ബെനെലി 502C ഇന്ത്യൻ വിപണിയിൽ

By Web Team  |  First Published Jul 31, 2021, 6:39 PM IST

4.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 


ഇറ്റാലിയൻ ബൈക്ക് നിർമ്മാതാക്കളായ ബെനെലി 502Cയെ ഇന്ത്യന്‍‌ വിപണിയിൽ അവതരിപ്പിച്ചു. 4.98 ലക്ഷം രൂപയാണ് വാഹനത്തിന്റെ വിലയെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 10,000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. മാറ്റ് ബ്ലാക്ക്, മാറ്റ് കോഗ്നാക് റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ബൈക്ക് എത്തിയേക്കും.

നേക്കഡ് ബൈക്കുകളുടെ സങ്കര ഡിസൈൻ ആണ് ബെനെല്ലി 502Cയ്ക്ക് അർബൻ ക്രൂയ്സറിന്. വലിപ്പം കൂടിയ പെട്രോൾ ടാങ്ക്, താഴേക്ക് ഇറങ്ങി നിൽക്കുന്ന ഹെഡ്‍ലാംപ്, വണ്ണം കുറഞ്ഞ ടെയിൽ അസംബ്ലി എന്നിവ ബെനെല്ലി 502Cയിൽ നൽകിയിരിക്കുന്നു. ക്രമീകരിക്കാവുന്ന ക്ലച്ച് ലിവർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ട്വിൻ-ബാരൽ എക്‌സ്‌ഹോസ്റ്റ് എന്നിവ ബെനെല്ലി 502Cയ്ക്കുണ്ട്. ബെനെല്ലി 502C നിർമ്മിച്ചിരിക്കുന്നത് സ്റ്റീൽ ട്യൂബ് ട്രെല്ലിസ് ഫ്രെയിമിലാണ്.

Latest Videos

undefined

500 സിസി, പാരലൽ-ട്വിൻ, ലിക്വിഡ്-കൂൾഡ് എൻജിൻ ആണ് ബെനെല്ലി 502Cയിലും ഇടം പിടിച്ചിരിക്കുന്നത്. ബെനെല്ലി TRK 502 അഡ്വഞ്ചർ ബൈക്കിനെയും, സ്‌ക്രാംബ്ലർ ബൈക്ക് ലിയോൺസിനോ 500നെയും ചലിപ്പിക്കുന്നത് ഇതേ എൻജിനാണ്. 8,500 ആർപിഎമ്മിൽ 46.8 ബിഎച്ച്പി കരുത്തും 6,000 ആർപിഎമ്മിൽ 46 എൻഎം ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്. ഈ എൻജിൻ 6 സ്പീഡ് ഗിയർ‌ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സീറ്റിന്റെ ഉയരം 750 മില്ലിമീറ്ററാണ്, ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലീമീറ്റർ. 1,600 മില്ലിമീറ്റർ നീളമുള്ള വീൽബേസ് ബെനെല്ലി 502Cയ്ക്കുണ്ട്. ബൈക്കിന്‍റെ ഡെലിവറി ഉടൻ ആരംഭിക്കും എന്ന് ബെനെല്ലി വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!