Lunar eclipse 2022: ചന്ദ്രഗ്രഹണം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക!

By Web Team  |  First Published Nov 8, 2022, 7:31 AM IST

ചന്ദ്ര ഗ്രഹണം നല്ല കാലം വരുന്നതിന്‍റെ സൂചനയാണ് എന്ന്  പല അമേരിക്കന്‍ ഗോത്ര വര്‍ ഗ്ഗങ്ങളും വിശ്വസിക്കുന്നു. ഭൂമിയെ നിയന്ത്രി ക്കുന്നത് ചന്ദ്രന്‍ ആണെന്ന് അവർ കരുതു ന്നു. വലിയ മാറ്റങ്ങളുടെ സൂചനയാണ് ചന്ദ്ര ഗ്രഹണം എന്നും അവര്‍ വിശ്വസിക്കുന്നു. 


സമയത്ത് ചന്ദ്രനെ നോക്കരുത് എന്നൊരു വിശ്വാസം ബ്രിട്ടീഷുകാരുടെ ഇടയില്‍ ഉണ്ട്. ഒരു തവണ നോക്കിയാല്‍ തന്നെ പ്രശ്‌നമാണ്. ഒമ്പത് തവണ നോക്കിയാല്‍ സ്വര്‍ഗ്ഗ വാതില്‍ അവര്‍ക്ക് മുന്നില്‍ അടയ്ക്കപ്പെടും എന്നാണ് അവരുടെ വിശ്വാസം. 

ചന്ദ്ര ഗ്രഹണം നല്ല കാലം വരുന്നതിന്റെ സൂച നയാണ് എന്ന്  പല അമേരിക്കന്‍ ഗോത്ര വര്‍ ഗ്ഗങ്ങളും വിശ്വസിക്കുന്നു. ഭൂമിയെ നിയന്ത്രി ക്കുന്നത് ചന്ദ്രന്‍ ആണെന്ന് അവർ കരുതുന്നു. വലിയ മാറ്റങ്ങളുടെ സൂചനയാണ് ചന്ദ്ര ഗ്രഹണം എന്നും അവര്‍ വിശ്വസിക്കുന്നു. 

Latest Videos

undefined

അസ്തമയ നേരത്ത് സൂര്യന്‍ ചുവപ്പാകുന്ന അതേ പ്രക്രിയ കൊണ്ടാണ് ഗ്രഹണ സമയ ത്ത് ചന്ദ്രനും ചുവപ്പ് നിറത്തിലാകുന്നുത്.അ തായത് ചന്ദ്രോപരിതലത്തില്‍ അല്‍പം പ്രകാശം പതിക്കുമ്പോഴാണ് ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നത്. 

2022 നവംബർ 8 നാണ്  ഈ വർഷത്തെ അ വസാന ചന്ദ്രഗ്രഹണം. ഇന്ത്യയിൽ പൂർണ്ണ ച ന്ദ്രഗ്രഹണം ഏകദേശം 2.38 ന്  ആരംഭിച്ച് 6.19 ന് അവസാനിക്കും. ഭരണി നക്ഷത്രത്തിൽ മേടക്കൂറിലാണ് രാഹു ഗ്രഹണം.ഈ ഗ്രഹണം ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇത് ദൃശ്യമാകും. 

ഗ്രഹണദോഷ പരിഹാരമായി ശിവന് വഴിപാ ടുകൾ നടത്തുക. തീർത്ഥ സ്നാനം നടത്തുന്ന തും ഭസ്മം ധരിച്ച് ഓം നമശിവായ ജപിക്കുന്ന തും ഉത്തമ വ്യക്തികൾക്ക് ദാനം നൽകുന്നതും നല്ലതാണ്. 

മേടം:(അശ്വതി ഭരണി കാർത്തിക 1/4)

ഈ ചന്ദ്രഗ്രഹണം  മോശം ഫലങ്ങളാണ് നൽകുന്നത്.ധനനഷ്ടവും സാമ്പത്തിക ഞെരു ക്കവും പഠനത്തിൽ അലസതയും ഉണ്ടാക്കും പ്രവർത്തന രംഗത്ത് ചില പ്രതികൂല സാഹചര്യങ്ങള്‍  നേരിടേണ്ടി വരാം.ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കും സാധ്യത ഉണ്ട്.  ശാരീരികമായും മാനസികമായും ചെറിയ  ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനിടയുണ്ട്. 

ഇടവം :(കാർത്തിക, രോഹിണി, മകയിരം 1/2)

ഗുണ ദോഷസമ്മിശ്ര ഫലമാണ് ഉണ്ടാവുക. സാമ്പത്തിക നില മെച്ചപ്പെടും.വിദ്യാർത്ഥികൾക്ക് പഠന കാര്യത്തില്‍ അലസത വർദ്ധിക്കും. ചിലർ പരീക്ഷയില്‍  പരാജയപ്പെടാനുള്ള സാധ്യതയും കാണുന്നു. പ്രവർത്തന രംഗത്ത് കൂടുതൽ ശ്രദ്ധിക്കുക.അനാവശ്യ ചെലവുകൾ വർധിക്കാം. ധാരാളം യാത്ര ആവശ്യമായി വരും.സ്ഥലം മാറ്റം ഉണ്ടാകും.

മിഥുനം:( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഈ വർഷം ശുഭഫലങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി മികച്ച കാലമായിരിക്കും. കടം കൊടുത്ത പണം  തിരിച്ചു കിട്ടും. പ്രവർത്തന രംഗത്ത് പ്രശ്നങ്ങളില്ല പുതിയ അവസരങ്ങള്‍ ലഭിക്കും.സ്ഥാനക്കയറ്റം ലഭിക്കുന്നതിനും സാധ്യത ഉണ്ട്. പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. 

കര്‍ക്കിടകം:(പുണർതം 1/4പൂയ്യം, ആയില്യം)

ഈ വർഷം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.  ജോലിയില്‍ ചില തടസങ്ങള്‍ ഉണ്ടാകും. സ്വന്തം ആരോഗ്യം നല്ലോണം ശ്രദ്ധിക്കുക. ആഗ്രഹത്തോടെ ശ്രമിക്കുന്ന പല കാര്യങ്ങളും നടക്കാൻ ചില  തടസ്സളുണ്ടാകും. സഹപ്രവർത്തകരിൽ നിന്നും ചില ബുദ്ധിമുട്ടുകൾ ഒക്കെ നേരിടാൻ ഇടയുണ്ട്.അപവാദം കേൾക്കാൻ ഇടയുണ്ട്. 

ചിങ്ങം:(മകം,പൂരം, ഉത്രം 1/4)

ഗ്രഹണം പല ഗുണഫലങ്ങള്‍ നല്‍കും. സാമ്പത്തികമായി മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനം നില നിൽക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍  ഇല്ലാതാകും.കമിതാക്കളു ടെ വിവാഹം നടക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ഭാഗ്യം കൊണ്ട് പല കാര്യങ്ങളും സാധിക്കും. പങ്കാളിയെ കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. വിദേശയാത്രക്ക് സാധ്യത തെളിയും. 

കന്നി:(ഉത്രം 1/4, അത്തം, ചിത്തിര 1/2) 

അടുത്ത ഒരു വർഷം ഗുണദോഷ സമ്മിശ്രമായ ഫലമാണ്. പുതിയ വീട് വാങ്ങാൻ കഴിയും.ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം. അനുകൂല മാറ്റങ്ങളുടെ കൂടെ അല്‍പം പ്രയാസങ്ങള്‍  ഉണ്ടാകാം. കുടുംബ കാര്യത്തില്‍ അല്‍പം പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പങ്കാളികൾ തമ്മിൽ ചില അഭി പ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 1/4) 

ഈ ഗ്രഹണം നിങ്ങൾക്ക് അത്ര ഗുണകരമല്ല . ധനനഷ്ടത്തിനും അമിത വ്യയത്തിനും സാധ്യത. പണമിടപാടുകൾ കൂടുതൽ ശ്രദ്ധിക്കുക. പല പ്രതിസന്ധികള്‍ക്കും  നേരിടേണ്ടി വരും. അസുഖങ്ങൾ പിടിപെടാനും ഇടയുണ്ട്. അപ കട സാധ്യതകളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രദ്ധിക്കുക. മക്കളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ നൽകുക. വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം. 

വൃശ്ചികം :(വിശാഖം 3/4,അനിഴം, തൃക്കേട്ട)

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. പൊതുവേ ഗുണ ഫലങ്ങള്‍ ഉണ്ടാകും. സന്താ നഭാഗ്യം ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുന്നതി നുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ജീവിത ത്തില്‍ സന്തോഷം നല്‍കുന്ന പല വാര്‍ത്തകളും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം എന്നത് മാത്രമാണ് ഈ സമയം ശ്രദ്ധിക്കേണ്ടത്. 

ധനു:(മൂലം,പൂരാടം, ഉത്രാടം 3/4)

ധനു രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ സ്വാധീനം സമ്മിശ്രഫലങ്ങളാണ് നല്‍കുന്നത്. പലപ്പോ ഴും ഉയര്‍ച്ച താഴ്ചകള്‍  ജീവിതത്തെ ബാധിച്ചേക്കാം. ഇത് മൂലം പ്രതിസന്ധികള്‍ക്കുള്ള സാധ്യത കാണുന്നു. സന്തോഷവും സങ്കടവും ഒരുപോലെ ബാധിക്കുന്ന  സമയമായിരിക്കും ഗ്രഹണ സമയം.  മേലുദ്യോഗസ്ഥരില്‍ നിന്ന് അല്‍പം അകന്ന് നില്‍ക്കുന്നതിന് ശ്രദ്ധിക്ക ണം. 

മകരം:(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

ഈ ഗ്രഹണം കൂടുതൽ ഗുണങ്ങൾ പ്രദാനം ചെയ്യും. ആരോഗ്യം തൃപ്തികരമാണ്.ജോലി യുടെ കാര്യത്തിലും അനുകൂലതീരുമാനം ഉണ്ടാകും. ഉത്തരവാദിത്വം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങും. യാത്രകൾ ഗുണകരമാകും. കുടുംബജീവിതം സന്തോഷകരമായി മാറും. വീട് മോടി പിടിപ്പിക്കാൻ കഴിയും. എല്ലാ കാര്യങ്ങളിലും ഉത്സാഹം വർദ്ധിക്കും. 

കുംഭം:(അവിട്ടം 1/2,ചതയം, പൂരുരുട്ടാതി 3/4)

പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങളും ചെയ്ത് തീര്‍ക്കേണ്ടതായി വരും. കുടുംബ ത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനും ബന്ധങ്ങള്‍ക്ക് അടുപ്പം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

മീനം :(പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ദീർഘ യാത്രകൾ ആവശ്യമായി വരും. ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രശ്‌നങ്ങള്‍ ഉ ണ്ടാകും. ഭക്ഷണം സമയത്തിന് കഴിക്കാൻ ശ്രദ്ധിക്കണം.പണം നഷ്ടപ്പെടാതെ സൂക്ഷിക്കുക .ശ്രദ്ധയോടെ പണം ചിലവഴിക്കുക. ചിലർക്ക് സ്ഥലംമാറ്റത്തിനും സാധ്യത കാണുന്നു. പരീക്ഷയിൽ മികച്ച വിജയം കൈ വരിക്കും. സാമ്പത്തിക നില മെച്ചപ്പെടും.

തയ്യാറാക്കിയത്,

ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

 

click me!