2022 ജനുവരി 9 മുതൽ 15 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെ ഈ ആഴ്ചയിലെ ഫലം പറയുന്നു.
2022 ജനുവരി 9 മുതൽ 15 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെ ഈ ആഴ്ചയിലെ ഫലം പറയുന്നു.
അശ്വതി...
undefined
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ ചെയ്തു തീർക്കാൻ സാധിക്കും. മനസ്സമാധാനം ഉളള വാരം ആയിരിക്കും ഇത്. ബിസിനസിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സഹോദര സഹായം ലഭിക്കും. കാത്തിരുന്ന സന്തോഷ വാർത്ത എത്തി ചേരും.
ഭരണി...
അവിചാരിതമായ ചില നേട്ടങ്ങളുണ്ടാകുന്ന ആഴ്ചയാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. കാർഷിക രംഗത്ത് നിന്ന് ആദായം വർദ്ധിക്കും.
കാർത്തിക...
ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. നേരത്തെ നിശ്ചയിച്ചിരുന്ന ഒരു കാര്യം മാറ്റിവെയ്ക്കേണ്ടി വരാം.
രോഹിണി...
ബന്ധുക്കളുമായി ഒത്തുചേരാൻ അവസരമുണ്ടാകും. നിലവിലെ ജോലി ഉപേക്ഷിക്കാൻ പറ്റിയ കാലമല്ല.സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക.
മകയിരം...
ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു ബന്ധുവിനെ കണ്ടുമുട്ടും. പൊതുവേ ഉത്സാഹം തോന്നുന്ന വാരമാണിത്. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും മറ്റും മുടക്കം വരാൻ സാധ്യതയുണ്ട്. വിദേശത്തു നിന്ന് ഒരു സമ്മാനം എത്തിച്ചേരും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും.
തിരുവാതിര...
പൊതുവേ ഈശ്വരാധീനം ഉള്ള കാലമാണ് ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തും. മക്കളുടെ നേട്ടത്തിൽ അഭിമാനി ക്കാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.ആരോഗ്യം തൃപ്തികരമായി തുടരും.
പുണർതം...
പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാനും യോഗം കാണുന്നു.ഈ ശ്വരാരാധീനം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും.
പൂയം...
ഈശ്വരാധീനം ഉള്ള വാരമാണ്. കുടുംബ ജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം ലഭിക്കും. പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ കഴിയും. വരുമാനം വർദ്ധിക്കും.
ആയില്യം...
പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോകുന്നതല്ല. ആരോപണങ്ങൾ കേൾക്കാനും സാധ്യതയുണ്ട്. പ്രാർത്ഥനകളും മറ്റും മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.പുതിയ ബിസിനസ് തുടങ്ങാനുളള
തീരുമാനം നീട്ടി വെക്കുക.
മകം...
പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്.കുടുംബത്തിൽ സമാധാനവും നിലനിൽക്കും. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. പുതിയ പ്രണയം നാമ്പെടുക്കും.ആരോഗ്യം ശ്രദ്ധിക്കുക.
പൂരം...
അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് അവധിയിൽ വരാൻ കഴിയും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കമിതാക്കളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ നടക്കും.
ഉത്രം...
ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ സമയത്തിന് തന്നെ പൂർത്തിയാക്കാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷകരമാകും.മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കളുടെ വിവാഹം നിശ്ചയിക്കും.
അത്തം...
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും.രോഗങ്ങളെ അതിജീവിക്കാൻ സാധിക്കും ശത്രുക്കളെ വരുതിയിലാക്കും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കും.
ചിത്തിര...
കുടുംബജീവിതം ഊഷ്മളം ആയിരിക്കും. പഴയകാല സുഹൃത്തുക്കളുമായി ഒത്തു ചേരും. കർമ രംഗത്ത് ശോഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. പ്രതീക്ഷിച്ച വിലയിൽ വസ്തുവിൽപ്പന നടക്കും. പുതിയ വാഹനം വാങ്ങും.
ചോതി...
ബിസിനസ്സ് രംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. പേരും പെരുമയും നേടാനാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക.പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.
വിശാഖം...
പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമാണ്. സുഹൃത്തിനെ സഹായിക്കേണ്ടതായി വരാം. മക്കളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. സാഹിത്യകാരൻമാർക്കും ലേഖകന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും.
അനിഴം...
കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നിലമെച്ചമാകും. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും. ആരോഗ്യ പരിപാലനത്തിനായി സമയം കണ്ടെത്തും.
തൃക്കേട്ട...
ബന്ധുജനങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കും.നിർത്തി വെച്ച പഠനം പുനരാരംഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം വർദ്ധിക്കും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും.
മൂലം...
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യജീവിതം ഊക്ഷ്മളമായി തുടരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.സാമ്പത്തിക സ്ഥിതിമെച്ചമാകും. പുനപരീക്ഷയിൽ വിജയശതമാനം വർദ്ധിക്കും.
പൂരാടം...
ഗുണദോഷസമ്മിശ്രമായ വാരമാണ്. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. പൊതുവേ സമാധാനപരമായ കാലമാണ്. സാമ്പത്തിക നില മെച്ചമാകും. സാഹിത്യരംഗ ത്ത് ശോഭിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധിക്കും.
ഉത്രാടം...
വീട്ടിൽ നിന്നും മാറിതാമസിക്കേണ്ടി വരാം. ആരോഗ്യം തൃപ്തികരമാകും.യുവാക്ക ളുടെ വിവാഹം നിശ്ചയിക്കും. പുതിയ ഉത്തര വാദിത്തങ്ങൾ ഏറ്റെടുക്കും.ഉദ്യോഗാർത്ഥിക ൾ ജോലി ലഭിക്കും. സഹോദരനുമായി ഉണ്ടായിരുന്ന തർക്കങ്ങൾ രമ്യമായി തീർക്കും.
തിരുവോണം...
പുതിയ പ്രണയം ഉടലെടുക്കും. അസുഖം ഭേദമാകും.പല കാര്യങ്ങളും ഉദ്ദേശിക്കുന്നതു പോലെ ചെയ്യാൻ കഴിയും. ചെറിയ യാത്രകൾക്കും സാധ്യത ഉണ്ട്. നിർത്തി വച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. കുടുംബത്തിലൊരു കുഞ്ഞ് പിറക്കും.
അവിട്ടം...
ഒരു പാട് നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണിത് കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല .യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദേശത്ത് നിന്ന്
ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.
ചതയം...
പൊതുവേ ദൈവാധീനം ഉള്ള കാല മാണ്.ബന്ധുക്കളെ സന്ദർക്കും.കുടുംബ ജീ വിതം സന്തോഷകരമായിരിക്കും. സാമ്പത്തികനില ഭദ്രമാണ്. സുഹൃത്തുക്കളോടൊപ്പം ചെ റിയ യാത്രകൾ നടത്തും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.
പൂരുട്ടാതി...
വരുമാനം വർദ്ധിക്കും.സ്ഥാനക യറ്റം പ്രതീക്ഷിക്കാം.വീട്ടിൽ ഒരു മംഗളകർമ്മം നടക്കാനിടയുണ്ട്. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽ ക്കും.പുതിയ ബിസിനസ് ആരംഭിക്കും.
ഉതൃട്ടാതി...
കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും.കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. തീർത്ഥ യാത്രയിൽ പങ്കുചേരും. പുതിയ സം രംഭങ്ങൾ ആരംഭിക്കും.സ്വന്തമായി ഭൂമി വാങ്ങാൻ കഴിയും.
രേവതി...
പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. മക്കൾക്ക് വേണ്ടിയുളള ചില വുകൾ വർദ്ധിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ ഒരു വസ്തു തിരിച്ചുകിട്ടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. സൽക്കാരങ്ങളിൽ പങ്ക് ചേരും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337