൻട്രി ലെവൽ കാറാണിത്. ഇതിന്റെ 1, 2, നാല് സീറ്റർ മൂന്ന് വേരിയന്റുകളാണ് വിപണിയിൽ വരുന്നത്.  കിയ റേ ഇവിയിൽ ഇലക്ട്രോണിക് ഷിഫ്റ്റ് ലിവർ ലഭ്യമാകും. 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെൻട്രൽ കൺസോൾ സെന്ററും ഉണ്ട്. കാർ ക്യാബിനിൽ ഇരട്ട കളർ തീം ലഭ്യമാകും. 

ട്രാഫിക്ക് പൊലീസുകാര്‍ക്ക് ഏസി ഹെല്‍മറ്റ്, ഗുജറാത്ത് പൊലീസ് വേറെ ലെവലാ!

കാറിന് 32.2 kWh LFP ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് റോഡിൽ ഉയർന്ന പ്രകടനം നൽകുന്നു. ഈ ശക്തമായ കാർ 86 എച്ച്പി പവറും 147 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. മുമ്പത്തെ ചെറിയ 16.4 kWh യൂണിറ്റിൽ നിന്ന് 35.2 kWh ബാറ്ററി പായ്ക്ക് കിയ റേ ഈവിക്ക് ഇപ്പോൾ ലഭിക്കുന്നു. റേഞ്ച് വർദ്ധനവ് കൂടുന്നു എന്നാണ് ഇതിനർത്ഥം. മുമ്പ് വിറ്റ മോഡലിൽ 138 കിലോമീറ്ററിൽ നിന്ന് 205 കിലോമീറ്ററോളം റേ ഇവിക്ക് നിലനിൽക്കുമെന്ന് കിയ അവകാശപ്പെടുന്നു. 150 കിലോവാട്ട് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. അതേ സമയം, ഏഴ് കിലോവാട്ട് ചാർജർ ഉപയോഗിച്ച്, ഏകദേശം ആറ് മണിക്കൂറിനുള്ളിൽ കാർ പൂർണ്ണമായി ചാർജ് ചെയ്യപ്പെടും.

ഇതിൽ ഇലക്ട്രോണിക് ബ്രേക്ക്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. ആകർഷകമായ ആറ് നിറങ്ങളിലാണ് ഈ കൂൾ കാർ വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ സ്മോക്ക് ബ്ലൂ കളർ ഏറെ ഇഷ്ടപ്പെടുന്നു. കാറിന്റെ ഇന്റീരിയറിൽ ഇളം ചാര, കറുപ്പ് നിറങ്ങളിലുള്ള ഡാഷ്‌ബോർഡ് ഉണ്ട്. കിയയിൽ നിന്നുള്ള അപ്‌ഡേറ്റ് ചെയ്‌ത റേ ഇവിക്ക് 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോളം-ടൈപ്പ് ഇലക്ട്രോണിക് ഷിഫ്റ്റ് ലിവർ, സെൻട്രൽ ക്ലസ്റ്ററിലെ പുതിയ എസി ഡിസ്‌പ്ലേ, അധിക സംഭരണ ​​​​സ്ഥലം എന്നിവ ലഭിക്കുന്നു. ഈ ഇവിക്കുള്ളിലെ എല്ലാ സീറ്റുകളും ഫ്ലാറ്റ് മടക്കിവെക്കാം, അതേസമയം മോഡലിന്റെ കാർഗോ പതിപ്പിൽ ഒരു സീറ്റ് സജ്ജീകരണം കാണുമെന്നും കിയ പറയുന്നു.

അടുത്തകാലത്തായി ഇന്ത്യയിൽ തൊട്ടതെല്ലാം പൊന്നാക്കിയ കമ്പനിയാണ്​ കിയ മോട്ടോർസ്​. ആഗോള വിപണിയിലും കിയ കുതിക്കുകയാണ്. ഇലക്​ട്രിക്​ വിപണിയിലും വലിയ മുന്നേറ്റം ഈ വാഹനനിർമാതാക്കൾ കാഴ്​ച്ചവച്ചിട്ടുണ്ട്​. എന്നാല്‍ പുതിയ റേ ഇവിയുടെ ഇന്ത്യയിലെ ലോഞ്ച്, ഡെലിവറി എന്നിവയെക്കുറിച്ച്  കിയ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ഇന്ത്യൻ വിപണിയില്‍ എത്തിയാല്‍ ഈ മോഡല്‍ എംജി കോമറ്റ് ഇവിയുമായി മത്സരിക്കും. നിലവില്‍ നിരവധി ഇലക്ട്രിക് കാറുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ് കിയ. 

click me!