മൈലേജിൽ പുലിയല്ല ഒരു സിഹം! 102 കിമീ മൈലേജുമായി ബജാജ് ഫ്രീഡം എത്തി, ഇങ്ങനൊരുവൻ ലോകത്തിൽ ആദ്യം!

By Web TeamFirst Published Jul 5, 2024, 4:59 PM IST
Highlights

ബജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 പുറത്തിറക്കി. ബജാജ് ഫ്രീഡം 125-ൻ്റെ അടിസ്ഥാന വേരിയൻ്റിന് 95,000 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. 

ജാജ് ഓട്ടോ ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളായ ഫ്രീഡം 125 പുറത്തിറക്കി. ബജാജ് ഫ്രീഡം 125-ൻ്റെ അടിസ്ഥാന വേരിയൻ്റിന് 95,000 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ടോപ്പ് എൻഡ് വേരിയൻ്റിന്  1.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ബജാജ് ഫ്രീഡത്തിൻ്റെ ബുക്കിംഗുൂം കമ്പനി തുറന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലുമാണ് മോട്ടോർസൈക്കിൾ ആദ്യം വിൽപ്പനയ്‌ക്കെത്തുക. ഈജിപ്‍ത്, ടാൻസാനിയ, പെറു, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഫ്രീഡം കയറ്റുമതി ചെയ്യും.

ഈ ബജാജ് സിഎൻജി ബൈക്ക് ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി ജോടിയാക്കിയ 125 സിസി പെട്രോൾ എഞ്ചിൻ ലഭിക്കും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, ബെഞ്ച്-സ്റ്റൈൽ സീറ്റ്, ഇടതുവശത്തുള്ള സ്വിച്ച് പാനലിൽ സ്ഥാപിച്ചിരിക്കുന്ന പെട്രോളിനും സിഎൻജി ഇന്ധനത്തിനും ഇടയിൽ ടോഗിൾ ചെയ്യാനുള്ള സ്വിച്ച് തുടങ്ങിയവ പോലുള്ള ചില പ്രധാന സവിശേഷതകൾ ലഭിക്കുന്നു. ഈ ബൈക്കിന് ഒരു കിലോ സി.എന്‍.ജിയില്‍ 102 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. ഒരു കിലോമീറ്റർ ഓടാൻ കേവലം ഒരു രൂപ മാത്രമേ ചിലവുള്ളൂ എന്നും കമ്പനി പറയുന്നു. 

Latest Videos

ഈ പുതിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് സിഎൻജി ഘടിപ്പിച്ച കാറുകളെപ്പോലെ സിഎൻജിയിലും പെട്രോളിലും പ്രവർത്തിക്കാൻ കഴിയും. ഇതേ സെഗ്‌മെൻ്റിലെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് റണ്ണിംഗ് ചെലവ് വൻതോതിൽ കുറയ്ക്കുക എന്നതാണ് ഇരട്ട ഇന്ധന സജ്ജീകരണം ലക്ഷ്യമിടുന്നത്.  സിഎൻജി സിലിണ്ടറിന് പുറമേ ഒരു ചെറിയ പെട്രോൾ ഇന്ധന ടാങ്ക് ഉപയോഗിച്ച് ഉപഭോഗം 50 ശതമാനത്തോളം കുറയ്ക്കാമെന്ന് ബജാജ് വാഗ്ദാനം ചെയ്യുന്നു. ഹാൻഡിൽബാറിൻ്റെ വലതുവശത്ത് ഒരു സ്വിച്ചുണ്ട്. ഇത് പെട്രോൾ - സിഎൻജി ഇന്ധന ഓപ്ഷനുകൾക്കിടയിൽ മാറാൻ റൈഡറെ അനുവദിക്കുന്നു. സിഎൻജി സിലിണ്ടർ പെട്രോൾ ടാങ്കിന് താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. പെട്രോൾ ടാങ്കിന് രണ്ട് ലിറ്ററും സിഎൻജി ടാങ്കിന് രണ്ടുകിലോയുമാണ് ശേഷി. 

ട്രെല്ലീസ് ഫ്രെയിമിലാണ് ഈ ബൈക്ക് നിര്‍മിച്ചിരിക്കുന്നത്.  ഇന്ത്യയിലെ മറ്റ് കമ്മ്യൂട്ടര്‍ ബൈക്കുകളെക്കാള്‍ സ്റ്റൈലിഷായാണ്  ഫ്രീഡം സിഎൻജി ഒരുക്കിയിരിക്കുന്നതെന്ന് ബജാജ് പറയുന്നു. സെഗ്മെന്റില്‍ തന്നെ ഏറ്റവും വലിയ സീറ്റ്, താരതമ്യേന വലിപ്പം കുറഞ്ഞ ഇന്ധന ടാങ്ക്, ഡ്യുവല്‍ ടോണ്‍ ഫീനീഷിങ്ങിലെ ഫെന്‍ഡര്‍, എല്‍ഇഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ബ്ലുടൂത്ത് കണക്ടിവിറ്റി, അലോയി വീലുകള്‍, ചെറിയ ടെയ്ല്‍ ലാമ്പ്, നീളമുള്ള ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവയാണ് ഡിസൈന്‍ ഹൈലൈറ്റുകള്‍ എന്നും ബജാജ് പറയുന്നു. 

വിപണിയിൽ, ബജാജ് സിഎൻജി ബൈക്കിന് വിപണിയിൽ നേരിട്ടുള്ള എതിരാളികളുണ്ടാകില്ല. എങ്കിലും, വിലയുടെ കാര്യത്തിൽ, ഇത് ഹീറോ സ്‌പ്ലെൻഡർ പ്ലസ്, ഹോണ്ട ഷൈൻ 100, ടിവിഎസ് റേഡിയൻ എന്നിവയുമായി മത്സരിക്കും. അതേസമയം പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന കുറച്ച് സിഎൻജി ബൈക്കുകൾ കൂടി പുറത്തിറക്കാനുള്ള പദ്ധതി ബജാജ് ഓട്ടോ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബജാജിൽ നിന്നുള്ള രണ്ടാമത്തെ സിഎൻജി ഓഫർ ഫ്രീഡം 125 സിഎൻജിയേക്കാൾ പ്രീമിയമായിരിക്കും.

click me!