ഇന്ദ്രനീലം രത്നം ധരിക്കുന്നത് കൊണ്ട് ​ഗുണങ്ങൾ

By Dr P B RajeshFirst Published Sep 21, 2024, 7:34 PM IST
Highlights

ജാതകത്തിൽ ശനി, ചൊവ്വയേയോ സൂര്യനെയോ ദൃഷ്ടി ചെയ്യുന്നുണ്ടെങ്കിൽ അവർ ഒരു കാരണവശാലും ഇന്ദ്രനീലം ധരിക്കാൻ പാടില്ല. ആരോഗ്യസംബന്ധമായ കുഴപ്പങ്ങൾക്ക് ഇത് കാരണമാകാൻ ഇടയുണ്ട്.

ശനിയെ പ്രതിനിധീകരിക്കുന്ന രത്നമാണ് ഇന്ദ്രനീലം .ഇംഗ്ലീഷിൽ ഇതിനെ' ബ്ലൂ സഫയർ' എന്ന് പറയും. ശനി ദശകാലം മെച്ച മാകാനും ജാതകത്തിലെ ശനിദോഷങ്ങൾക്ക് പരിഹാരമായി ഈ രത്നം ധരിക്കാം. ശനിയാഴ്ച മുതലാണ് ധരിച്ച് തുടങ്ങേണ്ടത് പുരുഷന്മാർ വലതു കൈയിലും സ്ത്രീകൾ ഇടതു കൈയിലും നടുവിരലിലാണ് ധരിക്കേണ്ടത്. മറ്റു പല രത്നങ്ങളും അണി യുന്നതു പോലെ ഇത് മോതിര വിരലിൽ ധരിക്കാൻ പാടില്ല. 

ജാതകത്തിൽ ശനി ,ചൊവ്വയേയോ സൂര്യനെയോ ദൃഷ്ടി ചെയ്യുന്നുണ്ടെങ്കിൽ അവർ ഒരു കാരണവശാലും ഇന്ദ്രനീലം ധരിക്കാൻ പാടില്ല. ആരോഗ്യസംബന്ധമായ കുഴപ്പങ്ങൾക്ക് ഇത് കാരണമാകാൻ ഇടയുണ്ട്. നവരത്നങ്ങളിൽ പെടുന്ന ഒരു രത്നമാണിത്. പുഷ്യരാഗവും മരതകവും ഒക്കെ പോലെ വില കൂടിയ രത്നം ആണിത്.

Latest Videos

പൂയം, അനിഴം, ഉതൃട്ടാതി നക്ഷത്രക്കാരുടെ ജന്മ രത്നമാണിത്. ഇളം നീല മുതൽ കടും നീല വരെ നിറങ്ങളിൽ ഇത് ലഭ്യമാണ്. പ്രകാശം കടത്തിവിടുന്ന രത്നങ്ങൾക്കാണ് ഗുണവും വിലയും കൂടുതൽ. ഇന്ദ്രനീലം പ്രത്യേകിച്ചും പെട്ടെന്ന് കുഴപ്പങ്ങൾ ഉണ്ടാ ക്കുന്ന ഒരു രത്നമാണിത്.

ഏഴര ശനി, കണ്ടക ശനി തുടങ്ങിയ ദോഷ കാലങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരവും ചില പൂജാരികളുടെ നിർദ്ദേശപ്രകാരവും പലരും ഇന്ദ്രനീലം ധരിക്കാറുണ്ട്. ഇന്ദ്രനീലം ധരിക്കുന്നവർ അത് യഥാർത്ഥത്തിൽ ആവശ്യമുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. രത്നങ്ങൾ എപ്പോഴും വിദഗ്ധനായ ഒരു ജോത്സ്യന്റെ നിർദ്ദേശ പ്രകാരം മാത്രമേ ധരിക്കാവൂ.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം ; ചരിത്രം, പ്രാധാന്യം അറിയാം

 

click me!