നിങ്ങളുടെ ഈ ആഴ്ച - വാരഫലം

By Web Desk  |  First Published Apr 30, 2018, 6:37 PM IST
  • നിങ്ങളുടെ ഈ ആഴ്ചയിലെ വാരഫലം
  • തയ്യാറാക്കിയത്- അനില്‍ പെരുന്ന

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4 ) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പി ലാകും. ധനലാഭം, ഉന്നത സ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗള കര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു. ആരോഗ്യവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുക. ശിവക്ഷേത്രത്തില്‍ ജലധാരനടത്തുന്നത് ഉത്തമം.

Latest Videos

undefined

മിഥുനം (മകയിരം 1/2, തിരുവാ തിര, പുണര്‍തം 3/4) - അവിചാരിത പ്രതിബന്ധങ്ങള്‍ തുടരും. യാത്രാക്ലേശമോ അലച്ചിലോ ഉണ്ടാകാം. ധനനഷ്ടങ്ങള്‍  ഉണ്ടാവാതെ ശ്രദ്ധിക്കേണ്ടതാണ്. ഉത്തമ സുഹൃത്തുക്കളുടെ സഹായം ലഭ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. ശാസ്താവിന് നീരാഞ്ജനം ശനിയാഴ്ച തോറും നടത്തുക.

കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം) - ഉദ്ദേശിക്കുന്ന പല കാര്യങ്ങളും മന്ദഗതിയില്‍ നടക്കുന്നതാണ്. പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ അനുഭവപ്പെ ടുന്നതാണ്. ഉദ്യേഗസ്ഥരായവര്‍ക്ക് സ്ഥാന ചലനമുണ്ടാവാനിടയുണ്ട്. വ്യാപാര രംഗത്തുള്ളവരും സ്വയംതൊഴില്‍ ചെയ്യുന്നവരും വളരെ ജാഗ്രത പാലിക്കുക. ആരോഗ്യകാര്യ ങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. ശിവങ്കല്‍ ജലധാര നടത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - അവിചാരിത നേട്ടങ്ങള്‍ പലതുമുണ്ടാകും. ധനസമൃദ്ധി കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം വളരെ അനുകൂലം. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിക്കും. ശിവക്ഷേ ത്രത്തില്‍ ഉമാമഹേശ്വരപൂജ നടത്തു ന്നത് ഉത്തമം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - പൊതുവെ സര്‍വ്വകാര്യതടസ്സം അനുഭവപ്പെടാം. പ്രവര്‍ത്തനരംഗം മന്ദഗ തിയില്‍ തുടരും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുവാന്‍ സാദ്ധ്യത. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കു ക. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നതിന് അനുകൂ ലസ മയ മല്ല. ഒരു വിഷ്ണുപൂജ നടത്തുന്നത് ഗുണം ചെയ്യും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - പലപ്പോഴും പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ വന്നുചേരും. നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷ ണങ്ങളിലും വിജയിക്കും.  നൂതന വസ്ത്രാ ഭരണങ്ങള്‍ ലഭിക്കും. ധനസമൃദ്ധിയുണ്ടാകും. പുതിയ വാഹനം വാങ്ങും. നൂതന ഗൃഹനിര്‍മ്മാണം ആരംഭിക്കും. പുതിയ വ്യാപാരങ്ങള്‍ ആരംഭിക്കും. ഒരു ഭാഗ്യ സൂക്ത ഹോമം നടത്തുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - അപ്രതീക്ഷിത തടസ്സങ്ങള്‍ പലപ്പോഴും ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്ക് സാധ്യത. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും. സുഹൃദ്ജന സഹായം കൊണ്ട് പല പ്രശ്‌നങ്ങളും തരണം ചെയ്യുവാന്‍ സാധിക്കും. ശിവക്ഷേത്രത്തില്‍ ഒരു ക്ഷീരധാര നടത്തുന്നത് ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - അവിചാരിതമായി ചില നേട്ടങ്ങള്‍ ഉണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. വളരെക്കാലമായി ചിന്തിക്കുന്ന ചില
കാര്യങ്ങള്‍ നടപ്പിലാകും. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുക. ഒരു ഗണിപതി ഹോമവും, ഭഗവതി സേവയും നടത്തത്തുക.

മകരം (ഉത്രാടം 3/4, തിരുവോ ണം, അവിട്ടം 1/2) - പൊതുവെ സമയം അനുകൂലമായി മാറിവരുന്നതാണ്. സാമ്പത്തി കമായി ചില നേട്ടങ്ങള്‍ കൈവരും.
പുതിയ സംരംഭങ്ങള്‍ തുടങ്ങും. ഗൃഹനിര്‍മ്മാണം ആരംഭി ക്കും. പരീക്ഷ കളിലും മത്സരങ്ങളിലും വിജയം കൈവരിക്കും. ആരോഗ്യസ്ഥിതി അനുകൂലമാ യിരിക്കും.  ഒരു ഭാഗ്യ സൂക്തപുഷ്പാഞ്ജലി നടത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുട്ടാതി 3/4) - പലകാര്യങ്ങ ളിലും അനുകൂലമായ മാറ്റങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകും. ധനസ്ഥിതി മെച്ചപ്പെടും. ഉന്നത വിദ്യാ ഗുണം, സ്ഥാനാന്തര പ്രാപ്തി, തൊഴില്‍രംഗത്ത് പുരോഗതി ഇവ ഉണ്ടാകുന്നതാണ്. ഗൃഹവാഹനാദി കള്‍ പുതുതായി വാങ്ങുവാന്‍ സാധിക്കും.

മീനം (പൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകാം. ധനപരമായ പ്രതിസന്ധി അനുഭവപ്പെടും. പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കും.
ഗൃഹത്തില്‍ ചില അസ്വസ്ഥ തകള്‍ ഉടലെടുക്കും. രോഗക്ലേ ശങ്ങള്‍ക്കു സാധ്യത. 

തയ്യാറാക്കിയത്- അനില്‍ പെരുന്ന - 9847531232

click me!