ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.
പരമശിവൻ്റെയും പാർവ്വതിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് പോലെ ഉത്തരേന്ത്യയിലെല്ലാം വലിയ ആഘോഷമാണിത്.
ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കുന്നു.
undefined
ഗണപതി ഭക്തർ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു. അങ്ങനെ ചെയ്യുന്നത് സർവ്വശക്തനെ പ്രസാദിപ്പിക്കുമെന്നും പകരം ജ്ഞാനത്തിന്റെയും ക്ഷമയുടെയും സമ്പത്ത് നൽകി അവരെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു. ഗണപതി ക്ഷേത്രങ്ങളിൽ വളരെ പ്രധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രം, കൊട്ടാരക്കര, മള്ളിയൂർ, ഇടപ്പള്ളി, ഇന്ത്യനൂർ, ബത്തേരി, വേളം, മധൂർ തുടങ്ങി കേരളത്തിലെ പേരുകേട്ട ഗണപതിക്ഷേത്രങ്ങളിലെല്ലാം ഈ ദിവസം വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ടാറുണ്ട്. ഗണേശപ്രീതിക്കായി അനേകം മന്ത്രങ്ങൾ ഉണ്ട് . ഗണേഷ മന്ത്രങ്ങൾ 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.
ഈ ഗണേശ മന്ത്രം ജപിച്ചോളൂ...
ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം
ചിത്രരത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം
കാമരൂപധരം ദേവം വന്ദേഹം ഗണനായകം
അംബികാ ഹൃദയാനന്ദം മാതൃഭിർ പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം
സർവ്വവിഘ്നഹരം ദേവം സർവ്വവിഘ്നവിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം വന്ദേഹം ഗണനായകം
ഗജാനനം ഭൂത ഗണാതി സേവിതം
കപിത്ഥജംഭൂ ഫല സാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി നമാമി വിഘ്‌നേശ്വര പാദ പങ്കജം
വക്രതുണ്ട മഹാകായ സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരുമേ ദേവ സർവ്വ കാര്യേഷു സർവ്വധാ.
വിനായക ചതുര്‍ത്ഥി ദിനത്തിൽ വ്രതം അനുഷ്ഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്...