ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്. ജനുവരി മാസം 8 തീയതി മുതൽ 14 തീയതി വരെയുള്ള ജോതിഷ ഫലങ്ങൾ ആണ് കൊടുത്തിട്ടുള്ളത്.തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര് ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
undefined
അശ്വതി- അമിത ഭയം ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. ദേഷ്യം ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത കാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. കുടുംബാംഗങ്ങളുമായി തർക്കവിഷയത്തിൽ സാധ്യത. മാനസിക വിഷമം ഉള്ള കാര്യങ്ങൾ കേൾക്കേണ്ടിവരും. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെയധികം നല്ലതാണ്. വിദേശയാത്രയ്ക്ക് യോഗം കാണുന്നു. ടൈഗർ ഐ രത്നം കൊണ്ടുള്ള മാല ധരിക്കുന്നത് ഉത്തമമായി കാണുന്നു. വ്യാഴം ശനി ദിവസങ്ങൾ വളരെ ഉത്തമമാണ്.
ഭരണി- വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പണം കടം കൊടുക്കുന്നത് ചിന്തിച്ചുവേണം. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട ചിലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. പുതിയ അസുഖങ്ങൾക്ക് സാധ്യത വർദ്ധിക്കും. മാനസിക വിഷമം ഉണ്ടാക്കുന്ന വാർത്തകൾ കേൾക്കാനിടവരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത. ഞായർ ബുധൻ വെള്ളി ശനി ദിവസങ്ങൾ ഗുണമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
കാർത്തിക- കാര്യ നേട്ടമുണ്ടാകും. മാനസിക സന്തോഷം അനുഭവപ്പെടും. ഇഷ്ടഭക്ഷണ യോഗം, സുഖാനുഭവങ്ങൾ. പുതിയ വസ്ത്രാഭരണാദികൾ വാങ്ങും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. ഗ്രഹ നിർമ്മാണ സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. തൊഴിൽമേഖലയിൽ ചില തർക്ക വിഷയങ്ങൾക്ക് സാധ്യത. തിങ്കൾ ബുധൻ ദിവസങ്ങളിൽ വളരെ അനുകൂലമായിരിക്കും. പച്ച വെള്ള നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. അമഥീസ്റ്റ് എന്ന രത്നം ബ്രേസ്ലെറ്റ് ആയി ധരിക്കുന്നത് നല്ലതാണ്
.
രോഹിണി- തൊഴിൽമേഖലയിൽ ധനപരമായ നേട്ടങ്ങൾ കാണുന്നു. ശത്രുക്കൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയും. അധികാര പദവികൾ ലഭിക്കും. ദൂരദേശ യാത്രകൾക്ക് തടസ്സങ്ങൾ നേരിടാം. ചിലവുകൾ വർദ്ധിക്കും. രോഗ ഭയം ഉണ്ടാകും. സ്ത്രീയെ സുഖം സർവ്വ ഐശ്വര്യങ്ങൾക്കും വർധനവ് കീർത്തി എന്നിവയും കാണുന്നു. വെള്ളി ശനി ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു. നീല നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ് മുത്ത് ചന്ദ്രകാന്തം എന്നിവകൊണ്ടുള്ള മാലയോ മോതിരമോ ധരിക്കുന്നതും നല്ലതാണ്
.
മകയിരം- സുഖാനുഭവങ്ങൾക്ക് സാദ്ധ്യത കൂടും. ധന നേട്ടമുണ്ടാകും. ദൂരദേശങ്ങളിൽ യാത്ര ചെയ്യേണ്ടിവരും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ് കഠിനാധ്വാനത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കും. പലകാര്യങ്ങളിലും ചിന്തിച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിവാഹ ആലോചനകൾക്കുള്ള തടസ്സങ്ങൾ മാറി വരും. കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. തർക്കവിഷയങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം.
ആരോഗ്യം തൃപ്തികരമായിരിക്കും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. അപ്രതീക്ഷിത കാര്യ നേട്ടമുണ്ടാകും. വെള്ളി ബുധൻ ദിവസങ്ങളിൽ കൂടുതൽ ഉത്തമമായി കാണുന്നു. വെള്ള പച്ച എന്നിവ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത്. വളരെ അധികം ഉത്തമമാണ് ഗോൾഡൻ ടോപ്പാസ് കൊണ്ടുള്ള മോതിരമോ മാലയോ മറ്റ് ആഭരണങ്ങളോ ധരിക്കുന്നത് ഉത്തമമാണ്
.
തിരുവാതിര- മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടത്തി എടുക്കുവാൻ കഴിയുന്നതാണ്. സഹായസഹകരണങ്ങൾ ഉണ്ടാകും. ബിസിനസിന് മേന്മ അനുഭവപ്പെടും. കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ദൂരദേശ യാത്രകളില് യാത്രാക്ലേശം അനുഭവപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത ധനയോഗം സാദ്ധ്യത കാണുന്നു. പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും. മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുന്ന ചില വാർത്തകൾ കേൾക്കേണ്ടി വന്നേക്കാം. ചൊവ്വ ബുധന് ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്ന ചുവപ്പ് മഞ്ഞ എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
പുണർതം- യാത്രകൾ ഫലപ്രദമാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ഇഷ്ടകാര്യ ലബ്ധി മനസിന് സന്തോഷം ഉള്ള കാര്യങ്ങൾ കേൾക്കും കാര്യവിജയം ഞാനദ്ദേഹത്തെ മാനസിക സന്തോഷം ദേവാലയങ്ങളിൽ ദർശനം നടത്തും. ചില ഉന്നതരുമായി അടുത്ത ഇടപഴകലിന് സാധ്യത. മനസ്സിലെ ആശയങ്ങൾ നടപ്പിലാക്കാൻ സാഹചര്യം അനുകൂലമായി വരും. ചൊവ്വ വെള്ളി ദിവസങ്ങളിൽ വളരെ അനുകൂലമായി കാണുന്നുണ്ട്. ചുവപ്പ് മഞ്ഞ വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെയധികം ഗുണകരമാണ്. മരതകം അല്ലെങ്കിൽ ലാബ്രഡോർ എന്നീ രത്നങ്ങൾ ഉപയോഗിക്കുന്നത് വളരെയധികം ഗുണംചെയ്യും.
പൂയം-കാര്യതടസ്സം അനുഭവപ്പെടും, ഉദരരോഗം അല്ലെങ്കിൽ ദഹനക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത. ധനവരവ് വർദ്ധിക്കും. കുടുംബാംഗങ്ങളുമായി അടുത്ത് ഇടങ്ങളില് മംഗളകർമ്മങ്ങൾക്ക് സാധ്യത. മനസ്സിനെ അലോസരപ്പെടുത്തുന്ന ചില സംഭവങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ വിജയസാധ്യത കൈവരിക്കും. കുടുംബത്തിലെ മുതിർന്നവരുമായി വാക്കു തർക്കങ്ങൾക്ക് സാധ്യത. സ്ത്രീ സുഖം അനുഭവിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ മേഖലയിൽ പുതിയ തരത്തിലുള്ള പുരോഗതി ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു.
ആയില്യം- വിദേശ ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് ചിലവുകൾ വർദ്ധിക്കും. ബന്ധുക്കൾ മൂലം ബുദ്ധിമുട്ടുകൾക്ക് സാധ്യതയുണ്ട്. തൊഴിൽ മേഖല പുഷ്ടിപ്പെടും. സുഖം സന്തോഷം എന്നിവ ഉണ്ടാകും. ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യത കാണുന്നു. കർമ്മ മേഖലയിൽ ചില തടസങ്ങൾ ഉണ്ടാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക. നഷ്ട സാധ്യത കൂടിയ കാര്യങ്ങളും ഊഹക്കച്ചവടവും ഒഴിവാക്കുക. തിങ്കൾ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള പച്ച എന്നിവ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുക.
മകം- അമിത ഭയം ഉണ്ടാകും. പലകാര്യങ്ങളിലും സംശയങ്ങൾ വർദ്ധിക്കും. ചെലവുകൾ കൂടി വരും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട വാക്കുതർക്കങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസങ്ങൾ അനുഭവപ്പെടാനും, സ്ഥാന മാറ്റങ്ങൾക്കും സാധ്യതയുണ്ട്. പലവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുക.
പൂരം- പൊതു മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വളരെ സംയമനത്തോടെ കൂടി പ്രതികരിക്കണം ബന്ധുക്കളുടെ സഹായസഹകരണങ്ങൾ പോലും കുറഞ്ഞു വരും പുതിയ മേഖലകളിൽ പണം മുടക്കുന്നത് ആലോചിച്ചു വേണം മറ്റുള്ളവരുടെ ചതിയിലും വഞ്ചനയിലും പെട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ് വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട പെട്ടെന്നുള്ള എടുത്തുചാട്ടം ദോഷം ചെയ്യും ചൊവ്വ ബുധൻ ദിവസങ്ങളിൽ കൂടുതൽ ഗുണകരമാണ് നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതൽ ധരിക്കുന്നത് ഗുണകരമാകും ഓപ്പൽ രത്നം കൊണ്ടുള്ള മോതിരം ധരിക്കുന്നത് ഗുണകരമാണ്
ഉത്രം- പുതിയസംരംഭങ്ങൾ തുടങ്ങുന്നതിനു മുൻപ് വ്യക്തത വരുത്തണം. അമിത പരിശ്രമം ഗുണം ചെയ്തു എന്ന് വരില്ല. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്ക വിഷയങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. സാമ്പത്തികഞെരുക്കം അനുഭവപ്പെടും. വസ്തുസംബന്ധമായ കൊടുക്കൽ വാങ്ങലുകളും സാധ്യതയുണ്ട്. സാമൂഹിക കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. തിങ്കൾ മുതൽ ദിവസങ്ങൾ അനുകൂലമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാകും.
അത്തം- കാര്യവിജയം തൊഴിൽ നേട്ടം അംഗീകാരം പ്രവർത്തനമികവ് എന്നിവ കാണുന്നു. പല തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. കുടുംബ അംഗങ്ങൾക്ക് മികവ് ഉണ്ടാകും. തൊഴിൽ മേഖലയിൽ ഉയർച്ച അനുഭവപ്പെടും. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഉപരി പഠന മേഖലയുമായി ബന്ധപ്പെട്ടവർക്ക് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കൾ ക്ഷയിക്കും. തിങ്കൾ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.
ചിത്തിര- കാര്യവിജയം ധനാഗമനം സുഖം സന്തോഷം എന്നിവ കാണുന്നു. ശത്രുനാശം സ്ത്രീ സുഖം. സ്ഥാനക്കയറ്റം. ധന പുഷ്പി. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. സാഹസിക പ്രവർത്തികൾ പാടില്ല. കഠിനാധ്വാനം ഒഴിവാക്കണം. അത്തരത്തിലുള്ള തൊഴിലുകൾ ചെയ്യുന്നവർ വിശ്രമം നേടേണ്ടത് അത്യാവശ്യമാണ്. തിങ്കൾ വ്യാഴം ബുദ്ധൻ ദിവസങ്ങൾ ഉത്തമമാണ്. മഞ്ഞ പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
ചോതി- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധനവരവ് വർദ്ധിക്കും. മനസ്സിൽ സന്തോഷം അനുഭവപ്പെടും. കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധവേണം. പണം കടം കൊടുക്കരുത്. ജനങ്ങളുമായി തർക്ക വിഷയങ്ങൾക്ക് സാധ്യത. സ്ത്രീകളുമായി അടുത്ത് ഇടപഴകുമ്പോൾ ശ്രദ്ധിക്കണം. ദൂര യാത്രകളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കം വിഷയങ്ങൾക്ക് സാധ്യത. കാര്യങ്ങൾ നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ വിജയിപ്പിച്ചെടുക്കാൻ കഴിയും. തിങ്കൾ ചൊവ്വ വെള്ളി ദിവസങ്ങളിൽ വളരെ ഗുണകരമായി കാണുന്നു. മിനുക്കമുള്ള വർണ്ണങ്ങൾ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
വിശാഖം- കാര്യപ്രാപ്തിയുണ്ടാകും. മനസ്സിന് സന്തോഷം അനുഭവപ്പെടും. കാര്യ തടസ്സങ്ങൾ അനുഭവപ്പെടാം. അനാവശ്യ ചിലവുകൾക്ക് സാധ്യത. അഭിമാനക്ഷതം ഉണ്ടാകും. പല കാര്യങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കാൻ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ നീക്കങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടും. ചില ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടും. ദൂരദേശത്തുനിന്നു സാധ്യതയോ അംഗീകാരമോ ലഭിക്കാം. സ്വജനങ്ങളിൽ നിന്നും അകന്നു നിൽക്കാനും സാധ്യതയുണ്ട്. ചൊവ്വ വെള്ളി ദിവസങ്ങൾ അനുകൂലം ആയി കാണുന്നു
.
അനിഴം- സർവ്വവിധ അസുഖങ്ങൾക്കും വർദ്ധനവ് നേട്ടങ്ങൾ ഉണ്ടാകും. മാനസിക സന്തോഷം അനുഭവപ്പെടും. ഇഷ്ടഭക്ഷണം യോഗം കാണുന്നു. വിദ്യാർഥികൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കും. ദൂരയാത്രകൾ സന്തോഷപ്രദമായിരിക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കും മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. അമിത ആവേശം നല്ലതല്ല. സാഹസിക പ്രവർത്തികൾ പാടില്ല. വെള്ളി ബുധൻ ശനി ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു
.
തൃക്കേട്ട- മാനസിക സന്തോഷം. ഇഷ്ടഭക്ഷണ യോഗം. വിദ്യാവിജയം. സമ്മാന ലാഭം. വിനോദയാത്രകൾ നടത്തും. ധനപരമായ നേട്ടങ്ങൾ കാണുന്നു. നമ്മുടെ വാക്കുകൾക്ക് അംഗീകാരം ലഭിക്കും. അപവാദങ്ങളിൽ ചെന്നുപെടാതെ ശ്രദ്ധിക്കണം. ബഹുമാനവും അംഗീകാരവും ലഭിക്കും. കുടുംബത്തിൽ ഐശ്വര്യവും വർദ്ധിക്കും. ശത്രുക്കളെ ജയിക്കും. കള്ളന്മാരുടെ ഉപദ്രവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തിങ്കൾ വ്യാഴം ദിവസങ്ങളിൽ വളരെയധികം ഗുണകരമായി കാണുന്നു. മഞ്ഞ വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്.
മൂലം- ചിലവുകൾ വർദ്ധിക്കും. ശത്രുക്കളുടെ ഉപദ്രവങ്ങളുണ്ടാകും കൈയിലുള്ള സാധനങ്ങൾ നഷ്ടപ്പെട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ദുർജനങ്ങളുമായിട്ടുള്ള സഹവാസം ഒഴിവാക്കണം. കലഹ പ്രവണത വർദ്ധിക്കും. സഞ്ചാരക്ലേശം അനുഭവപ്പെടാം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പണം നഷ്ടപ്പെട്ട് പോകാൻ സാധ്യതയുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ ഗുണകരമായി കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്
.
പൂരാടം- ചിലവുകൾ വർദ്ധിക്കും. വാഹനങ്ങളിൽ ഉള്ള യാത്രകൾ കൂടുതൽ ശ്രദ്ധിക്കണം. സ്ഥാനചലനം ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ദൂരയാത്രകൾ ആവശ്യമായി വരും ഭയം കൂടിവരും. അപവാദങ്ങൾ കേൾക്കാൻ ഇടവരും. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. നമ്മുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കും. കലഹ പ്രവണത വർദ്ധിക്കും. ചതിയിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നേത്ര രോഗങ്ങൾക്ക് സാധ്യത. ബുധൻ ശനി ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്
.
ഉത്രാടം- ചിലവുകൾ വർദ്ധിക്കും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ് ശത്രുക്കൾ മൂലം ഭയം ഉണ്ടാകും. പലകാര്യങ്ങളിലും തോൽവി സമ്മതിക്കേണ്ടി വരും. നഷ്ടപ്പെട്ടുപോയ പണം തിരികെ ലഭിക്കും. പ്രദേശത്ത് തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ടാകും. അപ്രതീക്ഷിത ധനയോഗം സാധ്യത കാണുന്നുണ്ട്. അധ്യാപകർക്ക് കാലം അനുകൂലമാണ്. വെള്ളി ബുധൻ ദിവസങ്ങളിൽ കൂടുതൽ ഗുണകരം ആകും. പച്ച നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്
.
തിരുവോണം- ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട് വീട് മോടി പിടിപ്പിക്കുന്നതിനും ചിലവ് ചെയ്യേണ്ടിവരും. സന്താനങ്ങൾക്ക് മികവ് ഉണ്ടാകും. വിവാഹം വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ചുള്ള തീരുമാനങ്ങൾ ഉചിതമായിരിക്കും. ഇഷ്ടഭക്ഷണ യോഗം മാനസിക സന്തോഷം എന്നിവ കാണുന്നു. ധനലാഭം ആരോഗ്യം ഐശ്വര്യം എന്നിവ വർദ്ധിക്കും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെയധികം ഗുണകരമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്. നാലു മുഖരുദ്രാക്ഷം ധരിക്കുന്നത് ഗുണം ചെയ്യും
.
അവിട്ടം- മനസ്സ് തൃപ്തികരമായിരിക്കും. കേസ് വഴക്കുകളിൽ വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽമേഖലയിൽ ലാഭം വർദ്ധിക്കും. സമ്മാന ലാഭം പുതിയ വസ്ത്രാഭരണാദികൾ വാങ്ങിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ദൂരയാത്രകൾ ഫലപ്രദമാകും. മുതിർന്നവരിൽ നിന്ന് ആനുകൂല്യവും അംഗീകാരങ്ങളും ലഭിക്കും. ശനി ഞായർ ബുധൻ വെള്ളി ദിവസങ്ങളിൽ ഉത്തമം ആയി കാണുന്നു. നീല നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ചതയം- കർമ്മസിദ്ധി, രോഗമുക്തി, ധനാഗമനം, സജ്ജന സംസർഗം, തൊഴിൽമേഖലയിൽ നേട്ടങ്ങൾ വർദ്ധിക്കും. സർക്കാരിൽനിന്ന് സഹായസഹകരണങ്ങൾ ഉണ്ടാകും. വിനോദയാത്രകൾ നടത്തും. ധനപരമായിട്ടുള്ള നേട്ടങ്ങൾ കാണുന്നുണ്ട്. ഈശ്വരാധീനം വർദ്ധിക്കും. അധ്വാനത്തിനും അനുസരിച്ചുള്ള ലഭിക്കും. കുടുംബ കാര്യങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കും. ചൊവ്വ ബുധൻ ദിവസങ്ങളിൽ വളരെയധികം അനുകൂലമായി കാണുന്നു. പച്ച നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. നവഗ്രഹ രത്നങ്ങൾ ധരിക്കുന്നത് ഗുണകരമാകും.
പൂരുട്ടാതി- കാര്യ നേട്ടം സമ്മാന ലാഭം തൊഴിൽ വിജയം പരിശ്രമത്തിന് വിജയമുണ്ടാകും. ഈശ്വരാധീനം പൂർണമായും കാണുന്നു.
ആഗ്രഹിച്ച കാര്യങ്ങളിൽ വിജയസാധ്യത. ധന വർദ്ധനവ് പരീക്ഷകളിൽ വിജയം
അധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും ഉണ്ടാകും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. ബിസിനസുകളിൽ ലാഭ ശതമാനം വർദ്ധിക്കും. കേസ് വഴക്കുകളിൽ അനുകൂലവിധി ഉണ്ടാകും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.
ഉത്രട്ടാതി- ചിലവുകൾ വർദ്ധിക്കും. യാത്രകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ട പഠന കാര്യങ്ങളുമായി ദൂരദേശത്ത് താമസിക്കുന്നവര് സൂക്ഷിക്കുക. ഇടപെടുന്നത് ഉത്തമ ബന്ധങ്ങളിലാണ് എന്ന് ഉറപ്പുവരുത്തണം. തടസ്സങ്ങളും മാറി വരും. മുതിർന്നവരുടേയും അറിവുള്ളവരുടെയും സഹായസഹകരണങ്ങൾ തേടണം.
രേവതി- കർമ്മമേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും നേരിയ തോതിൽ പുരോഗതിയും കാണുന്നു. മനസ്സിനെ വിഷമമുണ്ടാക്കുന്ന വാർത്തകൾ കേൾക്കേണ്ടിവരും. മോശമായകൂട്ടുകെട്ടുകൾ നമുക്ക് മാനഹാനി അപഥസഞ്ചാരം ധനനഷ്ടം എന്നിവ വരുത്തിവയ്ക്കും. സ്ത്രീകൾ മൂലം പേരുദോഷം കേൾക്കാനിടവരും. കലഹം പ്രവണത ഉണ്ടാകും. ശനി ഞായർ ദിവസങ്ങൾ ഗുണകരമാണ് നീല നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് സുഖകരമാകും. 5 മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്.