മിഥുനം രാശിക്കാർക്ക് കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കാൻ സാധ്യത. പല രീതിയിൽ പണ ചിലവ് വന്നു ചേരും. വസ്തു ഇടപാടുകൾ ലാഭകരമാകും. മനക്ലേശം അലട്ടും
മേടം : ( അശ്വതി, ഭരണി, കാർത്തിക 1/4 )
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്നതു പോലെ നടക്കും. ആരോഗ്യം തൃപ്തികരമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും.
ഇടവം : ( കാർത്തിക 3/4, രോഹിണി, മകയിര്യം 1/2 )
സൽക്കാരങ്ങളിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള അവസരങ്ങളുണ്ടാകും. ധാരാളം പണം കൈവശം വന്നുചേരും. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും.
undefined
മിഥുനം : ( മകയിരം 1/2, തിരുവാതിര, പുണർതം3/4 )
കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പല രീതിയിൽ പണ ചിലവ് വന്നു ചേരും. വസ്തു ഇടപാടുകൾ ലാഭകരമാകും. മനക്ലേശം അലട്ടും.
കര്ക്കിടകം : ( പുണർതം 1/4 , പൂയം , ആയില്യം )
സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമായി തീരും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണ് ഇന്ന്.
ചിങ്ങം : ( മകം , പൂരം , ഉത്രം 1/4 )
സാമ്പത്തിക നില മെച്ചപ്പെടും. ശത്രുക്കളുടെ ഉപദ്രവം പ്രതീക്ഷിക്കുക. രോഗബാധകൾക്കും സാധ്യതയുണ്ട്. കുടുംബജീവിതം ഊഷ്മളമാകും.
കന്നി : ( ഉത്രം 3/4 , അത്തം ,ചിത്തിര 1/2 )
സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. ഉപരി പഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും. തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
തുലാം : ( ചിത്തിര 1/2 , ചോതി , വിശാഖം 3/4 )
പല മാറ്റങ്ങളും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുമാനം വർദ്ധിക്കും. പ്രവർത്തന രംഗത്ത് എതിർപ്പുകളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം : ( വിശാഖം 1/4 , അനിഴം , തൃക്കേട്ട )
വരുമാനം വർദ്ധിക്കും. പുതിയ വാഹനം സ്വന്തമാക്കും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.
ധനു : ( മൂലം , പൂരാടം , ഉത്രാടം )
പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കും. പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം.
മകരം : ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിക്കുന്ന ചിലകാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ചില ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. യാത്രകൾ സന്തോഷകരമാകും.
കുംഭം : (അവിട്ടം 1/2 , ചതയം , പൂരുരുട്ടാതി 3/4 )
ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിയേണ്ടിവരാം. അവിചാരിതമായ ചില തടസങ്ങളും ഉണ്ടാകും.
മീനം : ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ഔദ്യോഗിക രംഗത്തെ പ്രശ്നങ്ങൾ ക്ക് പരിഹാരം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ഭാഗ്യമുളള ദിവസമാണിന്ന്.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant