പൗർണ്ണമി പൂജയും വ്രതവും ; അറിയേണ്ടതെല്ലാം

By Dr P B Rajesh  |  First Published Aug 17, 2023, 1:34 PM IST

ചന്ദ്രദശകാലം മെച്ചമാകാനും ജാതകത്തിലെ ചന്ദ്രന്റെ ദോഷത്തിനും പരിഹാരമാണ് പൗർണമി വ്രതം. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാപൗർണമിയും സത്യനാരായണ ഉപവാസം ആണ്. പരാശക്തിയുടെ ആരാധനയ്ക്ക് വിശേഷ  ദിവസമാണ് പൗർണമി.


ജ്യോതിഷപരമായും വിശ്വാസം അനുസരിച്ചും ചന്ദ്രൻ ദേവിയെ ആണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ തന്നെ ദേവി കടാക്ഷം ലഭിക്കാൻ ഈ ദിവസം വ്രതം എടുക്കുന്നത് ഉത്തമമാണ്. ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനമാണ് പൗർണ്ണമി.

ചന്ദ്രദശ കാലം മെച്ചമാകാനും ജാതകത്തിലെ ചന്ദ്രന്റെ ദോഷത്തിനും പരിഹാരമാണ് പൗർ ണമി വൃതം.പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പല പേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം ആണ്. പരാശക്തിയുടെ ആരാധനയ്ക്ക് വിശേഷ ദിവസമാണ് പൗർണമി.

Latest Videos

undefined

പൗർണമിയിലെ ദേവിപൂജ ഐശ്വര്യം ഉണ്ടാകാനും ദുരിതങ്ങൾ മാറാനുമാണ്. ഭഗവതി ക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്. ചൈത്രപൂർണിമ- ഗുഡി പദുവ, യുഗാദി, ഉഗാദി ഹനുമാൻ ജയന്തി ,വൈശാഖ പൂർണിമ- വൈശാഖ മാസത്തിലെ നരസിംഹ ജയന്തി, ബുദ്ധജയന്തി .ജ്യെഷ്ഠ പൂർണിമ- വട സാവി ത്രീ വ്രതം, ഗുരുപൂർണിമ-ആഷാഢമാസത്തി ലെ പൗർണ്ണമി യാണ് ഗുരുപൂർണിമ. വ്യാസ്യ പൂർണിമ, വിദ്യാഭാസത്തിനും മറ്റും വിശിഷ്ടം. വേദാരംഭം ഗുരുപൂജ .ശ്രാവണപൂർണിമ- ശ്രാവണമാസത്തിലെ പൗ ർണ്ണമി- പുതിയകാര്യങ്ങൾക്ക് വിഷിഷ്ടം- ഉപ നയനം, ആവണി അവിട്ടം, രക്ഷാബന്ധൻ നാ രൽ പൂർണിമ, ഭാദ്രപദ പൂർണിമ- പിതൃപക്ഷാ രംഭം, മധുപൂർണീമ, ആശ്വിനപൂർണിമ- ശരത് പൂർണിമ തൃക്കാർത്തിക-കാർത്തിക പൗർണ്ണമി.

ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ പൊങ്കാല വൃശ്ചിക തൃക്കാർത്തിക ദിവസം നടക്കുന്നു. കോട്ടയം കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വിശേഷ ദിവസം. തിരുവാതിര - മാർ ഗഴി മാസപൗർണ്ണമി, ശിവ ക്ഷേത്രങ്ങളിൽ വിശേഷം, ദത്താത്രേയ ജയ ന്തി തൈപ്പൂയം -തൈമാസ പൗർണ്ണമി,ശാകം ഭരീ പൂർണിമ. സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ വിശേഷം. മാഘപൂർണിമ, ഫാൽഗുന പൂർണിമ - ഹോളി ആറ്റുകാൽ പൊങ്കാല - കുംഭമാസ പൂരം നാളും പൗർണമിയും ചേർന്ന ദിവസം തിരുവനന്തപുരം ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്നു.

കുംഭത്തിലെ പൗർണമിയോട് അനുബന്ധിച്ചു വരുന്ന പ്രസിദ്ധമായ ആഘോഷമാണ് ചോറ്റാനിക്കര മകം തൊഴൽ. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽ എല്ലാ പൗർണിയിലും നടക്കുന്ന പള്ളിയറപൂജ വിശേഷമാണ്. അവിവാഹിതരുടെ വിവാഹം നടക്കാൻ ഇവിടെ ഈ ദിവസം പ്രത്യേക പൂജകൾ നടത്തുന്നു.

എഴുതിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

Read more ഏകാദശിവ്രതം എങ്ങനെ അനുഷ്ഠിക്കണം? അറിയേണ്ടതെല്ലാം...
 

click me!