പുതുവര്‍ഷത്തിന്‍റെ തുടക്കം നിങ്ങള്‍ക്ക് എങ്ങനെ; 2018 ലെ ആദ്യ വാരഫലം

By Web Desk  |  First Published Jan 1, 2018, 11:28 AM IST

ജ്യോതിഷപ്രകാരം നിങ്ങളുടെ നക്ഷത്ര പ്രകാരമുള്ള ഈ ആഴ്ചയിലെ ഫലങ്ങള്‍. ജനുവരി മാസം ഒന്നാം തീയതി മുതൽ  ജനുവരി മാസം ഏഴാം തീയതി വരെയുള്ള ഫലങ്ങൾ ആണ് കൊടുത്തിട്ടുള്ളത് .തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം

Latest Videos

undefined

അശ്വതി-  ദഹനകുറവ് ഓർമ്മക്കുറവ് എന്നിവ അനുഭവപ്പെടാം.  സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പണം കടം കൊടുക്കുന്നതും കടം വാങ്ങുന്നതും വളരെ ശ്രദ്ധിച്ചു വേണം. ബന്ധുജനങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഞായർ വെള്ളി ശനി ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെ അധികം ഉത്തമമാണ്.


ഭരണി  - കൂടുതൽ യാത്രകൾ ആവശ്യമായി വരും. ധനപരമായ കാര്യങ്ങളിൽ നേട്ടങ്ങൾ കാണുന്നുണ്ട്. അപ്രതീക്ഷിതമായ സ്ഥാന ചലനങ്ങൾക്ക് സാധ്യത കാണുന്നു. വിദ്യാർഥികൾക്ക് പൂർണമായും അനുകൂല കാലഘട്ടങ്ങളാണ് അടുത്തിടപഴകുന്ന വേണ്ടപ്പെട്ടവരിൽ നിന്നും എതിർ അഭിപ്രായങ്ങൾ കേൾക്കാനിടവരും. പരീക്ഷകളിലും ഇന്‍റര്‍വ്യൂകളില്‍ വിജയിക്കും. കുടുംബ സ്വത്തുക്കളിൽ നിന്ന് ആദായം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. മനസ്സിന് സ്വസ്ഥത ലഭിക്കും. തിങ്കൾ വെള്ളി ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്
.

കാർത്തിക - തൊഴിൽമേഖലയിൽ ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാകും.  ആഗ്രഹസാഫല്യം ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം ധനപരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ തടസ്സങ്ങൾ മാറി വരും. തൊഴിൽമേഖലയിൽ അനുകൂല നിലപാടുകൾ ഉണ്ടാകും. സ്ത്രീകൾ മൂലം നേട്ടങ്ങൾ കൈവരിക്കും. അമിതപ്രതീക്ഷകൾ നല്ലതല്ല. ചിലപ്പോൾ ഗ്രഹത്തിൽ നിന്നും മാറി നിൽക്കേണ്ടതായി വന്നേക്കാം. ജനപ്രീതിയും അംഗീകാരവും ലഭിക്കും.  ദൂരയാത്രകൾ മൂലം ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തിങ്കൾ ഞായർ വെള്ളി ദിവസങ്ങൾ ഉത്തമമാണ്.

രോഹിണി-  ആഗ്രഹിച്ച കാര്യങ്ങളിൽ വിജയസാധ്യത. ധന വർദ്ധനവ്  പരീക്ഷകളിൽ വിജയം  ആഗ്രഹസാഫല്യം ഉണ്ടാകും. അധ്വാനത്തിന് അനുസരിച്ച് മികവും നേട്ടവും ഉണ്ടാകും.  ഈശ്വരാധീനം വർദ്ധിക്കും. കുടുംബാംഗങ്ങൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും.  ബിസിനസുകളിൽ അഭിപ്രായ ഭിന്നതയ്ക്ക് സാധ്യതയുണ്ട്. കേസ് വഴക്കുകളിൽ അനുകൂലവിധി ഉണ്ടാകും. കാർഷിക മേഖലയിൽ അഭിവൃദ്ധി ഉണ്ടാകും. ചൊവ്വ വ്യാഴം ദിവസങ്ങൾ കൂടുതൽ ഉത്തമമായി കാണുന്നു. പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


മകയിരം-  ആഗ്രഹസാഫല്യം ഉണ്ടാകും. ഇഷ്ടഭക്ഷണം യോഗം കാണുന്നു.  ധനവരവ് കാണുന്നു. മികച്ച തൊഴിൽ തേടി ദൂരയാത്രകൾ നടത്തും. വീടിന് സമീപത്ത് തന്നെ നമ്മുടെ ഇഷ്ടപ്പെടുന്ന നല്ല സുഹൃത്തുക്കൾ ഉണ്ടാകും. സോഷ്യൽ മീഡിയകളിൽ നന്ന് ഉത്തമ സുഹൃത്തുക്കളെ ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. കാര്യതടസങ്ങൾ മാറുന്നതിന് നെറുകയിൽ ഭസ്മം ധരിക്കുന്നത് നല്ലതാണ്. ചിലവുകൾ വർദ്ധിക്കും. വിദ്യാഭ്യാസ മേഖലകളിൽ നിന്ന് ആ പുതിയ ആനുകൂല്യങ്ങൾക്ക് അംഗീകാരത്തിനു സാധ്യത കാണുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു.


തിരുവാതിര-  അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. മനസ്സ് സന്തോഷപ്രദമായിരിക്കും സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. കാര്യവിജയം സന്തോഷം പൊതുജന അംഗീകാരം ധനപരമായ നേട്ടങ്ങൾ കാണുന്നു. സന്താനങ്ങൾക്ക് ഉത്തമ നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കളെ ജയിക്കും.  ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ സാധ്യതയുണ്ട്. ബുധനാഴ്ച വളരെ ഉത്തമമായ ദിനമായി കാണുന്നു. പച്ച വെള്ള  എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് നല്ലതാണ്.


പുണർതം - ഉപരിപഠന മേഖലയുമായി ബന്ധപ്പെട്ടവർക്കും നല്ല വിജയസാധ്യത ഉണ്ടാകും.  പരീക്ഷകളിൽ വിജയിക്കും. കുടുംബാംഗങ്ങളുടെ സഹകരണം കുറയും.  മാനസിക അസ്വസ്ഥത വർദ്ധിക്കും ദൂരദേശത്തുനിന്നു വിവാഹ ആലോചനകൾ വരും. തർക്ക വിഷയങ്ങളിൽ ഇടപെടാൻ സാധ്യത കാണുന്നു. തൊഴിൽമേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ ആലോചിച്ചശേഷം  മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ. ഭാര്യതടസ്സങ്ങൾ മാറുന്നതിന് ചുവപ്പ് മഞ്ഞ എന്നീ  നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


പൂയം - സ്നേഹ ബന്ധങ്ങൾ  ഉപയോഗിച്ചുകൊണ്ടുള്ള ചതി പ്രയോഗങ്ങളിൽ കെട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. 
അപ്രതീക്ഷിത ധനയോഗം  മനസ്സിന് ഇഷ്ടപ്പെട്ട സുഹൃത്തുക്കളുമായി കൂടുതൽ ഇടപഴകുവാൻ കഴിയും.  ഗൃഹത്തിൽ മംഗളകർമ്മങ്ങൾ ഉണ്ടാകും. സഹോദരങ്ങളുടെ സഹായം മൂലം കാര്യ നേട്ടം ഉണ്ടാകും. വിദ്യാർത്ഥികൾ ഉന്നത വിജയം കരസ്ഥമാക്കും. സർക്കാരിൽനിന്ന് അംഗീകാരങ്ങൾ ലഭിക്കും.  കുടുംബത്തിലെ മുതിർന്നവരുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. യാത്രകൾ ആവശ്യമായിവരും പച്ച വെള്ള എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് വളരെയധികം ഗുണംചെയ്യും.


ആയില്യം - കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. തർക്കവിഷയങ്ങളിൽ പെടാതെ ശ്രദ്ധിക്കണം.  കുടുംബാംഗങ്ങൾക്ക് വിദേശ തൊഴിൽ ലഭിക്കുവാൻ സാധ്യത കൂടുതലാണ്. സഹോദരങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. വിവാഹ തടസ്സം മാറും യാത്രകൾ പൂർണമായും അനുകൂലമാകും. വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കണം നല്ല വാർത്തകൾ കേൾക്കും. സുഖ വർദ്ധനവ് കാണുന്നു. സമ്മാനങ്ങൾ ലഭിക്കും. മഞ്ഞ് ചാരനിറം എന്നി നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


മകം - ഇഷ്ടഭക്ഷണം യോഗം മാനസിക സംതൃപ്തി ധനപരമായ നേട്ടങ്ങൾ കാണുന്നുണ്ട്. കാര്യതടസങ്ങൾ ഒരു പരിധിവരെ മാറി കിട്ടും. ധനസമൃദ്ധി വാക്കിന് ശോഭ എന്നിവർ കാണുന്നുണ്ട്. സ്ത്രീകൾ മൂലം നേട്ടങ്ങളുണ്ടാകും. ആഭരണങ്ങൾ പുതിയ വസ്ത്രങ്ങൾ എന്നിവ വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ ബഹുമാനം ലഭിക്കും. കലഹ പ്രവണത വർദ്ധിക്കും. പുതിയ വിവാഹ ആലോചനകൾ വരും. വിദ്യാർഥികൾക്ക് കാലം അനുകൂലമാണ്. വെളുത്ത നിറം കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആണ്.


പൂരം - ചിലവുകൾ കൂടും. പ്രതികരിച്ചവരും കുടുംബാംഗങ്ങളുടെ പ്രശ്നങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന്‍റെ ഉയർച്ചയ്ക്കുവേണ്ടി  പുതിയ പദ്ധതികൾ ആലോചിക്കും.
 വിദ്യാർഥികൾക്ക് പൂർണമായും അനുകൂല കാലഘട്ടങ്ങളാണ്.  വേണ്ടപ്പെട്ടവരിൽ നിന്നും പലകാര്യങ്ങളിലും എതിർപ്പുകൾ ഉണ്ടാകാം. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. കുടുംബ സ്വത്തുക്കളിൽ നിന്ന് ആദായം ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. മനസ്സിന് സ്വസ്ഥത ലഭിക്കും.  വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


ഉത്രം - ഈശ്വരാധീനം വർദ്ധിക്കും. വാക്കുതർക്കങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. സഹോദരങ്ങളിൽ നിന്ന്  സഹായസഹകരണങ്ങൾ ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം കൈവരിക്കും.  വിദേശത്ത് പോയി ഉപരിപഠനം നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സോഷ്യൽ മീഡിയകൾ വഴിയോ പുതിയ പഠന മേഖലകളിൽ നിന്നു ഉത്തമരായ നല്ല സുഹൃത്തുക്കളെ ലഭിക്കും. വിവാഹാദി കാര്യങ്ങൾക്കുവേണ്ടി ഇറങ്ങിത്തിരിക്കുമ്പോൾ  സ്വാഭാവിക തടസ്സങ്ങൾ ഉണ്ടാകാനും സാധ്യത കാണുന്നുണ്ട്. കർമ്മമേഖലയിൽ വിജയമുണ്ടാകും.


അത്തം-  പൊതുപ്രവർത്തനരംഗത്തും ആരോഗ്യമേഖലയിലും സർവീസ്സ് മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ശത്രുക്കളുടെ ശല്യം കുറയും. ധനപരമായിട്ടുള്ള നേട്ടങ്ങൾക്ക് സാധ്യത വർദ്ധിച്ചു വരും. സർക്കാർ മേഖലകളിൽനിന്ന് വിരോധ പൂർവമുള്ള നടപടികൾ ഉണ്ടാകാം. സഹോദരങ്ങളിൽ നിന്ന് സഹകരണം കുറയും. വിദ്യാഭ്യാസ  മികവ് പുലർത്തും. ഉപരി പഠന മേഖലകളിൽ നിൽക്കുന്നവർക്ക് ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നുണ്ട്. മഞ്ഞ ചുവപ്പ് എന്നിവ കലർന്ന വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമമായി കാണുന്നു.


ചിത്തിര- അപ്രതീക്ഷിത ധന നേട്ടങ്ങൾ ഉണ്ടാകാം. കേസ് വഴക്കുകളിലും  തർക്കവിഷയങ്ങളിലും വിജയമുണ്ടാകും. പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. യാത്രാവേളകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വജനങ്ങളിൽ നിന്ന് ആക്രമണങ്ങൾ ഉണ്ടായേക്കാം. കൂടുതൽ സാഹസികമായ കാര്യങ്ങൾ ചെയ്യേണ്ടിവരും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അധികസമയം ജോലി ചെയ്യേണ്ടിവരും. കുടുംബ കാര്യങ്ങളെ പറ്റി ചിന്തിച്ച് മനസ് കൂടുതൽ  അസ്വസ്ഥമാകും. കൂടുതൽ ടെൻഷൻ ഉള്ള കാര്യങ്ങളിൽ മുതിർന്നവരുടെ സഹായം തേടുന്നത് വളരെ ഉത്തമമാണ്. മഞ്ഞ വെള്ള എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. തിങ്കൾ വെള്ളി ദിവസങ്ങൾ ഉത്തമമാണ്.


ചോതി- ദൂര ദേശ യാത്രകൾ കൂടുതൽ ഗുണം ചെയ്യില്ല. പ്രവർത്തന മേഖലകളിൽ വിജയം ഉണ്ടാകും. പൊതു മേഖലയുമായി ബന്ധപ്പെട്ട പൊതു രംഗങ്ങളിൽ നിൽക്കുന്നവർക്ക് അംഗീകാരവും വിജയവും ഉണ്ടാകും.  പണം കടം കൊടുക്കരുത്. തൊഴിൽ കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യണം. വിദ്യാവിജയം ബഹുമാന്യത ഐശ്വര്യം കുടുംബസുഖം എന്നിവ വർദ്ധിക്കും. വിവാഹാദി കാര്യങ്ങളുടെ തടസം മാറും. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതലായി ധരിക്കുന്നത് ഉത്തമം ആയി കാണുന്നു. വെള്ളി ബുധൻ എന്നീ ദിവസങ്ങൾ കൂടുതൽ ശോഭനമാണ്
.

വിശാഖം - പരീക്ഷകളിൽ വിജയിക്കാൻ കർമ്മമേഖലകളിൽ ഉണർവുണ്ടാകും. ആരോഗ്യ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കാര്യമാത്രമായ വിജയം ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തർക്കം വിഷയങ്ങൾക്ക് സാധ്യതകാണുന്നു.  കർമ്മമേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. മനസ്സ് സന്തോഷകരമായിരിക്കും ഇഷ്ടഭക്ഷണം യോഗം കാണുന്നു.


അനിഴം - ബഹുമാന്യത വർദ്ധിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. കുടുംബാംഗങ്ങൾക്ക് കാര്യ വിജയം കാണുന്നു. ധന പുഷ്ടി കാര്യവിജയം എന്നിവ അപവാദങ്ങൾ കേൾക്കാൻ ഇടവരാതെ പ്രത്യേകം ശ്രദ്ധിക്കണം.  അധ്വാന കൂടുതൽ ആവശ്യമായി വരും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയം കൈവരിക്കും.  വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ ഉയർച്ചയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. മാനസിക ഭയം വർദ്ധിക്കും.  വെള്ളി ശനി ദിവസങ്ങൾ വളരെ ഉത്തമമായ കാണുന്നു. വെള്ള നിറത്തിലുള്ള വസ്ത്രം കൂടുതലായി ധരിക്കുന്നത് ഉത്തമമാണ്.


തൃക്കേട്ട- വിദ്യാവിജയം  സന്താനഗുണം സ്ഥാന ലാഭം സർവവിധ ഐശ്വര്യങ്ങൾക്കും വർദ്ധനവ്. ഇഷ്ടഭക്ഷണം യോഗം സൗഖ്യം ശയനസുഖം  യാത്രകൾ ആവശ്യമായി വന്നേക്കാം. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. തീയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും. അമിത കോപം ഉണ്ടാകും. തിങ്കൾ വെള്ളി ദിവസങ്ങളിൽ ഉത്തമമായി കാണുന്നു. വെള്ള നിറം കലർന്ന വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ഗുണകരമാകും. ഈ നക്ഷത്രക്കാർ മഞ്ഞപുഷ്യരാഗം ഉപയോഗിക്കുന്നത് ഗുണം ചെയ്യും.


മൂലം- ദൂരദേശത്തുനിന്നു ഉത്തമമായ വാർത്തകൾ കേൾക്കാനിടവരും. കുടുംബാംഗങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. വാക്കുതർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികൾ പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും. ഈശ്വരാധീനം പൂർണമായും കാണുന്നു. കാര്യങ്ങളിൽ വിജയം കൈവരിക്കും. ചിലവുകൾ കൂടിവരും. സാമ്പത്തികകാര്യങ്ങളിൽ വഞ്ചിക്കപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. വ്യാഴം ചൊവ്വ ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു.


പൂരാടം- വിദ്യാർഥി കാര്യങ്ങളിൽ വിജയം. കുടുംബാംഗങ്ങളിൽ നിന്നുള്ള ഗുണങ്ങൾ സുഖ വർദ്ധനവ് എന്നിവ കാണുന്നു. കാര്യവിജയം ഉണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും.  സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കാര്യവിജയം വിദേശയാത്ര ഈശ്വരാധീനം എന്നിവ കാണുന്നുണ്ട്. മറവി ഉണ്ടാകാം എന്നുള്ളതുകൊണ്ട് ഈ വാരത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യങ്ങൾ എഴുതി വയ്ക്കുന്നത് നല്ലതാണ്. ദീർഘദൂര യാത്രകൾ ഗുണം ചെയ്യും.  ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ചതി  പറ്റാതെ നോക്കണം. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഉത്രാടം- തൊഴിൽ മേഖലകളിൽ ധനവരവ് വർദ്ധിക്കും.  വിവിധ മേഖലകളിൽ നിന്ന് ധനപരമായിട്ടുള്ള നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ വസ്ത്രാഭരണാദികൾ വാങ്ങും. കാര്യവിജയം ഉണ്ടാകും. ചിലവുകൾ വർദ്ധിച്ചുവരും. സഞ്ചാരക്ലേശം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടും. ചുവന്ന നിറം കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്


തിരുവോണം- കാര്യനേട്ടം അംഗീകാരം തൊഴിൽ മേഖലയിൽ പുരോഗതി എന്നിവ കാണുന്നുണ്ട്. ഈശ്വരാധീനം വർദ്ധിക്കും. സർവീസ് മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവർക്ക് കാലം അനുകൂലമാണ്. അപ്രതീക്ഷിത നമ്മൾ ആഗ്രഹിച്ചിരുന്ന തരത്തിലുള്ള ഉത്തമ സ്നേഹബന്ധങ്ങൾക്ക് സാധ്യത കാണുന്നു. ഇഷ്ടഭക്ഷണം യോഗം. കാര്യസാധ്യത. ദൂരദേശത്ത് വിദേശ തൊഴിൽ യോഗം.   നീലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമായി കാണുന്നു.


അവിട്ടം- ഐശ്വര്യം വർധിക്കും. കുടുംബസുഖം ഉണ്ടാകും. സ്ത്രീകളിൽ നിന്നുള്ള നേട്ടങ്ങൾ ഉണ്ടാകും. ദൂരദേശത്ത് തൊഴിൽ തേടുന്നവർക്ക് തൊഴിൽ സാധ്യത കാണുന്നു. കുടുംബാംഗങ്ങളിൽനിന്നും സർക്കാരിൽനിന്നും അംഗീകാരങ്ങൾ ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. കർമ്മമേഖലകളിൽ തടസങ്ങൾക്ക് സാധ്യതയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾ ഉണ്ടാകാം. ധനലാഭം കീർത്തി  ലാഭം സുഖം എന്നിവയ്ക്ക് സാധ്യത. വെള്ളി ശനി ഞായർ ദിവസങ്ങൾ വളരെ ഉത്തമമായി കാണുന്നു.


ചതയം- ധനപരമായി ചില നേട്ടങ്ങൾ ഉണ്ടാകും. വസ്തുവകകൾ വാങ്ങിക്കും. കുടുംബത്തിൽ സുഖ സൗകര്യങ്ങൾ അനുഭവിക്കും. കർമ്മ മേഖല വിപുലമാക്കാൻ പെടും. അമ്മ മേഖലയിൽ അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യത. ധനപരമായ നേട്ടങ്ങൾ വർദ്ധിക്കും. ദൂര യാത്രകൾ നടത്തും. പണംആർക്കും കടം കൊടുക്കരുത്. ഉദ്ദേശിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നടപ്പാക്കാൻ കഴിയും. കുടുംബസുഖം അനുഭവിക്കും. നീല ചാര നിറം എന്നീ നിറങ്ങൾ കലർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്

പൂരുട്ടാതി- ചിലവുകൾ കൂടിവരും.  അബദ്ധങ്ങൾ പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ സംബന്ധമായ പുതിയ മേഖലകളിൽ  മേഖലകളിൽ പ്രവേശിക്കും. ചിലവുകൾ വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നഷ്ട സാധ്യത കാണുന്നുണ്ട്. സ്നേഹ ബന്ധങ്ങളിൽ അകപ്പെട്ട് ചതിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ സൂക്ഷിച്ച് ഇടപെടണം. ആഴ്ച അവസാനം കാര്യങ്ങൾ പൂർണമായും അനുകൂലമായിത്തീരും. ചുവപ്പ് നീല എന്നീ നിറങ്ങളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഉത്തമമാണ്.


ഉത്രട്ടാതി- ആഗ്രഹസാഫല്യം.  ചിലവുകൾ വർദ്ധിക്കും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ അഭിപ്രായങ്ങൾക്ക് പൊതുവേ അംഗീകാരം ലഭിക്കും. ഇടപെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യ കാര്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകും. പ്രണയിതാക്കൾ അകന്നുനിൽക്കും. മുതിർന്നവർ തടസ്സവാദങ്ങൾ ഉന്നയിക്കും. യാത്രാ തടസ്സം ഉണ്ടാകാൻ സാധ്യത കാണുന്നു. ശാരീരിക സുഖം അനുഭവിക്കാൻ കഴിയും. പുതിയ വസ്ത്രങ്ങൾ ആഭരണങ്ങൾ  ആഡംബരവസ്തുക്കൾ എന്നിവലഭിക്കും. ഇഷ്ടഭക്ഷണം യോഗം ജീവിതത്തിലേക്കും കുടുംബത്തിലേക്കും വേണ്ടതായ വിവിധ കാര്യങ്ങൾ മനസ്സിൽ ആലോചിച്ച് ഉറപ്പിക്കും.


രേവതി- ശത്രുക്കളെ ജയിക്കും. ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. യാത്ര ക്ലേശം അനുഭവപ്പെടാം. കുടുംബാംഗങ്ങളുമായി കലഹ പ്രവണതയുണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. ചിലവുകൾ വർദ്ധിക്കും.  ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ ചികിത്സ കാര്യങ്ങൾ കൃത്യമായി നടത്തണം. അപമാനം  കർമ്മതടസ്സം എന്നിവയ്ക്ക് സാധ്യതയുണ്ട്. മുതിർന്നവരിൽ നിന്നോ സർക്കാരിൽ നിന്നോ സഹായസഹകരണങ്ങൾ ഉണ്ടാകാൻ സാധ്യത കാണുന്നു. ചുവപ്പ് വെള്ള എന്നീ നിറങ്ങൾ ചേർന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ് ഞായറാഴ്ച ദിവസം കൂടുതൽ അനുകൂലമായി കാണുന്നു.

click me!