Navaratna ring : നവരത്ന മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Web Team  |  First Published Jan 3, 2022, 4:58 PM IST

സ്ത്രീകൾ ഇടത് കൈയിലും പുരുഷന്മാർ വലത് കൈയിലുമാണ് രത്നം ധരിക്കേണ്ടത്. മോതിരമായോ ലോക്കറ്റായോ കമ്മലായോ മൂക്കുകുത്തി ആയോ ധരിക്കാം. രത്നങ്ങൾക്ക് ശുദ്ധവും അശുദ്ധവും ഇല്ല. വൃത്തിയായി ധരിക്കണം.


രത്നങ്ങൾ ദോഷപരിഹാരമായി മാത്രമല്ല ഒപ്പം ഗുണാനുഭവങ്ങൾ ലഭിക്കാൻ വേണ്ടിയും ധരിക്കാം. അനുകൂലമല്ലാത്ത ഗ്രഹങ്ങളിൽ നിന്നും രത്നധാരണത്തിലൂടെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.  എന്നാൽ പ്രതികൂലമായി നിൽക്കുന്ന ഗൃഹങ്ങൾക്കുള്ള രത്നങ്ങൾ അണിയാൻ സാധിക്കില്ല. 

ചില ഗ്രഹങ്ങൾ വേറെ ഗ്രഹങ്ങളെ നോക്കുന്നുണ്ടാവും അത്തരം സാഹചര്യങ്ങളിൽ രത്നം ധരിച്ചാൽ ദോഷം വർധിക്കാനും സാധ്യതയുണ്ട്. (ഉദാ:-ശനിദൃഷ്ടി ചൊവ്വയ്ക്കോ സൂര്യനോ വരുന്നത്.) ഒരു ഗ്രഹത്തെ ബലപ്പെടുത്തിയാൽ ദുരിതം വരുന്ന സാഹചര്യത്തിലും ഒന്നിലധികം ദോഷം ജാതകത്തിൽ വന്നാലും നവരത്നമാണ് ഉത്തമം. 

Latest Videos

നന്നായി പഠിക്കാൻ, വിവാഹം നടക്കാൻ, സന്താന ഭാഗ്യത്തിന് ഒക്കെ ഒരു രത്നം ധരിച്ചാൽ മതിയാകും. ദശാകാലങ്ങൾ കണക്കാക്കിയും രത്നം അണിയാം. സൂര്യന് മാണിക്യം. ചന്ദ്രന് മുത്ത് ,ചൊവ്വയ്ക്ക് പവിഴം, ബുധന് മരതകം, വ്യാഴത്തിന് മഞ്ഞ പുഷ്യരാഗം, ശുക്രന് വജ്രം, ശനിക്ക് ഇന്ദ്രനീലം, രാഹുവിന് ഗോമേദകം, കേതുവിന് വൈഡൂര്യം
എന്നിങ്ങനെയാണ് ഓരോ ഗ്രഹത്തിനും രത്നങ്ങൾ വരുന്നത്. 

സ്ത്രീകൾ ഇടത് കൈയിലും പുരുഷന്മാർ വലത് കൈയിലുമാണ് രത്നം ധരിക്കേണ്ടത്. മോതിരമായോ ലോക്കറ്റായോ കമ്മലായോ മൂക്കുകുത്തി ആയോ ധരിക്കാം. രത്നങ്ങൾക്ക് ശുദ്ധവും അശുദ്ധവും ഇല്ല. വൃത്തിയായി ധരിക്കണം.

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337

ഇക്കാര്യങ്ങൾ ചെയ്ത് നോക്കൂ, വിവാഹതടസം മാറി ഉത്തമ പങ്കാളിയെ ലഭിക്കും

click me!