ഹണ്ട്രഡ് പേഴ്സന്‍റേജ് പ്രൊഫഷണലാ സാറേ! പഴയ വണ്ടികള്‍ പൊളിച്ചടുക്കി സായുധ പൊലീസ് സേനകളെ സൂപ്പറാക്കാൻ കേന്ദ്രം!

By Web Team  |  First Published Oct 19, 2023, 11:59 AM IST

ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എൻഎസ്‍ജി, അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് സ്‌ക്രാപ്പിംഗിനായി കണ്ടെത്തിയിരിക്കുന്നത്


വിവിധ കേന്ദ്ര സായുധ പോലീസ് സേനകളുടെ 11,000 വാഹനങ്ങൾ സ്‌ക്രാപ്പിംഗിനായി കണ്ടെത്തിയതായി റിപ്പോർട്ട്. ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എൻഎസ്‍ജി, അസം റൈഫിൾസ് തുടങ്ങിയ കേന്ദ്ര സായുധ പൊലീസ് സേനകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് സ്‌ക്രാപ്പിംഗിനായി കണ്ടെത്തിയിരിക്കുന്നത് എന്ന് വാർത്താ ഏജൻസിയായ പിടിഐയെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വാഹനങ്ങൾക്ക് 15 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് റിപ്പോർട്ടുകള്‍.  പഴകിയ ഈ വാഹനങ്ങൾക്ക് പകരം പുതിയ മോഡലുകൾ കൊണ്ടുവരാനുള്ള ഇന്ത്യൻ സർക്കാരിന്റെ നീക്കത്തിന്‍റെ ഭാഗമായാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാന പോലീസ് സംഘടനകൾ ഉപയോഗിക്കുന്ന ജീർണിച്ച പ്രവർത്തന വാഹനങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) എല്ലാ സംസ്ഥാന സർക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും (യുടി) അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പകരം മികച്ച സാങ്കേതിക വിദ്യയുള്ളതും ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങൾ നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളോടും യുടി ഭരണകൂടങ്ങളോടും അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്.

Latest Videos

undefined

ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ബോഡി ക്യാമറ, ദേഷ്യം അടക്കാൻ ഡോക്ടറുടെ ക്ലാസ്! സൂപ്പർ നീക്കവുമായി കേന്ദ്രം!

കേന്ദ്ര സര്‍ക്കാരിന്‍റെ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി പ്രകാരം 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എംഎച്ച്എ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു . കേന്ദ്ര സായുധ പോലീസ് സേനയുടെ 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള വാഹനങ്ങൾ കണ്ടെത്തി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എല്ലാ കേന്ദ്ര സായുധ പോലീസ് സേനകൾക്കും കൂടി ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നിച്ച് ഒന്നിലധികം ജോലികൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവയെ വിന്യസിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇന്ത്യൻ സർക്കാർ വാഹന സ്‌ക്രാപ്പേജ് നയം പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യത്തെ വാഹനവ്യൂഹത്തിൽ നിന്ന് പഴയതും മലിനമാക്കുന്നതുമായ വാഹനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കി പകരം പുതിയതും കുറഞ്ഞ മലിനീകരണമുള്ളതുമായ വാഹനങ്ങൾ സ്ഥാപിക്കുന്നതിനാണ് ഈ നയം ലക്ഷ്യമിടുന്നത്. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ സഹായിക്കുന്നതിനാണ് ഈ നയം. ഈ സ്ക്രാപ്പേജ് നയം നടപ്പിലാക്കിയതോടെ നിരവധി വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ സ്വന്തം വാഹന സ്ക്രാപ്പേജ് പ്ലാന്‍റുകളും ആരംഭിച്ചിട്ടുണ്ട്.

youtubevideo

click me!