ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍.ഡിസംബർ മാസം 18 തിയ്യതി മുതൽ ഡിസംബർ മാസം 24- തീയതി വരെയുള്ള വാരഫലം ആണ് കൊടുത്തിട്ടുള്ളത് .തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം
undefined
അശ്വതി- സാമ്പത്തിക നേട്ടങ്ങളുണ്ടാകും. വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ മാറി വരും. തൊഴിൽ മേഖലയിൽ ആനുകൂല്യങ്ങൾ വർദ്ധിക്കും. പൊതു ജനങ്ങളുടെ അംഗീകാരവും ആദരവും ലഭിക്കും. പൂർവിക സ്വത്തിന്‍റെ ഗുണങ്ങൾ ലഭിക്കും. മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത്. കുടുംബത്തിൽ ധനപരമായ നേട്ടങ്ങൾ സാധ്യതകാണുന്നു. വിവാഹ തടസ്സങ്ങൾ മാറി വരും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. അശ്വതി നക്ഷത്രത്തിന്‍റെ അധിപഗ്രഹം കേതു ആയതിനാൽ ടൈഗർ ഐ, ടർക്കോയിസ് എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ചുവപ്പ് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.
ഭരണി- കലാ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അംഗീകാരവും സാമ്പത്തിക മേന്മയും ഉണ്ടാകും. കുടുംബത്തിലെ മുതിർന്നവർ മൂലം കാര്യതടസങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തൊഴിൽമേഖലയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നും ഉപദ്രവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ വാരത്തിൽ ചൊവ്വ ശനി ദിവസങ്ങൾ ഉത്തമമായി കാണുന്നു. വെള്ള നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. ഭരണി നക്ഷത്രക്കാരുടെ അധിപ ഗ്രഹം ശുക്രൻ ആയതിനാൽ ഡയമണ്ട്, സിർകോൺ, വൈറ്റ് സഫയർ എന്നീ രത്നങ്ങൾ ഉപയോഗിക്കാവുന്നതാണ്.
കാർത്തിക- പരീക്ഷകളിൽ വിജയം ഉണ്ടാകും. വിദ്യാഭ്യാസ പ്രവേശനങ്ങൾക്ക് വേണ്ടിയുള്ള തടസ്സങ്ങൾ മാറി വരും. സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടാം. യാത്രകൾ ആവശ്യമായിവരും. സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യത കൂടുതലാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയമുണ്ടാകും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കും ചിലവുകൾ വർദ്ധിക്കും. കുടുംബാംഗങ്ങൾക്കോ തനിക്കോ ആരോഗ്യപരമായ ഇട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ബുധനാഴ്ച ദിവസവും വളരെ ഉത്തമമായ കാണുന്നു. വെള്ള പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്. കാർത്തിക നക്ഷത്രക്കാരുടെ അധിപ ഗ്രഹം സൂര്യൻ ആയതിനാൽ ഗാർനെറ്റ് റൂബി എന്നീ രത്നങ്ങൾ ധരിക്കുന്നത് കൂടുതൽ ഗുണം ചെയ്യും
.
രോഹിണി- ദൂരദേശവാസം ആവശ്യമായിവരും. ചിന്താഭാരം വർദ്ധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. കേസ് വഴക്കുകളിൽ വിജയിക്കും. സ്വത്ത് സംബന്ധമായ തർക്കവിഷയങ്ങൾ ഉണ്ടാകാം. ചിലവുകൾ വർദ്ധിക്കും. ഗ്രഹ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചില അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യതകാണുന്നു. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ ഉത്തമമായി കാണുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുക. രോഹിണി നക്ഷത്രക്കാരുട അധിപ ഗ്രഹം ചന്ദ്രൻ ആയതിനാൽ മുത്ത് ചന്ദ്രകാന്തം എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.
മകയിരം- വിവാഹകാര്യങ്ങൾക്ക് കുടുംബാംഗങ്ങളുടെ സഹകരണം ഉണ്ടാകും. പുതിയ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ ഉള്ള അവസരങ്ങൾ ലഭിക്കും. ദൂരദേശത്തേക്ക് സ്ഥലംമാറ്റം ഉണ്ടാകുവാൻ സാധ്യതയുണ്ട്. എഴുത്തുകാർ കലാകാരന്മാർ സാഹിത്യകാരന്മാർ എന്നിവർക്ക് നേട്ടങ്ങളുണ്ടാകും. ഞായർ തിങ്കൾ ബുധൻ ദിവസങ്ങൾ ഉത്തമമായി കാണുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. മകയിരം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ചൊവ്വ ആയതിനാൽ ചുവന്ന പവിഴം കോർണേലിയൻ എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
തിരുവാതിര- വിദ്യാർത്ഥികൾക്ക് അംഗീകാരങ്ങൾ ലഭിക്കും ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ടവർക്ക് വിജയമുണ്ടാകും. പഴയകാല സുഹൃത്തുക്കളെ വീണ്ടും കാണാൻ ഇടവരും. പുതിയ തൊഴിൽ മേഖലയ്ക്ക് സാധ്യത കുറയും. ഉന്നതി പ്രതാപം എന്നിവ ഉണ്ടാകും. പുതിയ ഗ്രഹോപകരണങ്ങൾ വാങ്ങും. വിദേശ യാത്രകൾക്ക് സാധ്യതകാണുന്നു. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം. തൊഴിൽമേഖലയിൽ അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത. ബുധൻ വ്യാഴം ദിവസങ്ങളിൽ ഉത്തമമായിരിക്കും. പച്ചനിറത്തിലുള്ള അവസരങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. തിരുവാതിര നക്ഷത്രക്കാരുടെ അധിപ ഗ്രഹം രാഹു ആയതിനാൽ ഗോമേദകം സനമൺ സ്റ്റോൺ എന്നീ രത്നങ്ങൾ ഉപയോഗിക്കുന്നത് ഉത്തമമാണ്.
പുണർതം- വിദ്യാർഥികൾക്ക് അംഗീകാരവും ആനുകൂല്യങ്ങളും ലഭിക്കും. കലാകാരന്മാർക്ക് നേട്ടങ്ങളുണ്ടാകും. ശത്രുക്കൾ ക്ഷയിക്കും. പൊതു ജനങ്ങളുടെയും സഹായസഹകരണങ്ങൾ ലഭിക്കും. അപ്രതീക്ഷിത അമിത ചിലവുകൾക്ക് സാധ്യത. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ്സ് ചിന്താക്കുഴപ്പത്തിൽ പെടും. സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള പുതിയ പദ്ധതികളെപ്പറ്റി ചിന്തിക്കും. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. വെള്ള ചുവപ്പ് എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്. പുണർതം നക്ഷത്രക്കാരുടെ അധിപ ഗ്രഹം അധ്യാപകൻ ആയതിനാൽ മഞ്ഞപുഷ്യരാഗം ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
പൂയം- വിരോധികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ദൂരയാത്രകൾ ആവശ്യമായി വരും. സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ ഐക്യവും സന്തോഷവും ഉണ്ടാകും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നിൽക്കേണ്ടത് അത്യാവശ്യമാണ്. ചിലവുകൾ വർദ്ധിക്കും. മേലധികാരികളിൽനിന്ന് ഗുണകരമായ തീരുമാനങ്ങൾ ഉണ്ടാകും. ചൊവ്വ വെള്ളി ദിവസങ്ങളിൽ വളരെയധികം ഉത്തമമായി കാണാം. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. പൂയം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ശനി ആയതിനാൽ അയോലയ്ററ് അമിഥീസ്റ്റ് എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്
.
ആയില്യം- പുതുതായി ഇളവുകൾ ലഭിക്കും. അംഗീകാരങ്ങൾ ഉണ്ടാകും. പരിശ്രമത്തിന് ഫലം ലഭിക്കും. പരീക്ഷകളിൽ വിജയശതമാനം ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് വളരെ അനുകൂലമായ കാലഘട്ടമാണ്. യാത്രകൾ ഗുണകരമാകും. ബിസിനസ്സുകളിൽ ലാഭം വർദ്ധിക്കും. പണം കളവ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഞായർ വെള്ളി ദിവസങ്ങളിൽ കൂടുതൽ ശോഭനമായി കാണുന്നു. നീല വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുക. ആയില്യം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ബുദ്ധൻ ആയതിനാൽ പെരിഡോട്ട്, ജേഡ്, ഗ്രീൻ ഓനിക്സ് എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
മകം- കൂടുതൽ അദ്ധ്വാനമുള്ള ജോലികൾ ചെയ്യേണ്ടതായി വരും. വിദേശത്തുപോയി പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. ചിലവുകൾ വർദ്ധിക്കും. ബിസിനസുകൾക്ക് അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് സഹായ സഹകരണങ്ങൾ ഉണ്ടാകും. സാമ്പത്തിക ജീവിതത്തിൽ അഭിപ്രായഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കണം. പുതിയ ബിസിനസ് മേഖലകളുമായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും. ബുധൻ ശനി ദിവസങ്ങളിൽ കൂടുതൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. മകം നക്ഷത്രക്കാരുടെ അധിപ ഗ്രഹം കേതു ആയതിനാൽ ടൈഗർ ഐ ടർക്കോയിസ്, വൈഡൂര്യം എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
പൂരം- അപ്രതീക്ഷിതമായ സ്ഥാന ചലനങ്ങൾക്ക് സാധ്യതകാണുന്നു. വിദ്യാർഥികൾക്ക് പൂർണമായും അനുകൂല കാലഘട്ടങ്ങളാണ്. അടുത്തിടപഴകുന്ന വേണ്ടപ്പെട്ടവരിൽ നിന്നും എതിർ അഭിപ്രായങ്ങൾ കേൾക്കാനിടവരും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. കുടുംബ സ്വത്തുക്കളിൽ നിന്ന് ആദായം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. മനസ്സിന് സ്വസ്ഥത ലഭിക്കും. തിങ്കൾ വെള്ളി ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്. പൂരം നക്ഷത്രക്കാരുടെ അധിപ ഗ്രഹമാണ് ശുക്രൻ ആയതിനാൽ ഡയമണ്ട്, സിർക്കോൺ, വെള്ള പുഷ്യരാഗം എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
ഉത്രം- ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട തടസങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മാനസിക അസ്വസ്ഥത വർദ്ധിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അപ്രതീക്ഷിത ധനനേട്ടം കാണുന്നുണ്ട്. ഗുരുതുല്യരായ ആൾക്കാരുടെ സഹായങ്ങൾ ലഭിച്ചേക്കാം. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായികാണുന്നു. മഞ്ഞ ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളും കൂടുതലായി ഉപയോഗിക്കുന്നത് ഉത്തമമാണ്. ഉത്രം നക്ഷത്രക്കാരുടെ അധിപ ഗ്രഹം സൂര്യൻ ആയതിനാൽ മാണിക്യം, ഗാർനെറ്റ് ,സ്റ്റാർറൂബി എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അത്തം- ആഗ്രഹസാഫല്യം ഉണ്ടാകും. അധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. ബിസിനസുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. കേസ് വഴക്കുകളിൽ അനുകൂലവിധി ഉണ്ടാകും. കാർഷിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്. അത്തം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ചന്ദ്രൻ ആയതിനാൽ മുത്ത് ചന്ദ്രകാന്തം എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്
.
ചിത്തിര- പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കാര്യതടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ ഉപദ്രവങ്ങൾക്ക് സാധ്യത ചതിവിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ദൂരയാത്രകൾക്ക് സാധ്യത വർദ്ധിക്കും. കലാകാരന്മാർക്ക് വളരെ അനുകൂലമായ സമയമാണ്. സർക്കാരിൽനിന്ന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. തിങ്കൾ വെള്ളി ദിവസങ്ങളിൽ വളരെ ഉത്തമമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. ചിത്തിര നക്ഷത്രക്കാരുടെ അധിപ ഗ്രഹം ചൊവ്വ ആയതിനാൽ ചുവന്ന പവിഴം, കെർണേലിയൻ എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
ചോതി- ദൂരദേശ യാത്രകൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനാകും. രാഷ്ട്രീയ പൊതുമേഖലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടവും അംഗീകാരവും ലഭിക്കും. ജാമ്യം നിൽക്കുക കടം കൊടുക്കുക എന്നീ കാര്യങ്ങൾ ഈ വാരത്തിൽ ഒഴിവാക്കേണ്ടതാണ്. ചോതി നക്ഷത്രക്കാരുടെ അധിപ ഗ്രഹം രാഹു ആയതിനാൽ ഗോമേദകം,ഹസണൈററ്, സനമൺസ്റ്റോൺ എന്നീ ലേഖനങ്ങൾ ധരിക്കാവുന്നതാണ്.
വിശാഖം- അധ്വാനത്തിന്റെ അനുസരിച്ച് പ്രതിഫലം ലഭിച്ചു എന്ന് വരില്ല തൊഴിൽ മേഖലകളിൽ ലാഭം വർദ്ധിക്കും,അഭിപ്രായ ഭിന്നതകൾ ഉണ്ടാകാം ഏജൻസി ഏർപ്പാടുകളിൽ നേട്ടം പ്രതീക്ഷിക്കാം ഭാര്യാകുടുംബ കാരുമായി അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതകാണുന്നു. സർക്കാർ സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും. ചൊവ്വ ബുധൻ ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്. വിശാഖം നക്ഷത്രക്കാരുടെ അധിപ ഗ്രഹം വ്യാഴം ആയതിനാൽ മഞ്ഞപുഷ്യരാഗം ഗോൾഡൻ ടോപ്പാസ് എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അനിഴം- വിദ്യാർത്ഥികൾക്ക് നല്ല വിജയ ശതമാനം വർദ്ധിക്കും. തൊഴിൽ മേഖലകളിൽ ലാഭവും നേട്ടവും ഉണ്ടാകും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തർക്ക വിഷയങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടത് അത്യാവശ്യമാണ്. സഹോദരങ്ങളുടെ സഹകരണം കുറയും. മാനസികമായ ടെൻഷൻ വർദ്ധിക്കും. അപ്രതീക്ഷിത ധനയോഗതതിന് സാധ്യതകാണുന്നു. ബുധൻ വ്യാഴം ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. അനിഴം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ശനി ആയതിനാൽ അയോലയ്ററ്,അമിഥിസ്ററ് എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
തൃക്കേട്ട- സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെ ശ്രദ്ധിച്ചു വേണം. ബന്ധുജനങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഞായർ വെള്ളി ശനി ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. തൃക്കേട്ട നക്ഷത്രക്കാരുടെ അധിപ ഗ്രഹം ബുധൻ ആയതുകൊണ്ട് മരതകം, ഗ്രീൻഓനിക്സ്, ജേഡ്, പെരിഡോട്, എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
മൂലം- സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. സ്ത്രീകളിൽനിന്നും നേട്ടങ്ങൾ ഉണ്ടാകും. തൊഴിലിൽ ലാഭ ശതമാനം വർദ്ധിക്കും. വിദേശ യാത്രകൾക്ക് സാഹചര്യമൊരുങ്ങും. പണ സംബന്ധമായ ഇടപാടുകൾ കൂടുതൽ ശ്രദ്ധിച്ച് മാത്രമേ ചെയ്യാവൂ. കുടുംബബന്ധങ്ങൾ സന്തോഷപ്രദമായിരിക്കും. കുടുംബസ്വത്തിന്റെ വിഹിതം ലഭിക്കും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചൊവ്വ ബുധൻ ദിവസങ്ങൾ കൂടുതൽ അനുകൂലമാണ്. മഞ്ഞ പച്ച എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണകരമാണ്. മൂലം നക്ഷത്രക്കാരുടെ അധിപ ഗ്രഹം കേതു ആയതുകൊണ്ട് ടൈഗർ ഐ, ടർക്കോയിസ്, വൈഡൂര്യം എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.
പൂരാടം- മുടങ്ങി കിടന്ന പല കാര്യങ്ങളും നേരെയായി വരും. തൊഴിലിൽ ലാഭശതമാനം വർദ്ധിക്കും. വിവാഹാലോചനകൾ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ തീരുമാനമാകും. യാത്രകൾ ഗുണപ്രദമാകും. തർക്കങ്ങൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള തടസ്സങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. അധ്യാപക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കാലം അനുകൂലമാണ്. വെള്ളി ശനി ദിവസങ്ങൾ കൂടുതൽ ഉത്തമമായ കാണുന്നു. വെള്ള നീല എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. പൂരാടം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ശുക്രൻ ആയതുകൊണ്ട് സിർക്കോൺ ,വെള്ള പുഷ്യരാഗം, ഡയമണ്ട് എന്നീ രത്നങ്ങൾ ഉപയോഗിക്കുന്നത് ഉത്തമമാണ്.
ഉത്രാടം- ഇഷ്ടഭക്ഷണം യോഗം. ദൂര ദേശത്തുനിന്നും വിവാഹാലോചനകൾ വരും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് അംഗീകാരവും നേട്ടവും ഉണ്ടാകും. പണം നഷ്ടപ്പെട്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളിൽ നിന്നു് അപമാനം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. സർക്കാർ കാര്യങ്ങളിൽ തടസ്സം നേരിടാം. വിദ്യാർത്ഥികൾ പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. തൊഴിൽമേഖലയിൽ കഠിനാധ്വാനം മൂലം ലാഭശതമാനം വർദ്ധിക്കും. ബുധൻ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. പച്ചനിറമാർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ ഉത്തമമാണ്. ഉത്രാടം നക്ഷത്രക്കാരുടെ അധിപ ഗ്രഹം സൂര്യൻ ആയതിനാൽ മാണിക്യം, ഗാർനെറ്റ്, സ്റ്റാർറൂബി, എന്നീ രത്നങ്ങൾ ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.
തിരുവോണം- തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കഠിനാധ്വാനം വർദ്ധിക്കും. നേട്ടങ്ങളുണ്ടാകും. മാനസികസമ്മർദ്ദം വർദ്ധിക്കും. ദൂരദേശവാസം ആവശ്യമായിവരും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. പരീക്ഷകളിൽ വിജയിക്കും. ബിസിനസുകളിൽ ലാഭം വർദ്ധിക്കും. ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും. ഈശ്വരാധീനം ഉണ്ടാകും. സർവീസ് മേഖലയിൽ പെട്ട തൊഴിലുകൾ ചെയ്യുന്നവർക്കു പുരോഗതി കൈവരും. ബുധൻ ചൊവ്വ ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. ചുവപ്പ് പച്ച എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. തിരുവോണം നക്ഷത്രക്കാരുടെ അതീവ ഗ്രഹം ചന്ദ്രൻ ആയതുകൊണ്ട് മുത്ത്, ചന്ദ്രകാന്തം എന്നീ രത്നങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.
അവിട്ടം- അവിട്ടം നക്ഷത്രക്കാർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. ശത്രുക്കളുടെ ഭാഗത്തുനിന്ന് ദുഷ്പ്രവർത്തികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിശ്വാസവഞ്ചന ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സോഷ്യൽ മീഡിയകൾ വഴി സ്വകാര്യവിവരങ്ങൾ കൈമാറുന്നത് നിർബന്ധമായും ഒഴിവാക്കണം. കാര്യ നേട്ടം അംഗീകാരം മാനസിക സംതൃപ്തി എന്നിവ കാണുന്നുണ്ട്. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പുതിയ ബന്ധങ്ങൾക്ക് സാധ്യതകാണുന്നു. ചൊവ്വ വ്യാഴം ദിവസങ്ങളിൽ കൂടുതൽ അനുകൂലമായി കാണുന്നു. ചുവപ്പുനിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. അവിട്ടം നക്ഷത്രക്കാരുടെ അധിപ ഗ്രഹം ചൊവ്വ ആയതിനാൽ ചുവന്ന പവിഴം, കോർണേലിയൻ എന്നീ രത്നങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമാണ്.
ചതയം- മനസ്സിൽ വീണ്ടുവിചാരത്തിന് സാധ്യത കാണുന്നുണ്ട്. തൊഴിൽമേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. തർക്കവിഷയങ്ങളിൽ നിന്ന് മാറി നില്‍ക്കണം. മാനസിക സംതൃപ്തി ഉണ്ടാകും. സ്വത്ത് ഭാഗംവച്ച് ലഭിക്കും. ദൂരദേശത്തുനിന്നു സന്തോഷമുള്ള വാർത്തകൾ കേൾക്കും. ദൂരയാത്രകൾക്ക് സാധ്യത വർദ്ധിക്കും. വിവാഹ തടസ്സങ്ങൾ മാറി വരും. ശത്രുക്കളിൽ നിന്നും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയും. ഈശ്വരാധീനം വർദ്ധിക്കും. ശനി ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെയധികം അനുകൂലമായി കാണുന്നു. ബ്രൗൺ കളറിൽ ഉള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്. ചതയം നക്ഷത്രക്കാരുടെ അധിപ ഗ്രഹം രാഹു ആയതിനാൽ ഗോമേദകം സിനമൺ സ്റ്റോൺ എന്നിവ ധരിക്കുന്നത് ഉത്തമമാണ്.
പൂരുട്ടാതി- വിദേശയാത്രകളും ആയി ബന്ധപ്പെട്ട ചതികളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. കുടുംബപരമായ സ്വത്തുവകകൾ ലഭിക്കുവാൻ സാഹചര്യം അനുകൂലമാകും.
പുതിയ ചുമതലകൾ ഏറ്റെടുക്കും. നാവികസേനാ വിവാദങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടങ്ങളുണ്ടാകും. കേസ് വഴക്കുകളിൽ വിജയമുണ്ടാകും. മിത്രങ്ങൾ എന്ന് കരുതിയപ്പോൾ ശത്രുക്കളെപ്പോലെ പെരുമാറും. ചൊവ്വ വ്യാഴം ദിവസങ്ങളിൽ വളരെ ഉത്തമമായ കാണുന്നു. മഞ്ഞ നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്. പൂരം നക്ഷത്രക്കാരുടെ അധിപഗ്രഹം ആയതിനാൽ മഞ്ഞപുഷ്യരാഗം, ഗോൾഡൻ ടോപ്പാസ്, എന്നീ രത്നങ്ങൾ ധരിക്കുന്നത് വളരെയധികം ഉത്തമമായി കാണുന്നു.
ഉത്രട്ടാതി- തർക്ക സംബന്ധമായ കുടുംബ വിഷയങ്ങൾ പറഞ്ഞു തീർക്കാൻ കഴിയും. ചിലവുകൾ വർദ്ധിക്കും. കുടുംബത്തിൽ മുതിർന്നവരുടെ എതിർപ്പുകൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ കഠിനാധ്വാനം വേണ്ടിവരും. ഉപരി പഠനവുമായി ബന്ധപ്പെട്ട് ചിലവുകൾ വർദ്ധിക്കും. സർക്കാർ തൊഴിൽ തേടുന്നവർക്ക് അനുകൂലസാഹചര്യങ്ങൾ ഉണ്ടാകും. ബുധനാഴ്ച കൂടുതൽ അനുകൂലമായ ദിനമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്. ഉത്രട്ടാതി നക്ഷത്രക്കാരുടെ അധിപ ഗ്രഹം ശനി ആയതിനാൽ ഇന്ദ്രനീലം അയോലയ്റ്റ് അമിഥീസ്റ്റ് എന്നീ രത്നങ്ങൾ ധരിക്കുന്നത് നല്ലതാണ്.
രേവതി- മാനസിക ഭയം വർദ്ധിക്കും. ചിലവുകൾ കൂടാൻ സാധ്യതയുണ്ട്. പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. യാത്രാവേളകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വജനങ്ങളിൽ നിന്ന് ആക്രമണങ്ങൾക്കും കൂടുതല്‍ സാഹസികമായ കാര്യങ്ങൾ ചെയ്യേണ്ടിവരും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട അധികസമയം ജോലി ചെയ്യേണ്ടിവരും. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ്സിൽ കൂടുതൽ അസ്വസ്ഥമാകും. കൂടുതൽ ടെൻഷൻ ഉള്ള കാര്യങ്ങളിൽ മുതിർന്നവരുടെ സഹായം തേടുന്നത് വളരെ ഉത്തമമാണ്. മഞ്ഞ വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. തിങ്കൾ വെള്ളി ദിവസങ്ങൾ ഉത്തമമാണ് രേവതി നക്ഷത്രക്കാരുടെ അധിപ ഗ്രഹം ബുധൻ ആയതിനാൽ മരതകം, പെരിഡോട്ട്, ഗ്രീൻ ഓനിക്സ്,ജേഡ് എന്നീ രത്നങ്ങൾ ധരിക്കാവുന്നതാണ്.