2022 മെയ് 1 മുതൽ മെയ് 7 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.
അശ്വതി...
ആരോഗ്യസ്ഥിതി മോശമാകാതെ ശ്രദ്ധിക്കണം. ക്രയവിക്രയ രംഗത്ത് മാന്ദ്യം അനുഭവപ്പെടും.പണച്ചെലവുകൾ വർദ്ധിക്കും.അടുത്ത ഒരു ബന്ധുവിന്റെവേർപാടിൽ ദുഃഖിക്കേണ്ടിവരും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും .
undefined
ഭരണി...
സാമ്പത്തികസ്ഥിതി മെച്ചപ്പെടും .ആതുര സേവനത്തിൽ താല്പര്യം പ്രകടിപ്പിക്കും. അയൽക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. ഗൃഹനിർമ്മാണപ്രവർത്തനങ്ങളിൽഏർപ്പെടും. മകളുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്.
കാർത്തിക...
ഗൃഹാന്തരീക്ഷം മെച്ചം ആയിരി ക്കില്ല.ബന്ധുക്കളിൽ നിന്നും സാമ്പത്തിക സ ഹായം പ്രതീക്ഷിക്കാം. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. അപകട സാധ്യതയുള്ള തിനാൽ പ്രത്യേകം ശ്രദ്ധിക്കണം .തീർഥയാത്ര നടത്താൻ ഇടവരും.
രോഹിണി...
ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളിൽ ഏർപ്പെടും.രാഷ്ട്രീ യ പ്രവർത്തകർക്ക് ഉന്നതസ്ഥാനത്ത് എത്താൻ കഴിയും.ധനാഗമം വർദ്ധിക്കും. പേരക്കുട്ടിയുടെ ജന്മംകൊണ്ട് മനസ്സിന് ആഹ്ലാദം ഉണ്ടാകും .യാത്രാ പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും.
മകയിരം..
വിദ്യാർത്ഥികൾക്ക് ഈ വാരംഅനു കൂലമാണ് .തൊഴിൽ തേടുന്നവർക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ താമസം നേരിടും.സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പൊതു ജനപിന്തുണ വർദ്ധിക്കും.സർക്കാരിൽ നിന്ന് അനുകൂലമായ നിലപാടുകൾ വരും.
തിരുവാതിര...
ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കാനിടയുണ്ട്. പണച്ചെലവുകൾ ഏറും. കുടുംബജീവിതം സമാധാനം നിറഞ്ഞ ആയിരിക്കും. പണമിടപാടുകളിൽ വാക്ക് പാലിക്കും. അയൽക്കാരുമായി കലഹിക്കാൻ ഇടയുണ്ട്. സ്പോർട്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകും.
പുണർതം...
പുതിയ വാഹനം വാങ്ങുന്നതിന വസരം വന്നുചേരും .സന്താനങ്ങൾ മുഖേന സാമ്പത്തിക ഗുണമുണ്ടാകും.രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ശത്രുക്കളുടെ ഉപദ്രവം കരുതിയിരിക്കുക.
പൂയം...
ഭൂമിയോ വീടോ വാങ്ങുന്നതിന് അവ സരം കാണുന്നു .കോടതിവിധികൾ അനുകൂലമായിത്തീരും .ജോലിസ്ഥലത്ത് മേലധികാരിയുടെ എതിർപ്പ് നേരിടേണ്ടിവരും. വീട്ടിൽ ചില മംഗളകർമ്മങ്ങൾ നടക്കാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
ആയില്യം...
തൊഴിൽരംഗത്ത്അഭിവൃദ്ധിയുണ്ടാ കും.ഇടപാടുകളിൽ നല്ല ലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഈ സമയം അനുകൂലമാ ണ് .സർക്കാർ ജീവനക്കാർക്ക് പ്രമോഷന്യോഗമുണ്ട് .രോഗബാധയ്ക്കും ആശുപത്രി വാസത്തിനും സാധ്യതകാണുന്നു.
മകം...
ശാരീരിക അസ്വസ്ഥതകൾ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും.സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. കുടുംബത്തിൽസ്വസ്ഥ തയും സമാധാനവും കുറയും.വാഹനത്തിന് കേടുപാടുകൾ ഉണ്ടാവാനും ഇടയുണ്ട്.യാത്രകൾ കഴിവതും ഒഴിവാക്കുക.
പൂരം...
പുതിയ സുഹൃദ്ബന്ധങ്ങൾ ഏർപ്പെടാൻ ഇടയാകും .തീരുമാനിച്ച കാര്യങ്ങൾ നടപ്പി ലാക്കാൻ സാധിക്കും.സിനിമാരംഗത്ത് പ്രവർ ത്തിക്കുന്നവർക്ക് അനുകൂലമായ വാരമാണ്. കള്ളന്മാരുടെ ഉപദ്രവവും ഉണ്ടാവാൻ ഇടയുണ്ട് .കടബാദ്ധ്യതകൾ വർദ്ധിക്കും.
ഉത്രം...
സുഹൃത്തുക്കളുമായി കലഹിക്കാനും അപവാദം കേൾക്കാനും ഇടയുണ്ട്.യാത്രാക് ളേശം അനുഭവിക്കും.വിവാഹാലോചനകൾ മാറ്റിവെക്കാൻ ഇടയുണ്ട്. അപകടസാധ്യതകൾ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. ജോലിയിൽ പ്രശ്നങ്ങൾ ഇല്ല .
അത്തം...
ദൈവാധീനമുള്ള വാരമാണ്. സാമ്പ ത്തികസ്ഥിതി മെച്ചമായിരിക്കും കുടുംബത്തി ൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.വ്യാപാരത്തിൽ നേട്ടം ഉണ്ടാകും അപ്രതീക്ഷിതമായ യാത്രകൾ വേണ്ടി വരാം.പുതിയ വാഹനം വാങ്ങുന്നതിന് അവസരം വന്നുചേരും.
ചിത്തിര...
സന്താനങ്ങളുടെ വിവാഹത്തിന് തീരുമാനമുണ്ടാകും .കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.കുടുംബസ്വത്ത് അധീനതയിൽ വന്നുചേരും.ഉദ്യോഗസ്ഥർക്ക് പ്രമോഷൻ ലഭിക്കും. കോടതിവിധികൾ അനുകൂലമായി തീരും. ശത്രുക്കളുടെ ഉപദ്രവം നേരിടേണ്ടിവരും.
ചോതി...
ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. വീട്ടിൽ ചില മംഗളകർമ്മങ്ങൾ നടക്കാൻ ഇടയുണ്ട് .ഉന്നത വ്യക്തികളുമായി സൗഹദം സ്ഥാ പിക്കും.മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കാൻ ഇടയുണ്ട്.സാമ്പത്തിക സ്ഥിതി പൊതുവെ മെച്ചമായിരിക്കും.
വിശാഖം...
പുതിയ സ്ഥാനമാനങ്ങൾ ലഭിക്കാ നിടയുണ്ട്.ഉണ്ട് സ്പോർട്സ് രംഗത്ത് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം.അപേക്ഷിച്ച ലോ ണുകളും മറ്റും ലഭിക്കും. വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.അമ്മയ്ക്കോ ചെറിയമ്മക്കോ രോഗബാധ ഉണ്ടാവാൻ സാധ്യത കാണുന്നു.
അനിഴം...
വിവാഹാലോചനകളിൽ തീരുമാനം ആകും. കടബാധ്യതകൾ ലഘൂകരിക്കാൻ സാധിക്കും. പുതിയകരാറുകളിൽ ഉൾപ്പെടും.സന്താന മൂലമുള്ള മാനസിക സംഘർഷങ്ങൾക്ക് അ യവു വരും.അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
തൃക്കേട്ട...
തൊഴിൽരംഗത്ത് മാന്ദ്യം അ നുഭവ പ്പെടും .അപവാദങ്ങൾ കേൾക്കാനും ഇടയാകും. ആശുപത്രി ചിലവുകൾ വർദ്ധിക്കും.പതി വിലും അധികം യാത്രചെയ്യേണ്ടിവരും.കുടുംബസ്വത്തു തർക്കം രമ്യമായി പരിഹരിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു പ്രവേശ നം ലഭിക്കും .
മൂലം...
ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തര വുകൾ ലഭിക്കും ശാരീരിക അസ്വസ്ഥത ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും. സാമ്പത്തി കസ്ഥിതി മെച്ചമായിരിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.പുതിയ ആഭരണങ്ങൾ വാങ്ങുന്നതിന് സാധിക്കും.
പൂരാടം...
വീട് മോഡുകൾ പീഡിപ്പിക്കുന്നതിന് സാധിക്കും.കടബാധ്യതകൾ പരിഹരിക്കും. വിവാഹാലോചനകൾക്ക് തടസ്സം നേരിടാം. തൊ ഴിൽരംഗത്ത് ഉയർച്ചയുണ്ടാകും.കാർഷിക ആദായം വർദ്ധിക്കും.ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും.
ഉത്രാടം...
ഗൃഹം മോടിപിടിപ്പിക്കാൻ ആകും. വാ ഹനസംബന്ധമായി പണച്ചെലവുകൾ വർദ്ധി ക്കും. അപ്രതീക്ഷിതമായധനനഷ്ടംഉണ്ടാകാം.ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.നേത്ര സംബന്ധമായ അസുഖങ്ങൾ വരാനിടയുണ്ട്
തിരുവോണം...
മകളുടെ വിവാഹാലോചനയി ൽ തീരുമാനമാകും.ത്വക്ക് രോഗങ്ങൾ പിടിപെ ടാൻ ഇടയുണ്ട്.തീർത്ഥയാത്രയ്ക്ക് അവസരം വന്നു ചേരും.തൊഴിൽരംഗത്ത് ചില അസ്വസ്ഥ തകൾ ഉടലെടുക്കും. ആത്മീയ രംഗത്ത് ശോഭിക്കാൻ കഴിയും.
അവിട്ടം...
തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. വിദ്യാർഥികൾക്ക് ഈ വാരം കൂ ടുതൽ അനുകൂലമാണ്.അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. മോശം ഭക്ഷണം കഴി ച്ചതുകൊണ്ട് അസുഖങ്ങൾ പിടിപെടാൻ ഇട യാകും. ജീവിതപങ്കാളിയുമായി അകന്നു കഴി യേണ്ടി വരും.
ചതയം...
ശാരീരികമായ അലട്ടലുകൾ ഇടയ് ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കും സാമ്പത്തി കസ്ഥിതി മെച്ചമായിരിക്കും. നേത്രസംബന്ധ മായ അസുഖങ്ങൾ പിടിപെടും. പൂർവ്വിക ധനം ലഭിക്കും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.
പൂരുരുട്ടാതി...
വിവാഹാലോചനകൾ തീരുമാ നമാകാതെ നീണ്ടുപോകും. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനം കൊണ്ട് രക്ഷപ്പെടും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. തീർത്ഥാടനത്തിൽ പങ്കെടുക്കും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
ഉത്രട്ടാതി...
ആത്മീയ കാര്യങ്ങൾക്കായി കൂടു തൽ പണം ചെലവഴിക്കും ആരോഗ്യ പ്രവർ ത്തകർക്ക് ചില അംഗീകാരങ്ങൾ പ്രതീക്ഷിക്കാം ആം കൂട്ടു കച്ചവടത്തിലൂടെ ലാഭമുണ്ടാകും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും
രേവതി...
വിദേശയാത്രാപരിശ്രമങ്ങൾ സഫല മാകും. പുതിയ വാഹനം വാങ്ങാനും ഇടയുണ്ട്. യാത്രകൾക്ക് ഉദ്ദേശിച്ച ഫലം ഉണ്ടാകില്ല. വിദ്യാർത്ഥികൾക്ക് ഈ വാരം അനുകൂലമല്ല. ബന്ധു ജനങ്ങളുമായി കലഹിക്കാനിടവരും . ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant