ദില്ലിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയും. ഇതാ വരാനിരിക്കുന്ന ദില്ലി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം:
പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഇന്ന് പുതിയ ദില്ലി -ഡെറാഡൂൺ സാമ്പത്തിക ഇടനാഴിക്ക് (Delhi-Dehradun Economic Corridor) തറക്കല്ലിടുകയാണ്. ഇതോടെ 18,000 കോടി രൂപയുടെ പതിനൊന്ന് വികസന പദ്ധതികള്‍ക്കാണ് തുടക്കമാകുന്നത്. പദ്ധതിയുടെ ഭാഗമായി, ഈസ്‌റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ (Eastern Peripheral Expressway), ദില്ലി-മീററ്റ് എക്‌സ്‌പ്രസ്‌വേ (Delhi-Meerut Expressway) എന്നിവ വഴി ദില്ലിയെയും ഡെറാഡൂണിനെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡാണ് വരുന്നത്. ഇതോടെ ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രയ്ക്കുള്ള ദൂരവും സമയവും ഗണ്യമായി കുറയ്ക്കും.
ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ പദ്ധതിക്കും തുടക്കമാകും. ഏകദേശം 8,300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയും (ഈസ്റ്റേൺ പെരിഫറൽ എക്‌സ്പ്രസ് വേ ജംഗ്ഷൻ മുതൽ ഡെറാഡൂൺ വരെ) ഈ പദ്ധതികളില്‍ ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി ഇത് ഗണ്യമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതാ വരാനിരിക്കുന്ന ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയുടെ ചില പ്രധാന സവിശേഷതകൾ അറിയാം:
undefined
1
വരാനിരിക്കുന്ന ദില്ലി-ഡെറാഡൂൺ ഇടനാഴി രണ്ട് നഗരങ്ങളും തമ്മിലുള്ള ദൂരം ഒറ്റയടിക്ക് കുറയ്ക്കും. ദില്ലിക്കും ഡെറാഡൂണിനുമിടയിൽ ഡ്രൈവ് ചെയ്യാൻ എടുക്കുന്ന സമയം നിലവിലെ ആറ് മണിക്കൂറിൽ നിന്ന് ഏകദേശം 2.5 മണിക്കൂറായി കുറയും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
2
ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് കോറിഡോർ ആയിരിക്കും ഈ ഇടനാഴി. ഇത് അനിയന്ത്രിതമായ വന്യജീവി സഞ്ചാരത്തിനായി ഹൈവേയുടെ 12 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. വന്യജീവി ശല്യം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 340 മീറ്റർ നീളമുള്ള ഒരു തുരങ്കം ഡെറാഡൂണിനടുത്തുള്ള ദത്തകാളി ക്ഷേത്രത്തിനു സമീപം ഉണ്ട്. മൃഗങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ഗണേഷ്‍പൂർ-ഡെറാഡൂൺ സെക്ഷനിൽ നിരവധി അണ്ടര്‍ പാസുകളും ആസൂത്രണം ചെയ്‍തിട്ടുണ്ട്.
3
ഈ ഇടനാഴിയിലൂടെ യാത്ര ചെയ്യുന്നവർക്കായി, ഹൈവേയുടെ ഓരോ 25-30 കി.മീ ഇടവിട്ട് വഴിയോര സൗകര്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
4
ഹൈവേയിൽ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ പേയ്‌മെന്റ് സാധ്യമാക്കാൻ സാധ്യമാക്കുന്ന തരം ടോൾ സംവിധാനം ഉണ്ടാകും. ഹരിദ്വാർ, മുസാഫർനഗർ, ഷാംലി, യമുനാനഗർ, ബാഗ്പത്, മീററ്റ്, ബരാൗത്ത് എന്നിവിടങ്ങളിലേക്ക് ഏഴ് പ്രധാന ഇന്റർചേഞ്ചുകൾ ഉണ്ടാകും.
5
ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴിയിൽ 500 മീറ്റർ ഇടവേളകളിലും 400-ലധികം വാട്ടർ റീചാർജ് പോയിന്റുകളിലും മഴവെള്ള സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും.
6
ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി (ഈസ്റ്റേൺ പെരിഫറൽ എക്‌സ്‌പ്രസ്‌വേ ജംഗ്‌ഷൻ മുതൽ ഡെറാഡൂൺ വരെ) ഏകദേശം . 8,300 കോടി രൂപ ചെലവിൽ ആണ് നിർമിക്കുക. അക്ഷർധാം (ആരംഭ സ്ഥലം) മുതൽ ഡെറാഡൂൺ വരെയുള്ള മുഴുവൻ നീളവും 4 ഭാഗങ്ങളായി വിഭജിക്കും.
7
സെക്ഷൻ 1നെ 6 എൽ സർവീസ് റോഡ് ബിൽറ്റ്-അപ്പ് റീച്ചിൽ, പൂർണ്ണമായ പ്രവേശന നിയന്ത്രണത്തോടെ, രണ്ട് പാക്കേജുകളായി വിഭജിച്ച് 6 വരികളായി വികസിപ്പിക്കുന്നു. ഇതില്‍ ഒന്നാമത്തെ പാക്കേജ് 14.75 കിലോമീറ്റർ നീളത്തിൽ ഡൽഹി ഭാഗത്താണ് അവസാനിക്കുന്നത്. ഇതിൽ 6.4 കിലോമീറ്റർ ഉയരത്തിലാണ്. രണ്ടാം ഭാഗം ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേയ്ക്ക് (DME) സമീപമുള്ള അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഗീത കോളനി, ഖജൂരിഖാസ്, മണ്ടോള മുതലായവയിലൂടെ കടന്നുപോകുന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ തിരക്ക് കുറയ്ക്കാനും ഉത്തര്‍പ്രദേശ് സർക്കാരിന്റെ ട്രോണിക്ക നഗരമായ മണ്ഡോലവിഹാർ യോജനയുടെ വികസന സാധ്യതകൾ വർധിപ്പിക്കാനും ഈ ഹൈവേ ലക്ഷ്യമിടുന്നു.
8
നിയന്ത്രിത പ്രവേശനം ഉള്ള ആറ് വരിപ്പാതകള്‍ ഉള്‍പ്പെടുന്ന സെക്ഷൻ രണ്ട് ബാഗ്‍പത്, ഷാംലി, മുസാഫർനഗർ, സഹരൻപൂർ ജില്ലകളിലൂടെ കടന്നുപോകുന്നു. വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പൂർത്തിയായി. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നു, വനം/പരിസ്ഥിതി ക്ലിയറൻസ് നിർദ്ദേശങ്ങൾക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
9
സെക്ഷൻ 3 സഹരൻപൂർ ബൈപാസിൽ നിന്ന് ആരംഭിച്ച് ഗണേഷ്‍പൂരിൽ അവസാനിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അടുത്തിടെ മുഴുവൻ നീളവും 4 വരികളായി പൂർത്തിയാക്കി. മിനിമം 100 കി.മീ/മണിക്കൂർ വേഗത കൈവരിക്കാൻ ആവശ്യമായ അണ്ടർപാസുകളും സർവീസ് റോഡുകളും പൂർണ്ണമായും നിയന്ത്രിതമാക്കാൻ പദ്ധതിയിടുന്നു.
10
സെക്ഷൻ 4ലെ 6-ലെയ്ൻ ആസൂത്രണം ചെയ്‍തിരിക്കുന്നത് പൂർണ്ണ നിയന്ത്രിതമായാണ്. ഈ ഭാഗം പ്രാഥമികമായി ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും റിസർവ് ഫോറസ്റ്റിലൂടെ കടന്നുപോകുന്നു. 20 കിലോമീറ്ററിൽ 5 കിലോമീറ്റർ ബ്രൗൺഫീൽഡ് വിപുലീകരണവും 15 കിലോമീറ്റർ എലവേറ്റഡ് വന്യജീവി ഇടനാഴിയും (12 കിലോമീറ്റർ) ഒരു തുരങ്കത്തിലേക്കുള്ള പ്രവേശനവും (ഘടന 340 മീറ്റർ) ഉൾക്കൊള്ളുന്നു.