Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Mar 23, 2022, 6:10 AM IST

പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും . പുതിയ ബിസിനസ് തുടങ്ങാൻ  നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും. 


മേടം:-( അശ്വതി, ഭരണി, കാർത്തിക1/4) 

ബന്ധുക്കളോടൊപ്പം ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യത ഉണ്ട്.  തൊഴിൽപരമായി അനുഭവിച്ചിരുന്ന ദുരിതങ്ങൾക്ക് ആശ്വാസമുണ്ടാകും. പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. ചില കാര്യങ്ങൾക്ക് തടസ്സം നേരിടാൻ ഇടയുണ്ട്. 

Latest Videos

undefined

എടവം:-( കാർത്തിക3/4,രോഹിണി,മകയിരം1/2) 

പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടക്കും . പുതിയ ബിസിനസ് തുടങ്ങാൻ  നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിംതി മെച്ചപ്പെടും കുടുംബ ജീവിതം ഊഷ്മളം ആയിരിക്കും. 

മിഥുനം:-(മകയിരം1/2, തിരുവാതിര, പുണർതം 3/4)

പല കാര്യങ്ങളും മന്ദഗതിയിലാകും.പ്രവർത്തന മേഖലയിൽ നേട്ടം ഉണ്ടാകും. പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കും. മനക്ളേശത്തിനും ഇടയുണ്ട്. 

കർക്കിടകം:-( പുണർതം1/4, പൂയം, ആയില്യം) 

സാമ്പത്തിക നേട്ടമുണ്ടാകും.സ്വന്തമായി ചില സംരംഭങ്ങൾ ആരംഭിക്കും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. 

ചിങ്ങം:-(മകം,പൂരം, ഉത്രം1/4) 

കുടുംബത്തിലൊരു മംഗളകർമം നടക്കും.യാത്രകൾ ഗുണകരമാകും.പുതിയ വാഹനം വാങ്ങാനിടയുണ്ട്.തൊഴിൽ രംഗത്ത് സമാധാനം നിലനിൽക്കും. 

കന്നി:-( ഉത്രം3/4, അത്തം, ചിത്തിര 1/2) 

ശുഭകരമായ വാർത്ത പ്രതീക്ഷിക്കാം. പ്രവർത്തനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. യാത്ര ഗുണകരമാകും.മനസുഖം ഉളള ദിവസമാണ്. 

തുലാം:-(ചിത്തിര 1/2, ചോതി,വിശാഖം3/4)

സന്താനങ്ങൾക്ക് ഔഷധസേവ ആവശ്യമാകും.തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പ്രസിദ്ധി നേടും. 

വൃശ്ചികം:-( വിശാഖം1/4,അനിഴം, തൃക്കേട്ട) 

ദീർഘനാളായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാധിക്കും.നൂതന സംരംഭങ്ങൾ തുടങ്ങുവാൻ സാധിക്കും. പഴയ സൗഹൃദങ്ങൾ പുന സ്ഥാപിക്കും.കുടുംബ ജീവിതം സന്തോഷകരമാണ്. 

ധനു:-( മൂലം,പൂരാടം, ഉത്രാടം1/4)

യാത്രയ്ക്കും വാഹനത്തിനുമായി ധാരാളം പണം ചെലവഴിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. വിദ്യാർ ത്ഥികൾ പഠനത്തിൽ അലസരാകും.

മകരം:-(ഉത്രാടം1/4,തിരുവോണം,അവിട്ടം 1/2) 

വരുമാനം വർദ്ധിക്കും.പുതിയ സംരംഭം തുടങ്ങും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. പ്രശസ്തി നേടാനാകുന്ന
കാര്യങ്ങൾ ചെയ്യും.

കുംഭം:-( അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

കുടുംബജീവിതം സന്തോഷകരമാകും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. ഏറെ നാളുകളായി ആഗ്രഹിച്ചിരുന്ന സ്ഥല മാറ്റം ലഭിക്കും. 

മീനം:- (പൂരുരുട്ടാതി1/4,ഉത്രട്ടാതി,രേവതി) 

ഭാഗ്യമുളള ദിവസമാണ്.ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.തീർത്ഥയാത്രയിൽ പങ്കെടു ക്കും.ചില ആഗ്രഹങ്ങൾ സഫലമാകും.

തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant

 

click me!