ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചി രുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാ ണ് പൊതുവെ വിശ്വസിക്കുന്നത്. ശിവരാത്രി ദിവസം പിതൃ തർപ്പണവും ബലി ഇടുന്നതും പതിവാണ്.ആലുവ മണപ്പുറത്തെ ബലി വളരെ പ്രസിദ്ധമാണ്.
ശിവഭക്തരുടെ പ്രധാന ആഘോഷമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലു മാണ് ശിവരാത്രി ആചരിക്കുന്നത് . ഈ വർഷം ഫെബ്രുവരി 18 മാണ് ശിവരാത്രി. ഉപവാസമനുഷ്ടിക്കുക, കൂവളത്തിലകൾ ശി വന് അർപ്പിക്കുക, രാത്രി ഉറക്കമിളക്കുക ഒക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗം പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രം തൊട്ട് ഇന്ത്യയിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. പാലാഴി മഥനം നടത്തിയപ്പോൾ വാസുകിയുടെ വായിൽ നിന്നും പുറത്തു വന്ന കാള കൂടവിഷം മഹാദേവൻ പാനം ചെയ്തു. ഇത് അകത്തു ചെന്ന് ഭഗവാന് അപകടം ഉണ്ടാകാതിരിക്കാൻ പാർവതി അദ്ദേഹത്തിന്റെ കഴുത്തിൽ മുറുക്കി പ്പിടിക്കുകയും, അതേ സമയം വിഷം പുറത്തു പോവാതിരിക്കാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു അങ്ങനെ വിഷം കണ്ഠത്തിൽ ഉറച്ചു ശിവന് നീലകണ്ഠൻ എന്ന നാമം ലഭിച്ചു എന്നാണ് ഐതിഹ്യം. ശിവന്റെ കഴുത്തിൽ മാത്രമാണ് നീല നിറം ഉള്ളത്.വിഷം തീണ്ടി യാൽ ഉറക്കമിളച്ചിരിക്കാൻ ഇന്നും നിർദേശിക്കുന്നു.
undefined
ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചി രുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാ ണ് പൊതുവെ വിശ്വസിക്കുന്നത്. ശിവരാത്രി ദിവസം പിതൃ തർപ്പണവും ബലി ഇടുന്നതും പതിവാണ്.ആലുവ മണപ്പുറത്തെ ബലി വളരെ പ്രസിദ്ധമാണ്.
കണ്ണൂർ രാജരാജേശ്വരം,കാഞ്ഞിരക്കാട് വൈദ്യനാഥൻ, പറശ്ശിനിക്കടവ്,കോഴിക്കോട് തളി, കൊടുങ്ങ ല്ലൂർ സൃംഗപുരം , പാലക്കാട് ശുകപുരം ദക്ഷിണാമൂർത്തി,മലപ്പുറം തൃപ്പ ങ്ങോട്ട് ,തൃശൂർ വടക്കും നാഥൻ, ഗുരുവായൂർ മമ്മിയൂർ, എറണാകുളത്തപ്പൻ, ആലുവ മണ പ്പുറം,തിരുഐരാണിക്കുളം,ഉളിയന്നൂർ,വൈക്കം, കോട്ടയംകടുത്തുരുത്തി, ഏറ്റുമാനൂർ ,തി രുനക്കര മാവേലിക്കര കണ്ടിയൂർ, പത്തനം തി ട്ട കവിയൂർ മഹാദേവൻ, തിരുവനന്തപുരം ശ്രീ കണ്ഠേശ്വരം തുടങ്ങി അനേകം ശിവ ക്ഷേത്ര ങ്ങളിൽ ശിവരാത്രി വിശേഷമായി കോണ്ടാടുന്നു.
സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രിവ്രതം. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
സങ്കടഹര ചതുർഥി; വ്രതം അനുഷ്ഠിച്ചോളൂ, അനേകഫലം