ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ എന്തൊക്കെ?

By Dr P B RajeshFirst Published Jun 21, 2024, 12:56 PM IST
Highlights

വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പി ച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ എന്നാൽ, ഇവിടെ ശിവന്നതാണ് കൂടുതൽ പ്രാധാന്യം. മുപ്പതോളം ദേവീദേവന്മാരുടെ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്.
 

കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്ക മേറിയ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം. നാഗർകോവിൽ‍ - കന്യാകുമാരി വീഥിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. 7 നിലകളിലായാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. മുകളിൽ ശിവൻ, നടുവിൽ വിഷ്ണു, കീഴെ ബ്രഹ്മാവ് എന്നിങ്ങനെ ആണ് ശുചീന്ദ്രത്തെ ത്രിമൂർത്തി സാന്നിധ്യം. തമിഴ്നാടിന്റെ ഭാഗമാകും മുമ്പ് തിരുവിതാംകൂറിന്റെ ആയിരുന്നു ഈ ക്ഷേത്രം.

ധനുമാസത്തിലെ തിരുവാതിരയ്ക്കും മേടത്തിലെ ചിത്രാപൗർണ്ണമിയ്ക്കും ആറാട്ട് വരും രീതിയിൽ ആണ് ഇവിടത്തെ ഉത്സവങ്ങൾ. കൂടാതെ ശിവരാത്രിയും ഗംഭീരമായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിലെ, 20 അടി ഉയരമുള്ള ഹനുമാന്റെ നവപാഷാണ വിഗ്രഹം പ്രസിദ്ധമാണ്. ഹനുമാന് വടമാല ചാർത്തുന്നത് പ്രധാനവഴി പാടാണ്.

Latest Videos

134 അടിയോളം ഉയരമുള്ളതാണ് കൊത്തു പണികളാൽ കമനീയമായ ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം. ക്ഷേത്ര കവാടത്തിൽ 25 അടിയോളം ഉയരമുള്ളതാണ് വാതിൽ. പടുകൂറ്റൻ പക്ഷി ശ്രേഷ്ഠന്റെ പ്രതിമയും ഇവിടെയുണ്ട്.

നീലകണ്ഠ ഗണപതി, കാലഭൈരവൻ, സാക്ഷി ഗണപതി, ഇന്ദ്ര വിനായകൻ, ഹനുമാൻ എന്നീ ഉപദേവതകളുള്ള ക്ഷേത്ര മാണിത്. തമിഴ്നാട് സർക്കാരിന്റെ ഉടമ സ്ഥതയിലുള്ള ഹിന്ദു ധർമ്മ പ്രബോധന കേന്ദ്രമാണ് ക്ഷേത്ര ഭരണം നടത്തുന്നത്. പകുതി സ്ത്രീയും പുരുഷനുമായ വിനായക വിഗ്രഹം ഇവിടുത്തെ പ്രത്യേകതയാണ്.

വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ, എന്നിവരെ സങ്കൽപ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ എന്നാൽ, ഇവിടെ ശിവന്നതാണ് കൂടുതൽ പ്രാധാന്യം. മുപ്പതോളം ദേവീദേവന്മാരുടെ പ്രതിഷ്ഠകൾ ക്ഷേത്രത്തിൽ ഉണ്ട്.

ഹിമാലയ സാനുക്കളുടെ ഭാഗമായ മരു ത്വാമല എവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശുചീന്ദ്രത്ത് എത്തിയാൽ തന്നെ പ ഞ്ചേന്ദ്രിയങ്ങൾ ശുദ്ധിയാകും എന്നാണ് വിശ്വാസം. സ്ഥാണുമലയൻ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. പരമശിവന്റെ പര്യായമായ സ്ഥാണുവും വിഷ്ണുവിനെ സൂചിപ്പിക്കുന്ന മാലും ബ്രഹ്മാവിന്റെ മറ്റൊരു പേരായ അയനും ചേർന്നാണ് സ്ഥാണുമാലയൻ എന്ന പേരുണ്ടായത്. രാവിലെ നാലു മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം.

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

click me!