ആഭരണങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ് ത്രത്തിലും ജനിതകശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും,നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു.
ആഭരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന ആംബർ, ചില പ്രത്യേകതരം മരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്ന സ്രാവം അല്ലെങ്കിൽ കറയോപശയോ ഖനീഭവിച്ചുണ്ടായതാണ്.മുത്ത്, പവിഴം എന്നി വയോടൊപ്പം ആംബറും ജൈവരത്നങ്ങൾ എന്ന വിഭാഗത്തിൽ ഉൾപെടുന്നു.
ആഭരണങ്ങൾക്ക് പുറമേ പുരാവസ്‌തു ശാസ് ത്രത്തിലും ജനിതകശാസ്ത്രത്തത്തിലും ആംബർ വ്യാപകമായി ഉപയോഗിക്കുന്നു. സുഗന്ധധൂമമായും,നാട്ടുവൈദ്യങ്ങൾക്കും പലയിടങ്ങളിലും ആംബർ ഉപയോഗിക്കുന്നു. ഹൈഡ്രോകാർബണുകൾ, റെസിനുകൾ, സുക്സിനിക് ആസിഡ്, എണ്ണകൾ എന്നിവയുൾ പ്പെടെയുള്ള ജൈവ സംയുക്തങ്ങളുടെ ഒരു രൂപരഹിതമായ മിശ്രിതമാണ് അംബർ.പുരാതന വൃക്ഷങ്ങളുടെയും വിശിഷ്യാ ചില പൈൻ മരങ്ങളുടെയും കറ, ദശലക്ഷക്കണക്കിന് വർ ഷങ്ങളോളം പ്രക്ര്യതിയുടെ ജൈവ സംസ്കര ണത്തിന് വിധേയമായി രൂപപ്പെടുന്ന ഫോസി ലുകളാണ് ഇവ.
undefined
അമ്പറിനെ സാധാരണയായി ഫോസിലൈസ്ഡ് റെസിൻ എന്നാണ് വിളിക്കുന്നതെങ്കിലും യഥാർത്ഥതത്തിൽ മറ്റു ഫോസിലുകൾ പോലെ അംബറിലെ ധാതുസംയുക്തങ്ങൾക്ക് രൂപമാ റ്റം വരുന്നില്ല. പകരം പ്രകൃത്യാലുള്ള രൂപാന്തര ണത്തിലൂടെ ഇതൊരു ജൈവ പ്ലാസ്റ്റിക് രൂപ ത്തിലേയ്ക്ക് പരിണമിയ്ക്കുകയാണ് ചെയ്യു ന്നത്.
അതുകൊണ്ട് തന്നെ സഹസ്രാബ്ദങ്ങൾക്ക് മുമ്പെ ഈ കറയിൽ അകപ്പെടുന്ന ജീവികൾ ജൈവഘടനയിൽ മാറ്റം വരാതെ ഇപ്പോഴും നിലനിൽക്കുന്നു.ഭൂമിയിൽ നിന്ന് നാമാവശേ ഷമായ പല ജീവി വർഗ്ഗങ്ങളെയും അംബർ കല്ലുകളിൽ നിന്ന് കണ്ടെടുക്കുകയും അവയുടെ ജനിത ഘടനയെക്കുറിച്ചും ആവാസമേഘല കളെക്കുറിച്ചും പഠനം നടത്തുകയും ചെയ്തു. കൊതുകുകൾ നിരവധി ചെറു പ്രാണികൾ, ചിലന്തികൾ തേളുകൾ പക്ഷിക്കുഞ്ഞുങ്ങൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്.ഇവ കൂടാതെ വം ശനാശം സംഭവിച്ച ആയിരത്തിലധികം പ്രാണി കളെ അംബറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
മിനുക്കിയെടുക്കുന്ന കല്ലുകൾക്ക് ഉള്ളിലിരി ക്കുന്ന ജീവികളെ കാണാൻ കഴിയുന്നു എന്നതാണ് അംബർ രത്നങ്ങളുടെ പ്രത്യേകത. ഇവ പ്രകൃത്യാലുള്ള ഒരു ഡിസൈൻ ആയി ആ ഭരണങ്ങളിൽ തെളിയുമ്പോൾ സഹസ്രാബ്ദ ങ്ങൾക്ക് മുൻപുള്ള പ്രകൃതിയുടെ ഒരു തുണ്ടി നെ തങ്ങൾ വഹിക്കുന്നു എന്ന ഒരു അവബോ ധം ഓരോ ആഭരണ പ്രേമിയുടെയും അഹങ്കാ രമായി മാറുന്നു.
പ്രഷ്യയിലെ കൊനിഗ്സ്ബെർഗിന് പടിഞ്ഞാറ് സാംലാൻഡ് തീരമാണ് ലോകത്തിലെ ഏറ്റവും പ്രധാന ആമ്പർ ഉറവിടം. പന്ത്രണ്ടാം നൂറ്റാണ്ടി ൽ തന്നെ ഇവിടെ ആംബർ നിക്ഷേപമുള്ളതായി സൂചന ലഭിക്കുകയുണ്ടായി.ലോകത്തെ വേർതിരിച്ചെടുക്കാവുന്ന അംബറിന്റെ 90% ഇ പ്പോഴും അവിടെയാണ് ഉളളത്.
ബാൾട്ടിക് അംബർ ആണ് ഏറ്റവും മികച്ചത്. ബാൾട്ടിക് കടലിന്റെയുംവടക്കൻകടലിന്റെയും വലിയൊരു ഭാഗത്തിന്റെ തീരത്താണ് ഇത് കാണപ്പെടുന്നത്.ബാൾട്ടിക് സംസ്ഥാനങ്ങളും ഡൊമിനിക്കൻ റിപ്പബ്ലിക്കുമാണ് ഇന്ന് വിപണി യിലെ രണ്ട് പ്രധാന സ്രോതസ്സുകൾ.ബാൾട്ടിക് അംബർ ആണ് ഏറ്റവും പൗരാണികവും മൂല്യ വത്തായതും അതിനാൽ വിപണിയിൽ മുൻഗ ണന ഉണ്ട്. എന്നാൽ ഡൊമിനിക്കൻ അംബറിൽ നിന്ന് ലഭിക്കുന്നതിൽ ജീവിവർഗ്ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant,
Mob: 9846033337
മഹാസുദര്‍ശന പൂജയും ഹോമവും ചെയ്യുന്നത് എന്തിനാണ്?