ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്. ജനുവരി മാസം ഇരുപത്തിയെട്ടാം തീയതി മുതൽ ഫെബ്രുവരി നാലാം തീയതി വരെയുള്ള വാരഫലം ആണ് കൊടുത്തിട്ടുള്ളത്. തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര് ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
undefined
അശ്വതി - ശയന സൗഖ്യം, പലവിധത്തിൽ ധനലാഭം ഉണ്ടാകും. വസ്ത്രാഭരണാദികൾ വാങ്ങും. ബന്ധുജനങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കും. പൊതുപ്രവർത്തകർ കൂടുതൽ ജനങ്ങളുമായി അടുക്കും. വിദേശ തൊഴിൽ തേടുന്നവർക്ക് അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ പഠനമേഖലകൾ കണ്ടെത്തും. മനസ്സിന് സന്തോഷകരമാണെന്നാണ് വാർത്തകൾക്കും ഇഷ്ടഭക്ഷണം യോഗം കാണുന്നു. ചുവപ്പ് വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. തിങ്കൾ വെള്ളി ദിവസങ്ങളിൽ കൂടുതൽ ശോഭനമായി കാണുന്നു.
ഭരണി- ചിലവുകൾ വർദ്ധിക്കും. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പരിശ്രമങ്ങൾ നടത്തും. ചില അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത. ഊർജ്ജസ്വലമായി കാര്യങ്ങൾ ചെയ്തു തീർക്കും. അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. സർക്കാർ മേഖലയിലുള്ളവർക്ക് ചെറിയ തടസ്സങ്ങൾക്ക് സാധ്യത. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.
കാർത്തിക- വിവാഹാദി കാര്യങ്ങളുടെ തടസ്സം മാറും. കുടുംബാംഗങ്ങളുമായി അടുത്ത് ഇടപഴകാൻ ചിലവുകൾ കൂടിവരും. ചില അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത മൂലം തടസ്സങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ പ്രണയബന്ധങ്ങൾ സാധ്യത. തിങ്കൾ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്
.
രോഹിണി- വിദ്യാർഥികൾക്ക് പഠനത്തിലും, കലാ കായിക മേഖലകളിലും ഉയർച്ച കാണുന്നുണ്ട്. ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. കർമ്മമേഖല മെച്ചപ്പെടും. വിവാഹാദി കാര്യങ്ങളുടെ തടസ്സം മാറിവരും. ടെൻഷൻ കുറയും. ഗ്രഹം വാഹനം ബിസിനസ് എന്നിവയ്ക്കുവേണ്ടി ലോണുകൾ ലഭിക്കും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. ചുവപ്പ് മഞ്ഞ എന്നിവ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഗുണകരമാണ്.
മകയിരം- ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കും. ഗ്രഹത്തിന് ഐശ്വര്യ അഭിവൃദ്ധിയുണ്ടാകും. വിവാഹാലോചനകളുടെ തടസ്സങ്ങൾ മാറി വരും. വിദ്യാഭ്യാസം തൊഴിൽ എന്നിവയുടെ തടസ്സങ്ങൾ മാറും. അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അലസത മുൻകോപം എന്നിവ കൂടി വരും. ബുധൻ ശനി ദിവസങ്ങൾ കൂടുതൽ ഗുണകരമായി കാണുന്നു. പച്ച കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്
.
തിരുവാതിര- കർമ്മമേഖലകളിൽ ഉണർവുണ്ടാകും. പഠന കാര്യങ്ങളിൽ പുരോഗതി. കമ്പ്യൂട്ടർ മുതലായ ഉപകരണങ്ങൾ കരസ്ഥമാക്കാൻ കഴിയും. ദൈവിക ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ബന്ധുഗുണം ശത്രുക്ഷയം രോഗശാന്തി എന്നിവ കാണുന്നു. ചൊവ്വ വെള്ളി ദിവസങ്ങളിൽ വളരെ അധികം ഗുണകരമായി കാണുന്നു. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
പുണർതം- വിദ്യാഭ്യാസപുരോഗതി. ഉപരിപഠനം പരീക്ഷകളിലും ടെസ്റ്റുകളിലും വിജയം. വിദേശത്ത് തൊഴിൽ ലഭിക്കാൻ സാധ്യത. ആത്മീയകാര്യങ്ങളിൽ ഇടപെടും. ചിലവുകൾ വർദ്ധിച്ചുവരും. ഗൃഹത്തിൽ മംഗള കർമങ്ങൾക്ക് സാധ്യത. പല കാര്യങ്ങൾക്കും കഠിനപരിശ്രമം വേണ്ടിവരും. ദൂരദേശത്തുനിന്നു വിവാഹ ആലോചനകളിൽ വരും. പഠനകാര്യങ്ങളിൽ മികവ് പുലർത്തും. യാത്രകൾ ആവശ്യമായിവരും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഉത്തമമായ കാണുന്നു.
പൂയം- ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിലോ അറ്റകുറ്റപ്പണികൾ നടത്തും. വരവും ചിലവും ഒരുപോലെ വർദ്ധിക്കും . കുടുംബാംഗങ്ങളുടെ സഹായത്തോടെ വിവാഹകാര്യങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാകും. പ്രേമബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. സോഷ്യൽ മീഡിയ വഴിയുള്ള വിവര കൈമാറ്റങ്ങളിൽ അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ പ്രണയ ബന്ധങ്ങൾക്ക് സാധ്യത. തിങ്കൾ വ്യാഴം ചൊവ്വ ദിനങ്ങൾ അനുകൂലമായി കാണുന്നു. വെള്ള മഞ്ഞ എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
ആയില്യം- ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾക്ക് പഠനകാര്യങ്ങളിൽ വിജയങ്ങൾ ഉണ്ടാകും. പെട്ടെന്നുള്ള ദേഷ്യം പലകാര്യങ്ങളിലും തടസ്സം സൃഷ്ടിക്കും. കുടുംബാംഗങ്ങളുമായി തർക്കവിഷയങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാകാം. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. സാഹസിക പ്രവർത്തികൾ പാടില്ലാത്ത ഉഹകച്ചവടങ്ങൾ നഷ്ടത്തിൽ കലാശിക്കും. മനസ്സിന് സന്തോഷം ഉണ്ടാകുന്ന വാർത്തകൾ കേൾക്കും.
മകം- കേസ് വഴക്കുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങൾക്ക് സ്വന്തമായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. ഈശ്വരാധീനം പൂർണമായി കാണുന്നതിനാൽ നല്ല ഫലങ്ങൾ കൂടിയിരിക്കും. പൊതുജന അംഗീകാരം പുരസ്കാരങ്ങൾ ലഭിക്കും. തൊഴിൽമേഖലയിൽ ഉദ്ദേശിക്കുന്ന പുരോഗതി കൈവരിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് സാധ്യത. വിദേശ തൊഴിൽ ലഭിക്കുവാൻ സാധ്യതയുണ്ട്. ബുധൻ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച വെള്ള എന്നീ നിറങ്ങൾ വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
പൂരം- പഠനകാര്യങ്ങളിൽ ശോഭിക്കുവാൻ കഴിയും. വിദേശത്തോ സ്വദേശത്തോ തൊഴിൽമേഖലയിൽ നല്ല ഉണർവുണ്ടാകും. ധനാഗമനം വിവാഹം ഗുരുജനപ്രീതി ബന്ധുഗുണം എന്നിവ കാണുന്നുണ്ട്. മേലധികാരികളോട് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. വാഹനങ്ങൾ സൂക്ഷിച്ചു ഉപയോഗിക്കുക. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ചൊവ്വ വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവന്ന നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി കഴിക്കുന്നത് ഗുണകരമാണ്.
ഉത്രം- ബിസിനസ് തൊഴിൽ കൃഷിയും എന്നിവയിലെ പുരോഗതി ഉണ്ടാകും. അപ്രതീക്ഷിത ധനലാഭം കാണുന്നു. വിവാഹാദി കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ മാറും. പുതിയ വസ്തുവകകൾ വാങ്ങാൻ ഉള്ള ആലോചനകൾ ഉണ്ടാകും. തൊഴിൽ മേഖലയിലുള്ള തടസ്സങ്ങൾ മാറി വരുമാനം വർദ്ധിക്കും. ചില മേഖലകളുമായി ബന്ധപ്പെട്ട് കഠിനാധ്വാനം ചെയ്യേണ്ടി വരും. അപ്രതീക്ഷിത ധനയോഗം കാണുന്നു. തിങ്കൾ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള മഞ്ഞ എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.
അത്തം- ധനപരമായ നേട്ടങ്ങൾ വർദ്ധിക്കും. കലാകായിക മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ഉണ്ടാകും. ദൂരദേശങ്ങളിൽ യാത്ര ചെയ്യേണ്ടിവരും. വിദേശ തൊഴിൽ സാധ്യത കാണുന്നു. തർക്കങ്ങൾ മാറിവരും. സ്ത്രീകൾ മൂലം ചില ചില ബുദ്ധിമുട്ടുകൾക്ക് സാധ്യതകാണുന്നു. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽമേഖലയിൽ ഉദ്ദേശിച്ച പുരോഗതി ഉണ്ടാകും. വരുമാനം വർദ്ധിക്കും. ബുധൻ ശനി ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച നീല എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാകും.
ചിത്തിര- കർമ്മമേഖലകളിൽ ഉയർച്ച അനുഭവപ്പെടും. ധനനേട്ടം പൊതുജന അംഗീകാരം ബന്ധുക്കളുടെ സഹകരണം കൂടും. കുടുംബ അംഗങ്ങളുടെ അംഗീകാരം ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത. ടെസ്റ്റുകളിലും പരീക്ഷകളിലും പരാജയഭീതി മൂലം മാറി നിൽക്കരുത്. ചൊവ്വ വ്യാഴം വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.
ചോതി- കൂടുതൽ കാര്യപ്രാപ്തി യിലേക്ക് കാര്യങ്ങൾ നീക്കും. കൃഷി ബിസിനസ് തുടങ്ങിയ വരുമാന മാർഗങ്ങളിൽ വർദ്ധനവ് ഉണ്ടാകും. കാര്യപ്രാപ്തിയോട് കൂടി പ്രവർത്തിച്ചു അംഗീകാരം നേടും. രോഗകാര്യങ്ങളിൽ ശമനമുണ്ടാകും. കമ്മീഷൻ വ്യവസ്ഥയിൽ ഉള്ള ബിസിനസുകൾക്ക് കൂടുതൽ സാധ്യത കാണുന്നു. സ്വജനങ്ങളുമായി കലഹ സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സങ്ങൾ വരാതെ ശ്രദ്ധിക്കണം. ഈ വാരത്തിന്റെ പകുതിക്ക് ശേഷം കൂടുതൽ കാര്യ നേട്ടം അനുഭവപ്പെടും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പുനിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.
വിശാഖം- അധ്വാനത്തിന് അനുസരിച്ച് പ്രതിഫലം വർധിക്കും. തൊഴിൽ മേഖലയിൽ കൂടുതൽ ഉന്മേഷം അനുഭവപ്പെടും. ദൂരദേശത്ത് യാത്രകൾ ആവശ്യമായിവരും. കുടുംബാംഗങ്ങളിൽ നിന്നും തടസ്സവാദങ്ങൾ ഉണ്ടാകാം. മനസിൽ ഉദ്ദേശിച്ച നീങ്ങുന്ന പലകാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകാം. ചൊവ്വ ബുധൻ ദിവസങ്ങൾ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പ് പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.
അനിഴം- ഒപ്പമുള്ളവരുടെ സഹായസഹകരണങ്ങളും കുറയും. അമിത ആവേശം നല്ലതല്ല. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത തെളിയും. സ്ത്രീകൾ ശത്രുക്കളാകും. വിവിധ തലത്തിൽ നിന്നും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. തൊഴിൽമേഖലയിലെ ലാഭ സാധ്യത വർദ്ധിക്കും. ധനനേട്ടം അനുഭവപ്പെടും. ബുധൻ ശനി ദിവസങ്ങൾ ധനപരമായി കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ സാധ്യത. പച്ച നീല എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
തൃക്കേട്ട- തൊഴിൽ മേഖലയിൽ ഉയർച്ച അനുഭവപ്പെടും. വിനോദ കാര്യങ്ങൾക്ക് വേണ്ടി യാത്രകൾ നടത്തും. ഉത്സാഹക്കുറവ് അനുഭവപ്പെടും. ഈശ്വരാധീനം മൂലം എല്ലാ കാര്യങ്ങളും മംഗളമായി നടക്കും. സ്ത്രീകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സാഹസിക പ്രവർത്തികൾ പാടില്ല. വാഹനങ്ങൾ ഉപയോഗിക്കുന്നത് കുറക്കണം. അനാവശ്യ സുഹൃദ്ബന്ധങ്ങൾ ഒഴിവാക്കുക. അല്ലാത്തപക്ഷം മാനഹാനി ഉണ്ടാകാൻ സാധ്യതയുണ്ട്. തിങ്കൾ വ്യാഴം വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള മഞ്ഞ് നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.
മൂലം- ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. വരുമാന വർദ്ധനവ് ഉണ്ടാകും. വരുമാനത്തിനനുസരിച്ച് ചിലവും വർദ്ധിക്കും. അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യതകാണുന്നു. സർക്കാരിൽ നിന്ന് ലഭിക്കാവുന്ന ആനുകൂല്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പൊതുവേ എല്ലാ കാര്യങ്ങളിലും ഒരു ഉത്സാഹക്കുറവ് അനുഭവപ്പെടും. മനസ്സിന് ഇഷ്ടപ്പെടാത്ത വാർത്തകൾ കേൾക്കാൻ ഇടവരും. ആരോഗ്യം തൃപ്തികരമായിരിക്കും. തിങ്കൾ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഗുണകരമാണ്.
പൂരാടം- തൊഴിലിൽ ലാഭ ശതമാനം കുറയും. തൊഴിൽ സംബന്ധമായ യാത്രകൾ ആവശ്യമായിവരും. തർക്കവിഷയങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ കോൺട്രാക്ട് കാര്യങ്ങൾ ചെയ്യുന്നവർ അബദ്ധങ്ങളിൽ പെടാതെ ശ്രദ്ധിക്കണം. പ്രവർത്തനങ്ങളിൽ ബലം കുറയും. ഭാഗ്യം വർദ്ധിക്കും. വിവിധ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. വ്യാഴം വെള്ളി ദിവസങ്ങളിൽ കൂടുതൽ ഉത്തമമായി കാണുന്നു. നീല വെള്ള നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് കൂടുതൽ ഗുണകരമാണ്.
ഉത്രാടം- കുടുംബാംഗങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. പ്രവർത്തനങ്ങളിൽ വിജയിക്കും. തൊഴിൽമേഖലയിൽ അംഗീകാരം ലഭിക്കും. പുതിയ ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കും. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കും. തര്ക്ക വിഷയങ്ങളിലും കേസുകളിലും വിജയിക്കും. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂല കാലഘട്ടമാണ്. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. മഞ്ഞ ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്.
തിരുവോണം- മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. ഉപരിപഠന വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കും. ബുദ്ധി ഗുണം ഓർമ്മശക്തി ഗുരുജന അംഗീകാരം എന്നിവ ഉണ്ടാകും. ബിസിനസ് കൃഷി കച്ചവടം തുടങ്ങിയ മേഖലകളിൽ പുരോഗതി ഉണ്ടാകും. നല്ല വിവാഹാലോചനകൾ വരും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനഗുണം ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങാൻ സാധ്യതകാണുന്നു. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് സാധ്യതകാണുന്നു. രോഗികൾക്ക് ചികിത്സ സഹായങ്ങൾ ലഭിക്കും.
അവിട്ടം- കർമ്മഗുണം. വിദേശയാത്ര. പുതിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് ബാങ്കുകളിൽനിന്നും വ്യവസായ സഹകരണ സ്ഥാനങ്ങളിൽനിന്നോ ലോണുകൾ ലഭിക്കും. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കും. സ്ത്രീകള്ക്ക് പുരുഷന്മാര് കാരണം ചില തടസങ്ങൾക്ക് സാധ്യത. അധ്വാനത്തിനും അനുസരിച്ചുള്ള വിജയം തീർച്ചയായും ലഭിക്കും. ചിന്താകുഴപ്പം ഉണ്ടാകും. ശാരീരികമായോ മാനസികമായോ ഉള്ള ചില അസ്വസ്ഥതകൾക്കു സാധ്യത കാണുന്നു. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഗുണകരമാണ്.
ചതയം- പല കാര്യങ്ങൾക്കും ഓർമ്മപ്പിശക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ് കൂടുതൽ അസ്വസ്ഥമാക്കും. ശത്രുക്കൾ മൂലം പൈസ പറ്റിക്കപ്പെടാൻ സാധ്യത കാണുന്നു. പുതിയ ആഭരണങ്ങൾ വസ്ത്രങ്ങൾ എന്നിവ വാങ്ങിക്കും. തൊഴിൽമേഖലയിൽ നല്ല പുരോഗതി കാണുന്നു. ദൂരയാത്ര ആഗ്രഹങ്ങൾ സഫലമാകും. ബുധൻ ശനി വെള്ളി ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. വെള്ള നീല പച്ച നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.
പൂരുട്ടാതി- പഠന വിഷയങ്ങളിൽ ഉദ്ദേശിച്ചത്ര വിജയം ഉണ്ടായി എന്നുവരില്ല. ഉപദ്രവം കുറ്റാരോപണം സാമ്പത്തിക മാന്ദ്യം സ്ഥാനമാറ്റം ഇവയ്ക്ക് സാധ്യതകാണുന്നു. വിവാഹകാര്യങ്ങളിൽ തടസ്സമുണ്ടാകാം. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. ഈ നക്ഷത്രക്കാർ വ്യാഴ പ്രീതി വരുത്തുന്നതിനായി ഗോൾഡൻ ടോപ്പാസ് എന്ന രത്നം ധരിക്കുന്നത് വളരെയധികം ഗുണകരമാണ്. ചൊവ്വ ബുധൻ ശനി ദിവസങ്ങൾ വളരെയധികം ഗുണകരമായി കാണുന്നു. ചുവപ്പ് നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നല്ലതാണ്.
ഉത്രട്ടാതി- പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാം. തൊഴിൽ മേഖലയിൽ പുത്തൻ സാധ്യത തേടി യാത്രകൾ നടത്താൻ സാധ്യതയുണ്ട്. അനുകൂലമല്ലാത്ത വിവരങ്ങൾ ലഭിക്കുന്നത് മൂലം നമ്മൾ വിവിധ തലത്തിൽ പറ്റിക്കപ്പെടാൻ ഉള്ള സാദ്ധ്യത വളരെക്കൂടുതലാണ്. ഏതൊരു കാര്യത്തിനും രണ്ടാമതൊരു സാധ്യതാപഠനം കൂടെ നടത്തിയതിനുശേഷം മാത്രമേ പ്രവർത്തന മേഖലയിലേക്ക് കടക്കാൻ പാടുള്ളൂ. സ്ത്രീകൾ മൂലം നേട്ടങ്ങൾക്ക് സാധ്യത. കൂടുതൽ കഠിനാധ്വാനം ആവശ്യമായിവരും. ചൊവ്വ വെള്ളി ദിവസങ്ങളിൽ കൂടുതൽ ഗുണകരമായി കാണുന്നു.
രേവതി- പല കാര്യങ്ങളെയും കുറിച്ച് ചിന്തിച്ച് മനസു കൂടുതൽ അസ്വസ്ഥമാകും. കുടുംബാംഗങ്ങൾ മുഖാന്തിരമോ ചില തർക്ക വിഷയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുതൽമുടക്കിൽ കൂടുതൽ നഷ്ടങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കണം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക പ്രശ്നം മാനസിക അസ്വസ്ഥത സന്താനങ്ങളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് സാധ്യതയുണ്ട്. ചന്ദ്രകാന്തം മുത്ത് എന്നിവകൊണ്ടുള്ള ആഭരണങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. കാൽസ്യം കൂടുതലുള്ള ആഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുക.