ജൂണ്‍ മാസം നിങ്ങള്‍ക്ക്‌ എങ്ങനെ - മാസഫലം

By Web Desk  |  First Published Jun 1, 2018, 12:02 PM IST
  • നിങ്ങളുടെ ജൂണ്‍മാസം ഇങ്ങനെയായിരിക്കും, സമ്പൂര്‍ണ്ണ ഫലം
  • തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232

മേടക്കൂറ്‌ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ഈ മാസം പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിച്ചുവരും. ലക്ഷ്യബോധം കൈവരിക്കും. കര്‍മ്മരംഗത്ത്‌ പുതിയ പ്രവര്‍ത്തനമേഖലയില്‍ പ്രവേശിക്കുന്നതാണ്‌. ഇതിലൂടെ അധിക വരുമാനം നേടുന്നതിനു കഴിയും. പുതിയ സംരംഭങ്ങള്‍ തുടങ്ങും.വിദേശതൊഴിലിനു ശ്രമിച്ചാല്‍ അതു സാധിക്കും. ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപൂര്‍വ്വ നേട്ടങ്ങള്‍ വന്നു ചേരുന്നതാണ്‌. കലാരംഗത്തുള്ളവര്‍ക്ക്‌ അപൂര്‍വ്വമായ ചില അവസരങ്ങള്‍ വന്നു ചേരുന്നതായി കാണുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഉദരവൈഷമ്യങ്ങള്‍, ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ട്‌. നിങ്ങളുടെ രാശിവീഥിയിലെ ഇപ്പോഴുള്ള ഗ്രഹാവസ്ഥകള്‍ ശരിയായ രാശിചിന്തയിലൂടെ കണ്ടെത്തി ഉചിത പരിഹാരം തേടുന്നതാണ്‌ ഉത്തമം എന്നുകാണുന്നു.

ഇടവക്കൂറ്‌ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഈ മാസത്തില്‍ നടക്കും. തൊഴില്‍ രംഗത്ത്‌ വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു ശ്രമിക്കും. അങ്ങനെയുള്ള ശ്രമങ്ങളില്‍ എതിര്‍പ്പുകള്‍ പലതും നേരിടേണ്ടിവരും. പാഴ്‌ചിലവുകളും അവിചാരിത ധനനഷ്‌ടങ്ങളും ഉണ്ടായേക്കാം. എല്ലാ പ്രതികൂലാവസ്ഥകളെയും മറികടന്ന്‌ വളരെ മുന്നേറുന്നതിനുള്ള അവസരമുണ്ടാകുന്നതാണ്‌. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ തികച്ചും ദോഷാത്മകമായ ഒരു താരക യോഗമാണ്‌ കാണുന്നത്‌. സമഗ്രമായ രാശിവിചിന്തനത്തിലൂടെ വസ്‌തുതകള്‍അറിഞ്ഞ്‌ ഉചിത പ്രതിവിധി നടത്തുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില അബന്ധങ്ങള്‍ സംഭവിക്കാം. പൊതുവെ വളരെ ശ്രദ്ധയോടെ എല്ലാം ചെയ്യുക.
 
മിഥുനക്കൂറ്‌ (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - പൊതുവെ ഗുണാത്മകമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികനേട്ടങ്ങള്‍ കൈവരും. കര്‍മ്മ രംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. ഇതിലൂടെ അധിക ആദായം കൈവരിക്കാനാകും. കാര്‍ഷികരംഗത്ത്‌ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. കച്ചവടക്കാര്‍ക്കും അപ്രതീക്ഷിത ധനലാഭങ്ങള്‍ കാണുന്നു. ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥാനക്കയറ്റവും ശമ്പളവര്‍ദ്ധനവും പ്രതീക്ഷിക്കാം. വിദേശതൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക്‌ അതു സാധിക്കുന്നതാണ്‌. കുടുംബസമേതം തീര്‍ത്ഥാടനയാത്രകള്‍ക്കു സാധ്യത കാണുന്നു. ഏതു കാര്യത്തിലും വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുക. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണ മായേക്കാവുന്ന ചില പുതിയ സൗഹൃദമോ ആചാര്യബന്ധമോ ഉടലെടുക്കുവാന്‍  സാധ്യതയുള്ള കാലഘട്ടമാണ്‌ ഇത്‌. സമ്പൂര്‍ണ്ണമായി രാശിലക്ഷണം ചിന്തിച്ച്‌ ഉചിതമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ്‌.
 
കര്‍ക്കടകക്കൂറ്‌ (പുണര്‍തം 1/4, പൂയം, ആയില്യം) - അവിചാരിത തടസ്സങ്ങള്‍ പലതും ഉണ്ടാകാന്‍ ഈ മാസം സാധ്യതയുണ്ട്‌. തൊഴില്‍രംഗത്ത്‌ വളരെ മന്ദഗതിയില്‍ മാത്രം കാര്യങ്ങള്‍ നീങ്ങും. ഉദ്ദിഷ്‌ടകാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടും. അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവയൊക്കെ വരാം. യാത്രാതടസ്സങ്ങളും കാര്യപരാജയവും ഉണ്ടാകാനിടയുണ്ട്‌. ഉദ്യോഗസ്ഥര്‍ക്ക്‌ പ്രതികൂലമായ സ്ഥലംമാറ്റം, മേലധികാരികളുടെ ശാസന, പിഴ തുടങ്ങിയ അനുഭവങ്ങള്‍ വന്നേക്കാം. നിങ്ങളുടെ രാശിവീഥിയില്‍ ആദിത്യചന്ദ്രന്മാരും നവഗ്രഹങ്ങളും തികച്ചും ദോഷകരമായി നിലകൊള്ളുന്നു. സമ്പൂര്‍ണ്ണ രാശിചിന്ത നടത്തി ഉചിത പ്രതിവിധി സ്വീകരിക്കേണ്ടതാണ്‌.
 
ചിങ്ങക്കൂറ്‌ (മകം, പൂരം, ഉത്രം 1/4) - പൊതുവെ ദോഷകരമായ ചില മാറ്റങ്ങളാണ്‌ ഉണ്ടാകാവുന്നത്‌. തൊഴില്‍രംഗത്ത്‌ പൊതുവെ മാന്ദ്യം നിലനില്‍ക്കും. ധനപരമായ വിഷമങ്ങള്‍ ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നത്‌ പ്രതിസന്ധിയിലാകും. വിദേശത്ത്‌ ജോലിയുള്ളവര്‍ വളരെ ശ്രദ്ധിക്കുക. ഐ.ടി. മേഖലയില്‍ തൊഴിലെടുക്കുന്നവരും ശ്രദ്ധിച്ചില്ലെങ്കില്‍ പല പ്രയാസങ്ങളും ഉണ്ടായേക്കും. കുടുംബത്തിലും ചില അസ്വസ്ഥതകള്‍ക്കു സാധ്യതയുണ്ട്‌. സംഭാഷണത്തില്‍ മിതത്വവും കരുതലും ശീലിക്കുക. നിങ്ങളുടെ രാശിവീഥിയില്‍ ചില ദോഷയോഗങ്ങള്‍ കാണുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം മുമ്പോട്ടു നീങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠനത്തിന്‌ തടസ്സമുണ്ടാകാം. വീട്ടമ്മമാര്‍, ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ജാഗ്രത പാലിക്കുന്നത്‌ നന്നായിരിക്കും.
 
കന്നിക്കൂറ്‌ (ഉത്രം3/4 , അത്തം, ചിത്തിര 1/2) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. നൂതനമായ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. ഏതു കാര്യത്തിലും അനുകൂല
 മായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്‌. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പുതിയവീടുപണി തുടങ്ങുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക്‌ ഗുണകരമായ സ്ഥലംമാറ്റം, വരുമാനവര്‍ദ്ധനവ്‌ അപൂര്‍വ്വ അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ ആഗ്രഹിക്കുന്ന രീതിയില്‍ ഉപരി പഠനകാര്യങ്ങള്‍ മുമ്പോട്ടു നീങ്ങും. വീട്ടമ്മമാര്‍ക്ക്‌ വളരെ സൗഭാഗ്യ കരമായ മാറ്റങ്ങള്‍ വന്നുചേരും. പ്രായഭേദമന്യേ വളരെ അപൂര്‍വ്വമായ ഒരു പ്രണയം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ശരിയായ രാശി ചിന്തിച്ച്‌ യുക്തമായ കാര്യങ്ങള്‍ ചെയ്യുന്നത്‌ ഉത്തമം.

Latest Videos

undefined

തുലാക്കൂറ്‌ (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പലവിധ തടസ്സങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും വളരെ ജാഗ്രത വേണം. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം തൊഴില്‍മേഖലയില്‍ പല അബദ്ധങ്ങളും സംഭവിക്കുന്നതിനു സാധ്യത. പൊതുവെ ആരോഗ്യസ്ഥിതിയില്‍ ചില വിഷമങ്ങള്‍ക്കു സാധ്യത. തലവേദന, തലചുറ്റല്‍ തുടങ്ങിയ ശിരോരോഗങ്ങള്‍ വരുന്നതിനു സാധ്യത കാണുന്നു. ഏതു രീതിയിലും നഷ്‌ടങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ വളരെ ശ്രദ്ധിക്കുക. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിക ചിലവ് ഉണ്ടാകാതെ സൂക്ഷ്‌മത പാലിക്കുക. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തത്തുക. സുഹൃത്തുക്കളുമായി അകല്‍ച്ച യുണ്ടാകുന്നതിനിടയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശി മണ്‌ഡലത്തില്‍ വളരെ ദോഷാത്മകമായ സ്ഥിതിയാണ്‌ കാണുന്നത്‌. രാശിചിന്തയില്‍ കാണുന്ന പരിഹാരം ചെയ്യുക.

വൃശ്ചികക്കൂറ്‌ (വിശാഖം 1/4, അനിഴം,ത്രികേട്ട) - പലവിധ തടസ്സങ്ങള്‍ ഈ മാസം ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. തൊഴില്‍രംഗത്ത്‌ അസ്വസ്ഥതകളും ധനനഷ്‌ടങ്ങളും ഉണ്ടാകും. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകും. ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുമ്പോട്ടു പോകാതെ വരും. ഏതു കാര്യത്തിലും വളരെ കരുതലോടെ മുന്നോട്ടു നീങ്ങണം. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു അനുകൂലമല്ല. കച്ചവട ക്കാര്‍ക്ക്‌ നഷ്‌ടങ്ങള്‍ വരാം. ഉദ്യോഗസ്ഥര്‍ക്ക്‌ പ്രതികൂലമായ സ്ഥലംമാറ്റവും അച്ചടക്ക നടപടിയുമൊക്കെ വന്നേക്കാം. യാത്രാക്ലേശം, അലച്ചില്‍ ഇവ ഉണ്ടാകുന്നതിനും ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുന്നതിനും സാധ്യത കാണുന്നു. രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗമാണ്‌ കാണുന്നത്‌. ഇത്‌ എല്ലാ കാര്യ ങ്ങളിലും മന്ദത സൃഷ്‌ടിച്ചേക്കാം.
 
ധനുക്കൂറ്‌ (മൂലം, പൂരാടം, ഉത്രാടം 1/3) - ഈ മാസം വളരെ അനുകൂലഫലങ്ങള്‍ ഉണ്ടാകുന്നതാണ്‌. തൊഴില്‍രംഗത്ത്‌ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിന് സാധിക്കും. സാമ്പത്തികമായി വളരെ പുരോഗതിയുണ്ടാകുന്നതാണ്‌. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ വളരെ വേഗം അതു സാധിക്കുന്നതാണ്‌. ഗൃഹനിര്‍മ്മാണത്തിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂലമായ മാസമാണ്‌ ഇത്‌. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ വളരെ അപൂര്‍വ്വമായ ഒരു താരകയോഗമാണ്‌ കാണുന്നത്‌. ഇത്‌ പൂര്‍ണ്ണത പ്രാപിച്ചാല്‍ സര്‍വ്വൈശ്വര്യ സമൃദ്ധി തന്നെ കൈവരുന്നതാണ്‌. അതിനാല്‍ നിങ്ങളുടെ സമഗ്രമായ രാശി വിചിന്തനം നടത്തി ഉചിതമായ പരിഹാരങ്ങള്‍ നടത്തേണ്ടതാണ്‌.
 
മകരക്കൂറ്‌ (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2) - അപ്രതീക്ഷിതമായ തടസ്സങ്ങള്‍ ഈ മാസത്തില്‍ അനുഭവപ്പെടും. ധനനഷ്‌ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം തുടങ്ങിയവ അനുഭവപ്പെടും. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ക്ഷീണം വര്‍ദ്ധിക്കും. തലവേദന തുടര്‍ച്ചയായി ഉണ്ടാകാം. മനസ്സ്‌ അകാരണമായി വ്യാകുലപ്പെടും. വിഷാദാവസ്ഥ ഉണ്ടാകും. നിങ്ങളുടെ മനോനിലകള്‍ ശരിയായി മനസ്സിലാക്കി, ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ജീവിതപുരോഗതിയ്‌ക്കും സന്തുഷ്‌ടിക്കുംആവശ്യമായ മാര്‍ഗ്ഗങ്ങള്‍ കാട്ടിത്തരികയും ചെയ്യുന്ന ഒരു ഗുരു തുല്യവ്യക്തിയുമായി അടുത്ത് തന്നെ കൂടികാഴ്ചയ്ക്ക് സാധ്യത. സമ്പൂര്‍ണ്ണ രാശിചിന്ത ചെയ്‌ത്‌ ഉചിതമായ പ്രതിവിധി കാണുക.
 

കുംഭക്കൂറ്‌ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - അവിചാരിതമായനേട്ടങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടാകും. ധനപരമായ പുരോഗതി വന്നുചേരുന്നതാണ്‌. ഏതു കാര്യത്തിലും ഭാഗ്യത്തിന്‍റെ ആനുകൂല്യമുണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക്‌ ഉടനെ അതു സാധിക്കും. ഐ.ടി. രംഗത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ വളരെ പുരോഗതിയും നേട്ടങ്ങളും ഉണ്ടാകുന്നതാണ്‌. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു തുടങ്ങുന്നതിനു അനുകാലകാലഘട്ടം തന്നെ. നിങ്ങളുടെ രാശിമണ്‌ഡലത്തില്‍ വളരെ ഗുണകരമായ ഒരു താരകയോഗം കാണുന്നു. സമ്പൂര്‍ണ്ണമായ രാശിചിന്ത ചെയ്‌ത്‌ ഉചിതമായ കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുക.
 
മീനക്കൂറ്‌ (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഈ മാസം പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകും. ഏതു വിധത്തിലും തൊഴില്‍രംഗത്ത്‌ പരാജയമുണ്ടാകാതെശ്രദ്ധിക്കുക. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ സമയം അനുകൂലമല്ല. യാത്രാക്ലേശം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ശ്രദ്ധിക്കുക. തലവേദന, തലചുറ്റല്‍ ഇവ ഉണ്ടാകുന്നതിനു സാധ്യത. അപ്രതീക്ഷിതമായി ദീര്‍ഘയാത്രകള്‍, സ്വസ്ഥതക്കുറവുകള്‍ ഇവയൊക്കെ വന്നുഭവിക്കാം. നിങ്ങളുടെ രാശി മണ്‌ഡലത്തില്‍ തീര്‍ത്തും ദോഷകരമായ താരകയോഗങ്ങളാണ്‌ കാണുന്നത്‌. അതിനാല്‍ സമഗ്രമായി രാശിചിന്ത നടത്തി ഉചിതമായ പ്രതിവിധികള്‍ ചെയ്‌താല്‍ സകല ദോഷങ്ങളും മാറി അഭീഷ്‌ടസിദ്ധിയുണ്ടാകുന്നു. 

തയ്യാറാക്കിയത് അനില്‍ പെരുന്ന - 9847531232

click me!