ഇനി തെയ്യക്കാലം ; കാവുകൾ ഉണരുകയായി, കളിയാട്ടങ്ങളിലെ ചിലമ്പൊലി ഉത്തര മലബാറിൽ മുഴങ്ങുകയായി

By Dr P B Rajesh  |  First Published Oct 27, 2023, 10:56 AM IST

കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്.


ഉത്തരകേരളത്തിലും, കർണ്ണാടകത്തിലും പ്രചാരത്തിലുള്ള ആരാധനാ സമ്പ്രദായങ്ങളിൽ ഒന്നാണ് അനുഷ്ഠാന കർമ്മമായ തെയ്യം. പഴ യങ്ങാടിപ്പുഴയ്ക്കു വടക്കോട്ട്‌ കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു.

കോഴിക്കോട് ജില്ലയുടെ വടക്കൻ ഭാഗങ്ങളായ വടകര, കൊയിലാണ്ടി എന്നീ പ്രദേശങ്ങളിൽ തിറ എന്ന പേരിൽ ആണ് അവതരിപ്പിക്കുന്നത്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു.

Latest Videos

undefined

ദേവാരാധന നിറഞ്ഞ തെയ്യം അനുഷ്ഠാനത്തിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപര മായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാ നം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു (ഉദ:കതിവന്നൂർ വീരൻ).ഏതാണ്ട്‌ അഞ്ഞൂ റോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്‌. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങ ളാണ്‌ സാധാരണമായിട്ടുള്ളത്‌.

വൃക്ഷാരാധന, പർവതാരാധന, അമ്മദൈ വാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണ വാരാധന എന്നിങ്ങനെ പല ആരാധനാരീതി കളുടേയും സമന്വയമാണ്, തെയ്യം. ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി തമിഴിൽ തെയ്‌വം എന്ന രൂപമാണ്‌ ദൈവശബ്ദത്തിന്‌ സമമായി കാണപ്പെടുന്നത്.

തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാം. നമ്മുടെ സങ്കടങ്ങൾ നേരിട്ട് തെയ്യത്തോട് പറയാൻ സാധിക്കും അതിനുള്ള മറുപടി അപ്പോൾ തന്നെ ചെയ്യത്തിൽ നിന്നും ലഭിക്കുകയും ചെയ്യും എന്നുള്ളതും ഭക്തരെ സംബന്ധിച്ചിടത്തോളം ആശ്വാസമാണ്. തെയ്യത്തോട് അപേക്ഷിച്ചാൽ നമ്മുടെ ആഗ്രഹങ്ങൾ നടക്കും എന്നാണ് പലരും അനുഭവംകൊണ്ട് പറയുന്നത്.

മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രത്തിന്റെ പ്രത്യേകത ഇതാണ്
 

click me!