വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണുന്നു. സമുദ്രത്തിൽ നിന്ന് ഭൂമിയെ ഉയർത്തിയ ഐതിഹ്യവുമായാണ് വരാഹ സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നത്.
മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണുന്നു. സമുദ്രത്തിൽ നിന്ന് ഭൂമിയെ ഉയർത്തിയ ഐതിഹ്യവുമായാണ് വരാഹ സാധാരണയായി ബന്ധപ്പെട്ടിരിക്കുന്നത്.
അസുരൻ ഹിരണ്യാക്ഷൻ ഭൂമിയെ മോഷ്ടിച്ച് ആദിമ ജലത്തിൽ ഒളിപ്പിച്ചപ്പോൾ, അവളെ രക്ഷിക്കാൻ വിഷ്ണു വരാഹമായി അവതരിച്ചു. വരാഹം അസുരനെ കൊന്ന് സമുദ്രത്തിൽ നിന്ന് ഭൂമിയെ വീണ്ടെടുത്തു കൊമ്പിൽ ഉയർത്തി, ഭൂദേവിയെ പ്രപഞ്ചത്തിൽ യഥാർത്ഥ സ്ഥാനത്ത് പുനഃ സ്ഥാപിച്ചു.
undefined
വരാഹത്തെ പൂർണ്ണമായും ഒരു പന്നിയായോ നരവംശ രൂപത്തിലോ ഒരു പന്നിയുടെ തലയും മനുഷ്യശരീരവും ചിത്രീകരിക്കാം.വരാഹത്തി ന്റെ പത്നി ഭൂദേവി. ഭൂമിയെ വരാഹത്താൽ ഉ യർത്തപ്പെട്ട ഒരു യുവതിയായി പലപ്പോഴും ചിത്രീകരിക്കുന്നു.
ആദ്യത്തെ പടിയായ പ്രാണനേയും പഞ്ചേന്ദ്രി യങ്ങളേയും അടക്കുമ്പോൾ പ്രകൃതിയുടെ എല്ലാ മായയിൽ നിന്നും മാറി നമുക്ക് ഭൂമിയെ ഉയർത്താനാകും.സാത്വികമായ അഭിവാഞ്ച ഉണ്ടാകുമ്പോൾ സ്വയം കാമക്രോധാദികളാകു ന്ന സമുദ്രത്തിലേക്ക് ഇറങ്ങി അവയെ നശിപ്പി ച്ച് സ്വന്തം സത്ത്വസ്വരൂപത്തെ ഉയർത്തണം..
വരാഹം ഭൂമിയെ ഉയർത്തുന്നു എന്നു പറയുന്നതും ഇതുകൊണ്ട് തന്നെ. ഭൂമിയെ എപ്പോഴും മൂലാധാരമായി ആണ് പറയുക അതായത് ഒരു സാധകന്റെ ആദ്യ പടി സ്വന്തം സത്വശുദ്ധിയെ ചളിയിൽ നിന്നു ഉയർത്തുക എന്നത് തന്നെ.
ഭൂമി ലഭ്യമാകാനും,നഷ്ടപ്പെട്ട ഭൂമി തിരിച്ചു കിട്ടാനും സ്ഥലം ദോഷം തീരുമാനവും വരാൻ മൂർത്തിയെ പ്രാർത്ഥിച്ചാൽ മതി.
നാല് മൂലയ്ക്ക് നിന്നും മണ്ണ് എടുത്ത് ഇവിടെ കൊണ്ട് വന്ന് പൂജിക്കുന്ന പതിവുമുണ്ട്.അത് തിരിച്ചു പറമ്പിൽ ഇടുകയും വേണം. പാലക്കാട് പന്നിയൂരിലെ ശ്രീ വരാഹമൂർത്തി ക്ഷേത്രം,തിരുവനന്തപുരത്തെ ലക്ഷ്‌മി വരാഹ ക്ഷേത്രം, ചേറായിലെ വരാഹ സ്വാമി ക്ഷേത്രം, വാരാപ്പുഴ ശ്രീ വരാഹ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ വരാഹ പ്രതിഷ്ഠയ്ക്കു പേരു കേട്ടതാണ്.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്.
Mob: 9846033337
വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം