ഉത്സവങ്ങൾ കൂടാതെ, ഹിന്ദു കലണ്ടറിലെ വളരെ പ്രധാനപ്പെട്ടതും ശുഭകരവുമായ ദിവസമാണ് പൗർണമി. വൈശാഖ മാസത്തിൽ വരുന്ന പൗർണമിയെ വൈശാഖ പൂർണിമ അല്ലെങ്കിൽ വൈശാഖ പൗർണ്ണമി എന്ന് വിളിക്കുന്നു.
ഹിന്ദു കലണ്ടറിലെ രണ്ടാമത്തെ മാസമാണ് വൈശാഖം. പൗർണ്ണമി ദിനങ്ങളെ പൂർണിമ അല്ലെങ്കിൽ പൗർണമി എന്നാണ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യക്കാർ പൗർണമി എന്നാണ് വിളിക്കുന്നത്, അതേസമയം ഉത്തരേന്ത്യക്കാർ ഇതിനെ പൂർണിമ എന്നും പറയുന്നു. 5 മേയ് 2023 ആണ് ഈ വർഷത്തെ വൈശാഖ പൗർണമി.
ഉത്സവങ്ങൾ കൂടാതെ, ഹിന്ദു കലണ്ടറിലെ വളരെ പ്രധാനപ്പെട്ടതും ശുഭകരവുമായ ദിവസമാണ് പൗർണമി. വൈശാഖ മാസത്തിൽ വരുന്ന പൗർണമിയെ വൈശാഖ പൂർണിമ അല്ലെങ്കിൽ വൈശാഖ പൗർണ്ണമി എന്ന് വിളിക്കുന്നു. ഗൗതമ ബുദ്ധന്റെ ജന്മദിനമായതിനാൽ വൈശാഖ പൂർണിമ ദിനത്തിലാണ് ബുദ്ധജയന്തി ആഘോഷിക്കുന്നത്.
undefined
വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖം നക്ഷത്രവും പൗർണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാർത്ഥൻ ശ്രീബുദ്ധനായി പൂർണ്ണത നേടിയ ദിവസമാണെന്ന വിശ്വാസവും നിലനിൽക്കുന്നു. ഈ ദിവസത്തെ ബുദ്ധ പൂർണിമ എന്നും വിളിക്കുന്നു. എല്ലാ പൗർണമിക്കും വൃതം എടുത്ത് ദേവിയെ പ്രസാദിപ്പിക്കാനായി പൂജയും ഹോമവും ഒക്കെ നടത്താം. എന്നാലത് വൈശാഖ മാസത്തിൽ ചെയ്യുന്നത് കൂടുതൽ ഉത്തമം ആണ്.
അതിരാവിലെ കുളികഴിഞ്ഞ് നിലവിളക്ക് കൊളുത്തി ഗായത്രി മന്ത്രം, ദേവീസ്തുതികൾ ഇവ ജപിക്കുക. അതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളു .ഒരിക്കൽ അനുഷ്ഠിക്കുന്നത് അഭികാമ്യം. കഴിയുമെങ്കിൽ രാത്രി ഭക്ഷണം ഒഴിവാക്കുക. സന്ധ്യക്ക് നിലവിളക്ക് കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്
നവരത്നങ്ങള്‍ വെറും ഭംഗിയ്ക്ക് വേണ്ടി മാത്രമുള്ളവയല്ല ; അറിഞ്ഞിരിക്കാം ചില കാര്യങ്ങൾ